‘വിധിയിൽ സന്തോഷം, വധശിക്ഷ നടപ്പിലാക്കുന്നതുവരെയും ഭയമുണ്ടാകും’

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം സംരക്ഷിക്കപ്പെട്ടെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. ചെന്താമരയുടെ വധശിക്ഷ നടപ്പിലാകുന്നതുവരെ ഉള്ളിൽ ഭയമുണ്ടാകുമെന്നും ഉറ്റവരാരുമില്ലാത്ത നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ പേടിയാണെന്നും അവർ പറഞ്ഞു.

‘തൂക്കുകയർ കിട്ടുമെന്ന് വിചാരിച്ചു. വധശിക്ഷ കിട്ടി. അതിൽ സന്തോഷമുണ്ട്. പക്ഷേ, അയാൾ ജയിൽ ചാടുമോയെന്ന ഭയമുണ്ട്. ചെന്താമര മരിക്കുന്നതുവരെയും ആ ഭയമുണ്ടാകും. അയാൾ ഒരാളെ മാത്രമല്ലല്ലോ കൊന്നത്. അച്ഛൻ, അച്ഛമ്മ അങ്ങനെ എല്ലാവരെയും കൊന്നില്ലേ?’- സുധാകന്റെ മക്കൾ കണ്ണീരടക്കാനാകെ പറയുന്നു. മക്കളിലൊരാൾക്ക് ജോലി നൽകണമെന്നുള്ള വിധി സന്തോഷമാണെങ്കിലും മാതാപിതാക്കളില്ലാത്തതിൽ നല്ല വിഷമമുണ്ട്. വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഇനിയവിടെ ആരുമില്ലല്ലോയെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *