തിരുവനന്തപുരം: യുകെയിൽ ഉപരിപഠനത്തിന് പോകാൻ വിസ ലഭിക്കാത്തതിൽ മനംനൊന്ത് 25 കാരി ജീവനൊടുക്കി. കാട്ടാക്കട പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജനയാണ് മരിച്ചത്. ഡോക്ടർ അസിസ്റ്റന്റ് കോഴ്സ് പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഞ്ജന.
ഇന്നലെ രാത്രി ഒമ്പതോടെയാണ് അഞ്ജനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അമ്മ വിളിക്കുകയും യാതൊരു പ്രതികരണവുമില്ലാതെ വന്നതോടെ വാതിൽ ചവിട്ടിതുറക്കുകയുമായിരുന്നു.
ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൾ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും.
യുകെയിൽ ഉപരിപഠനത്തിന് പോകാൻ വിസ ലഭിച്ചില്ല: തിരുവനന്തപുരത്ത് 25കാരി ജീവനൊടുക്കി