ചിന്നക്കനാലിൽ 10 കോളജ് വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു

മൂന്നാർ: ചിന്നക്കനാലിൽ കോളജ് വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു. മൂന്നാർ കേറ്ററിങ് കോളജിലെ 10 വിദ്യാർഥികൾക്കാണ് കടന്നൽ കുത്തേറ്റത്. ചിന്നക്കനാൽ 79 ഏക്കർ പ്രദേശത്താണ് സംഭവം.

കടന്നൽ ആക്രമണത്തിൽപ്പെട്ട ഒമ്പത് വിദ്യാർഥികളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കടന്നൽ കുത്തേറ്റു.

സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ആവർത്തനം ഒഴിവാക്കി വാർത്ത ചുരുക്കുക

Leave a Reply

Your email address will not be published. Required fields are marked *