admin

വാഹനങ്ങളുടെ മോഡിഫിക്കേഷന് അനുമതി-മുഖ്യമന്ത്രി

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വാഹനങ്ങളിൽ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് കർശന നിബന്ധനകളോടെ അനുമതി നൽകി. ഗതാഗത കമ്മിഷണർ ജി. സ്പർജൻ കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എൻജിനും ഷാസിയും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾ വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തുന്നത് ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ.   1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് വാഹനങ്ങളിൽ മാറ്റം വരുത്താൻ അനുമതി വാങ്ങേണ്ടത്. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ…

Read More

ലൈഫ് പദ്ധതി തുടരും, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ലൈഫ് ഭവനപദ്ധതി തുടരുമെന്നും ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയിൽനിന്ന് മാറ്റിനിർത്തി അവർക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കായുള്ള ഷീ സ്‌കൂട്ടർ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം. യുഡിഎഫ് അധികാരത്തിലെത്തിയതോടെ ലൈഫ് ഭവനപദ്ധതി നിർത്തലാക്കിയെന്ന പ്രചാരണം പ്രതിപക്ഷമടക്കം ഉയർത്തുന്നതിനിടെയാണ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. “ലൈഫ് പദ്ധതിക്കൊന്നും കുഴപ്പമില്ല. ലൈഫ് തുടരും. എന്നാൽ അതിന് മുമ്പുണ്ടായിരുന്ന ഭവനനിർമാണ പദ്ധതി വഴി നിർമിച്ചിരുന്നത്ര വീടുകൾ ലൈഫ്…

Read More

മന്ത്രിയുടെ വാഹനം ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ ജെ ജനീഷിന്‍റെ വാഹനം കണ്ണൂരില്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ഡിവൈഎഫ്ഐ – സിപിഎം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഢാലോചന നടത്തിയ സിപിഎം – ഡിവൈഎഫ്ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി…

Read More

അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടി; ഡിസിപിയോട് അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ പൊലീസിനോടു അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇന്നു രാവിലെ കവടിയാറിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പൈലറ്റ് വാഹനത്തിനു മുന്നില്‍ മറ്റൊരു പൊലീസ് വാഹനം കൂടി കണ്ടതോടെയാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. ഔദ്യോഗിക യാത്രയ്ക്ക് കൂടുതല്‍ വാഹനങ്ങള്‍ വിന്യസിക്കരുതെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചടങ്ങു നടന്ന സ്ഥലത്ത് കാറില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി അവിടെ നിന്നിരുന്ന ഡിസിപിയെ അടുത്തേക്ക് വിളിച്ചാണ് ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്. അതേസമയം, ആദ്യം പോയ വാഹനം ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ…

Read More

മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചിൽ കൈവച്ച് പറയാമോ? രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടംനേടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. രാജീവ് ചന്ദ്രശേഖര്‍ അടക്കം ഏതെങ്കിലും ഒരു ബി.ജെ.പി നേതാവിന് ഞങ്ങള്‍ മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചിൽ കൈവച്ച് പറയാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുൽ ഗാന്ധി ‘ഫ്രോ‍ഡ് രാഷ്ട്രീയം’ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനമോ കേരളത്തിന്റെ…

Read More

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു വര്‍ഷത്തിനകം സമഗ്രമായ മാറ്റം: മുഖ്യമന്ത്രി വി ഡി സതീശന്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്ന വിധത്തിലുള്ള വലിയ മാറ്റങ്ങള്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയര്‍ കാര്‍ഗോ കോംപ്ലക്സ്, 4 മെഗാവാട്ട് സോളാര്‍ പവര്‍ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിലാണ് വിമാനത്താവള വികസനത്തിനായി പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ ജിഡിപിക്ക് മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു….

Read More

മാധ്യമങ്ങളെ മുഖ്യമന്ത്രി ബുധനാഴ്ച കാണും; ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും

തിരുവനന്തപുരം ∙ മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ്. മുഖ്യമന്ത്രി വി.ഡി.സതീശൻ എത്തുന്നിടത്തെല്ലാം വാർത്താചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനുപുറമേ, അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി അറിയിച്ചും പ്രതികരണങ്ങൾ നൽകും. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം ചാനൽ പ്രവർത്തകർ എത്തുകയും അദ്ദേഹം പ്രതികരിക്കാത്തത് വാർത്തയാക്കുകയും ചെയ്യുന്ന രീതി ഏതാനും ദിവസങ്ങളായി വർധിച്ചെന്നാണ് ഓഫിസിന്റെ വിലയിരുത്തൽ. സിഎംആർഎൽ മേധാവി എസ്.എൻ.ശശിധരൻ കർത്തായിൽനിന്നു വി.ഡി.സതീശൻ പണം വാങ്ങിയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് കഴിഞ്ഞയാഴ്ച…

Read More

പ്രേംനസീർ സ്മൃതി പുരസ്‌കാരം സമ്മാനിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദൃശ്യ സംഘടിപ്പിച്ച നിത്യഹരിതം പ്രേംനസീർ @100 പ്രശസ്ത ഗാനരചയിതാവും തിരുവിതാംകൂർ ദേവസ്വ ബോർഡ് പ്രസിഡണ്ടുമായ കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് പ്രേംനസീർ സ്മൃതി പുരസ്‌കാരം പ്രശസ്ത സിനിമാ സംവിധായകൻ ഹരിഹരന് ജയകുമാർ സമ്മാനിച്ചു 25000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് പുരസ്‌കാരം . സംഗീത ലോകത്തെ മഹത്തായ സംഭാവനകൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ടി എസ് രാധാകൃഷണന് ദക്ഷിണാമൂർത്തി സ്മൃതി പുരസ്കാരം പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് സമ്മാനിച്ചു. 10,000…

Read More

ബിജെപിയില്‍ നിന്ന് ഷോണ്‍ പുറത്തേക്ക്

കൊച്ചി: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. സിഎംആര്‍എല്‍ മാസപ്പടി കേസിലെ ഇഡി എസ്എഫ്‌ഐഒ രേഖ പുറത്തു വിട്ടത് ബിജെപിയിലെ കലാപത്തിന് തിരികൊളുത്താനെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നിര്‍ണായക നീക്കവുമായി ഷോണ്‍ രംഗത്തെത്തുന്നത്. മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ വി മുരളീധരന്റെ പേര് ഉള്‍പ്പെട്ട കര്‍ത്തയുടെ ഡയറിയുടെ പകര്‍പ്പ് ഷോണ്‍ ജോര്‍ജ്ജ് പുറത്ത് വിട്ടത് മനപൂര്‍വ്വമാണെന്ന് ബിജെപിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി, സിഎംആര്‍എല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനായാണ് ഷോണ്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം…

Read More

എൻഎസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈകളിൽ നിന്ന് രക്ഷിക്കണം’

ഇടുക്കി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കെബി ഗണേഷ് കുമാർ. എൻഎസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈകളിൽ നിന്ന് രക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. വണ്ടൻമേട് ശ്രീ മഹാഗണപതി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ രജത ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   നക്കാപ്പിച്ച കണ്ട് ആരും വീണുപോകരുതെന്നും ഭാര്യമാ‌ർക്കും മക്കൾക്കും ജോലിനൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ ആരോപിച്ചു. മുസ്ലീം പണ്ഡിതനെയോ സമുദായ നേതാവിനെയോ മന്നത്ത് അനുസ്മരണ പരിപാടികളിൽ സംസാരിക്കാൻ…

Read More