admin

കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ടും; പ്രത്യേകാനുമതി നൽകി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സർക്കാരിന്‍റെ ഈ സുപ്രധാന തീരുമാനം. ഉത്തരവ് അനുസരിച്ച് ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ അനുവാദമുണ്ട്. ഈ ബസുകൾ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ യാത്രാവശ്യങ്ങൾക്കായിരിക്കും സർവീസുകളിൽ ആദ്യ മുൻഗണന നൽകുക. വാങ്ങാൻ ഉദ്ദേശിക്കുന്ന ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം,…

Read More

ഇന്നലെ പെയ്ത മഴക്ക് വന്നവ‌ർ അൺ എത്തിക്കൽ മാധ്യമ പ്രവർത്തനം നടത്തുന്നു, പ്രധാന മാധ്യമങ്ങൾ ആ നിലയ്ക്ക് പോകരുത്’; മാധ്യമ വിമർശനവുമായി മുഖ്യമന്ത്രി

തൃശൂർ: മാധ്യമപ്രവർത്തനത്തിൽ നിലവിലുണ്ടാകുന്ന മാറ്റങ്ങൾ എത്രത്തോളം ഗുണകരമാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍റെ മാധ്യമ വിമർശനം. മുൻകാലങ്ങളിൽ വാർത്തകളിൽ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന രീതിയുണ്ടായിരുന്നുവെന്നും എന്നാൽ ഇന്നത്തെ മാധ്യമരംഗത്ത് അതില്ലാതായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അന്ധമായി വിശ്വസിക്കുന്ന കാലമാണിത്. മുൻപ് പൊതുശൗചാലയങ്ങളിൽ തെറി എഴുതിയിരുന്നതുപോലെയാണ് ചിലർ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് സ്ത്രീകളാണെന്നും തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത്…

Read More

അയ്യായിരം കോടിയുടെ സാമ്രാജ്യത്തിൽ നിന്ന് ജയിലിന്റെ ഇരുട്ടറയിലേക്ക്: നിഷാമിന്റെ വീഴ്ച

അയ്യായിരം കോടിയുടെ ആസ്തി, 72 കോടി വിലമതിക്കുന്ന ഫെറാറിയും ലംബോർഗിനിയും ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളുടെ നിര! ‘കിംഗ് ബീഡി’ എന്ന വൻ ബിസിനസ് സാമ്രാജ്യവും 12,000-ത്തോളം ജീവനക്കാരും. പണം കൊണ്ട് എന്തും നേടിയെടുക്കാമെന്ന അഹങ്കാരത്തിൽ, ആഗ്രഹിച്ചതെല്ലാം ആവോളം ആസ്വദിച്ചു ജീവിച്ച ആളായിരുന്നു മുഹമ്മദ് നിഷാം. എന്നാൽ, ആ പണക്കൊഴുപ്പ് തലയ്ക്കു പിടിച്ച ഒരു പാതിരാത്രി അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. തൃശൂർ ശോഭാ സിറ്റിയിലെ ഫ്ലാറ്റ് ഗേറ്റിൽ, മാസത്തിന് 7000 രൂപ ശമ്പളത്തിന് കാവൽ നിന്ന ചന്ദ്രബോസ്…

Read More

വീട് പോക്കുവരവ് ചെയ്യാൻ കൈക്കൂലി: പുത്തൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കൊല്ലം∙ കൈക്കൂലി കേസിൽ പുത്തൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. കരീപ്ര സ്വദേശി അഭിലാഷ് ആനന്ദ് (47) ആണ് പിടിയിലായത്. വെണ്ടാർ സ്വദേശി ഷാബുവിന്റെ പക്കൽ നിന്ന് ഇയാൾ 5000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വീട് പോക്കുവരവ് ചെയ്യാൻ ഷാബു വില്ലേജിൽ അപേക്ഷ കൊടുത്തിരുന്നു. പലതവണ ഇക്കാര്യത്തിനായി കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. 5000 രൂപ നൽകിയാൽ കാര്യം നടത്താമെന്ന് അഭിലാഷ് ആനന്ദ് പറഞ്ഞതായി ഷാബു വെളിപ്പെടുത്തി. ഇന്ന് പുത്തൂർ മണ്ഡപം ജംക്‌ഷനു സമീപത്തുവച്ച് ഷാബുവിൽ നിന്നും പണം…

Read More

മീസയേ മുറുക്ക് 2 നാളെ ആഗോള റിലീസായി എത്തും

തമിഴകത്തെ നവഗായകൻ ഹിപ്ഹോപ്പ് തമിഴ ആദി സംവിധാനം ചെയ്ത് നായകനാകുന്ന മീസയേ മുറുക്ക് 2 നാളെ ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ആണ് . ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണ പങ്കാളി. 2017ൽ ഹിപ്ഹോപ്പ് തമിഴ ആദ്യമായി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച് വൻ വിജയമായി മാറിയ ‘മീസയേ മുറുക്കിന്റെ രണ്ടാം ഭാഗമാണ്.എന്നാൽ ആദ്യ ഭാഗത്തിന്റെ തുടർച്ച അല്ല. മ്യൂസിക്കൽ കോമഡി-ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് ഹിപ്ഹോപ്പ് തമിഴാ തന്നെയാണ് രചനയും…

Read More

യേഴു കടൽ യേഴു മലൈ ട്രെയിലർ

നിവിൻ പോളി , സൂരി എന്നിവരെ പ്രധാന കഥാപാത്രമാക്കി റാം രചനയും സംവിധാനവും നിർവഹിക്കുന്ന ‘യേഴു കടൽ യേഴു മലൈ’ ട്രെയിലർ പുറത്തിറങ്ങി.റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലർ ഗംഭീരം.വേറിട്ട വേഷപ്പകർച്ചയിൽ നിവിൻ പോളി എത്തുന്നു. ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന ഒരു അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പ്രമേയം. സൂരി ആണ് മറ്റൊരു പ്രധാന താരം.അഞ്ജലി ആണ് നായിക. രവി മരിയ, എൻ…

Read More

നാനിയുടെ മാസ്സ് ആക്ഷൻ ചിത്രം ‘ദ പാരഡൈസ്’ തിയറ്ററുകളിൽ

കൊച്ചി: തെലുങ്ക് താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ തിയറ്ററുകളിലെത്തി. വലിയ പ്രേക്ഷക പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് നടൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. സൂപ്പർഹിറ്റ് ചിത്രം ‘ദസറ’ക്ക് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന പ്രോജക്റ്റാണിത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കാതൽ…

Read More

ജയിച്ചയാളെ തോൽപ്പിച്ച് ഫലപ്രഖ്യാപനം; ബോക്സിങ് മത്സരം സംഘർഷത്തിൽ

ആറ്റിങ്ങൽ: ജയിച്ച ആളിനെ തോൽപിച്ച് ഫലപ്രഖ്യാപനം. ജില്ലതല സ്കൂൾ ഗെയിംസിൽ ബോക്സിങ് മത്സരം സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന ജില്ലതല സ്കൂൾ ഗെയിംസിന്റെ ഭാഗമായ ബോക്സിങ് ചാമ്പ്യൻഷിപ്പ് ആണ് സംഘർഷത്തിൽ കലാശിച്ചത്. ജൂനിയർ വിഭാഗം സെമി ഫൈനലിൽ തിരുവനന്തപുരത്ത് നിന്നുള്ള ജയരാജും ആറ്റിങ്ങലിൽ നിന്നുള്ള നിമിത്തും തമ്മിലുള്ള മത്സരം കഴിഞ്ഞപ്പോൾ നിമിത്തിനെ വിജയിയായി പ്രഖ്യാപിച്ചു. എന്നാൽ, ജയരാജ് ആണ് വിജയിച്ചതെന്നും ഫലം തെറ്റാണെന്നും ആരോപിച്ചാണ് ബഹളവും തുടർന്ന് സംഘർഷവും ഉണ്ടായത്….

Read More

റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് പൊക്കി ആക്രിക്ക് വിറ്റു; മൂന്നുപേർ അറസ്റ്റിൽ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് കവർന്ന് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ മൂന്നുപേരെ ചന്തേര പോലിസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പുഞ്ചക്കാട് തസ്‌മീറ മൻസിലിൽ പി.വി. മുഹമ്മദ് സാബിത്ത് (21), തൃക്കരിപ്പൂർ തങ്കയത്തെ ഷൻസാ വില്ലയിലെ എം. ഷഹർബാസ് (22), പയ്യന്നൂർ പുഞ്ചക്കാട്ടെ റഹ്മത്ത് മഹലിലെ എ.ടി. ഫവാസ് (21)എന്നിവരെയാണ് എസ്.ഐ വിഷ്‌ണു എസ്. നായരും സംഘവും പിടികൂടിയത്. ഇളമ്പച്ചി തലിച്ചാലത്തെ അധ്യാപകൻ പി.വി.പ്രശോഭിൻ്റെ ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. 21- ന് രാവിലെ സ്റ്റേഷനിൽ…

Read More

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ബി.ജെ.പി ചെലവിട്ടത് 599 കോടി

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനായി ബി.ജെ.പി ചെലവഴിച്ചത് 529 കോടി രൂപ. ഇതിൽ പകുതിയിലധികം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിലാണ് ചെലവിട്ടതെന്നും പാർട്ടി തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച ചെലവ് കണക്ക് റിപ്പോർട്ടിൽ പറയുന്നു. മാർച്ച്-മേയ് മാസങ്ങൾക്കിടയിലായി അസ്സം, തമിഴ്നാട്, പുതുച്ചേരി, കേരള, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനാണ് പാർട്ടി ഇത്രയും ഭീമമായ തുക ചെലവിട്ടത്. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ബി.ജെ.പി ഇവിടെ മാത്രം തെരഞ്ഞെടുപ്പിനായി ഒഴുക്കിയത് 286…

Read More