ഷോർട്ട് ഫിലിമിന് കാശ് തട്ടിപ്പ്,യുവതി അറസ്റ്റിൽ
ചെന്നൈ: ഷോർട്ട് ഫിലിം നിർമിച്ച് നൽകാമെന്ന പേരിൽ യുവാവിൽ നിന്ന് പണം തട്ടിയ നടി അറസ്റ്റിൽ. നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ടിനെയാണ് (28) ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ഗുണ്ടിയിലെ താമസക്കാരനും ഷെയർ ട്രേഡറുമായ തരുൺ (26) ആണ് പരാതി നൽകിയത്. അഞ്ചുലക്ഷം രൂപയാണ് നടി തട്ടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പണം തിരികെ ചോദിച്ചപ്പോൾ മൊബൈൽ ഫോണുകളും പണവും കവർന്നതായും പരാതിയിലുണ്ട്. പണം നൽകി മാസങ്ങൾ പിന്നിട്ടിട്ടും ഷോർട്ട് ഫിലിമിന്റെ നിർമാണം…