ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങില്ല, ട്രംപിന്റെ സമാധാന പദ്ധതി തള്ളി നെതന്യാഹു
ജെറുസലേം : ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബോർഡ് ഓഫ് പീസ് എന്ന പേരിൽ ട്രംപ് മുന്നോട്ടുവച്ച 15 ഇന സമാധാന കരാറാണ് നെതന്യാഹു തള്ളിയത്. ഹമാസിനെ പൂർണമായും നിരായുധരാക്കുന്നത് വരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. വെടിനിറുത്തൽ ധാരണ നിലനിൽക്കുമ്പോഴും ഗാസയിൽ ഇസ്രയേൽ സൈനിക ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ആവശ്യമെങ്കിൽ അടുത്ത സഖ്യകക്ഷികളെ വരെ…