reporter

‘ ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാര്‍ട്ടിയെ ഉലയാതെ കാത്ത കപ്പിത്താന്‍’ ; കോടിയേരിയെ അനുസ്മരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് പിണറായി വിജയന്‍. പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാല് വര്‍ഷം തികയുകയാണ്. സഖാവിന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. എങ്കിലും ഒരു വഴിവിളക്കുപോലെ അദ്ദേഹത്തിന്റെ സ്മരണകള്‍ നമുക്ക് മുന്നില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. ഏതു പ്രതിസന്ധിയേയും വൈഷമ്യങ്ങളെയും സൗമ്യമായ ചിരിയോടു കൂടി നേരിടാന്‍ കോടിയേരിക്ക് കഴിഞ്ഞിരുന്നു. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആക്രമണങ്ങളെ കാരിരുമ്പിന്റെ കാര്‍ക്കശ്യത്തോടെ സഖാവ് പ്രതിരോധിച്ചു. അക്കാര്യത്തില്‍…

Read More

ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചറിനെ ഒമാനി സഹ പൈലറ്റ് ആക്രമിച്ചത് കോടാലി ഉപയോഗിച്ച്!

ടെൽ അവീവ്: ഫ്ലൈദുബായ് എഫ്.സെഡ്1073 വിമാനത്തിൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള പുതിയൊരു വിവരം പുറത്തുവന്നിരിക്കുന്നു. ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചറിന് നേരെ ഫ്ലൈറ്റ് ആക്സ് ഉപയോഗിച്ചാണ് ആക്രമണം ഉണ്ടായതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. വിമാനങ്ങളിൽ അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി മാത്രം സൂക്ഷിക്കുന്ന ഒരു ചെറിയ കോടാലിയാണ് ക്രാഷ് ആക്സ്. സാധാരണയായി ഇത് കോക്പിറ്റിനുള്ളിലോ അതിന് സമീപത്തോ ആണ് സുരക്ഷിതമായി വെച്ചിരിക്കുന്നത്. ക്രാഷ് ആക്സ് വിമാനത്തിന്റെ അടിയന്തര ഉപകരണങ്ങളുടെ ഭാഗമാണ്, അല്ലാതെ ഇതൊരു ആയുധമായി ഉപയോഗിക്കാൻ…

Read More

തലസ്ഥാനത്തുൾപ്പെടെ ഓറഞ്ച് അലർട്ട്; കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

തിരുവനന്തപുരം: കനത്ത ചൂടിനാശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് ഓറഞ്ച് അലർട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയ്ക്കും ഓറഞ്ച് അലർട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4…

Read More

എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോ?സിപിഎം പരിശോധിക്കണം: പരിഹസിച്ച് അബിൻ വർക്കി

പത്തനംതിട്ട: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ ബിജെപിയുടെ സ്ലീപ്പർ സെല്ലുണ്ടോ എന്ന് പരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംഎൽഎയുമായ അബിൻ വർക്കി. എസ്എഫ്ഐക്കാർ എന്ന വ്യാജേന എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സിപിഎം പരിശോധിക്കണം. ഇ ഡി കേസിൽ പെട്ടു നിൽക്കുന്ന പിണറായി വിജയനും കുടുംബത്തിനും അമിത് ഷായെ സുഖിപ്പിക്കാൻ വേണ്ടിയാണോ എസ്എഫ്ഐയുടെ പേക്കൂത്ത് എന്നും അബിൻ വർക്കി ചോദിച്ചു. അമിത് ഷാ കേരളത്തിൽ വന്നിട്ട് കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസുകാർ മാത്രമേ…

Read More

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ സ്റ്റേ ചെയ്‌ത് ഹൈക്കോടതി

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സ്റ്റേ ചെയ്‌ത് ഹൈക്കോടതി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട്‌ ബഷീറിന്റെ ഭാര്യ ജെസീല നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതി മാറ്റണം, കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ജസീല ഉന്നയിച്ചത്. നിലവിലുള്ള പ്രോസിക്യൂട്ടർ കൃത്യമായി കേസ് കൈകാര്യം ചെയ്യുന്നില്ലെന്നാരോപിച്ചാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ജസീല ആവശ്യപ്പെട്ടത്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഉറപ്പ്…

Read More

മന്ത്രി ജനീഷിനെതിരേ കണ്ണൂരില്‍ പ്രതിഷേധം ; വാഹനം ആക്രമിച്ചു കേടുവരുത്തി ; പിന്നില്‍ ഡിവൈഎഫ്‌ഐ എന്ന് ആരോപണം

കണ്ണൂര്‍: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരില്‍ വന്‍ പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഇന്ന് രാവിലെ കണ്ണൂരിലും കാസര്‍ഗോട്ടുമായി അഞ്ചിടങ്ങളിലാണ് മന്ത്രിക്ക് വാഹനം നിര്‍ത്തേണ്ടി വന്നത്. തളിപ്പറമ്പില്‍ വാഹനം ആക്രമിക്കപ്പെട്ടതായി ആരോപണമുണ്ട്. തളിപ്പറമ്പ് കരിമ്പത്ത് വെച്ച് ഇരുപതോളം വരുന്ന ഒളിച്ചു നിന്ന ആളുകള്‍ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയും 'കൊല്ലടാ' എന്ന് ആക്രോശിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം വാഴത്തൈയ്യുമായാണ് പ്രതിഷേധിച്ചതെന്നും വാഴപ്പിണ്ടി ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധിച്ചതെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചത്….

Read More

യുവാവിന്റെ കാല്‍ തല്ലിയൊടിച്ചു, തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പിന്നില്‍ ഭാര്യയുടെ ക്വട്ടേഷൻ

തൃശൂര്‍: തൃശൂരില്‍ ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തിരുപ്പൂര്‍ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. ആണ്‍സുഹൃത്തിന്റെ കയ്യും കാലും തല്ലിയൊടിച്ച് റോഡരികില്‍ തളളി. ആണ്‍സുഹൃത്തിന്റെ ഭാര്യ ഏര്‍പ്പെടുത്തിയ ഗുണ്ടാസംഘമാണ് സംഭവത്തിന് പിന്നില്‍. പ്രതികളായ അഞ്ചുപേരെയും പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസമാണ് തിരുപ്പൂര്‍ സ്വദേശികളായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഈ സമയം യുവാവിന്റെ ഫോണ്‍ ലൊക്കെഷന്‍ പിന്തുടര്‍ന്ന ഭാര്യ ക്വട്ടേഷന്‍ സംഘത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഭാര്യ…

Read More

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ഇല്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെ ഇടുക്കി ജില്ലയിലും ഒക്‌ടോബര്‍ 4ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…

Read More

ഹോട്ടൽ ഭക്ഷണം ഇനിയും പൊള്ളും; വാണിജ്യ എൽപി‌ജി സിലിണ്ടർ വില വീണ്ടും വർദ്ധിപ്പിച്ചു; ഗാർഹിക സിലിണ്ടറിൽ ആശ്വാസം

ന്യൂഡൽഹി: രാജ്യം ഉത്സവ സീസണിലേക്ക് കടക്കുന്നതിനിടയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും വർദ്ധിപ്പിച്ചു. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയാണ് വർദ്ധിപ്പിച്ചത്. വിവിധ നഗരങ്ങളിൽ വിലയിൽ വ്യത്യാസമുണ്ട്. വില കൂടിയതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി. ഇന്ത്യൻ ഓയിലിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 62.50 രൂപ വർധിച്ച് 2,810 രൂപയായി. സെപ്റ്റംബറിൽ ഈ സിലിണ്ടറിന് 2,747.50 രൂപയായിരുന്നു…

Read More

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 65 രൂപ വരെ വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 62-65 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില കൊച്ചിയിൽ 2,828 രൂപയായി. കോഴിക്കോട്ട് 2,860.05 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ്. ഡൽഹിയിൽ 62.50 രൂപ വർദ്ധിച്ച് 2,810 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് തിരുവനന്തപുരത്ത് 951 രൂപയാണ്. കൊച്ചിയിൽ 949 രൂപയും കോഴിക്കോട് 950.05 രൂപയുമാണ്. രാജ്യാന്തര ക്രൂഡോയിൽ വില പരിഗണിച്ച് ഓരോ മാസവും ഒന്നാം…

Read More