reporter

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി; പ്രതിഷേധത്തിന് നാളെ തുടക്കം

ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ പിന്നോട്ടില്ല; സിജെപി പ്രതിഷേധത്തിന് നാളെ തുടക്കം ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനമായ നാളെ മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി. മുംബൈയിലെ ശിവാജി പാർക്കിലാണ് പ്രതിഷേധത്തിന് തുടക്കമിടുകയെന്ന് സിജെപി നേതാവ് അഭിജീത് ദിപ്‌കെ പറഞ്ഞു. പ്രതിഷേധം നടത്തുന്നത് തങ്ങളുടെ അവകാശമാണെന്നും ആസാദ് മൈതാനത്ത് പ്രതിഷേധം നടത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അഭിജീത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കുന്ന പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ…

Read More

തലസ്ഥാനത്ത് കനത്ത മഴ, റെഡ് അലർട്ട്; ഇടിമിന്നലേറ്റ് ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ വിൻസെന്റ് (52) ആണ് മരിച്ചത്. വീടുപണിക്കിടെയായിരുന്നു സംഭവം. വിൻസെന്റിന്റെ ഒപ്പമുണ്ടായിരുന്ന ദാസയ്യൻ, അജീഷ് എന്നിവർക്കും മിന്നലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂർ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. അതിനുശേഷം യെല്ലോ അലർട്ടാണുള്ളത്. കൊല്ലത്ത് അടുത്ത് മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മുഴുവൻ സമയവും ഓറഞ്ച് അലർട്ടാണ്. 01/10/2026: തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം,…

Read More

ഹോളിവുഡ് നടന് ഫഹദ് ഫാസിലുമായി സാമ്യം; ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് അമ്പരന്ന് മലയാളികൾ

അലഹാൻഡ്രോ ഗോൺസാലസ് സംവിധാനം ചെയ്യുന്ന ഡാർക്ക് കോമഡി ചിത്രമായ ഡിഗിലിൽ ടോം ക്രൂസിനൊപ്പം റിസ് അഹമ്മദും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ ഗണേഷ് എന്ന ശാസ്‌ത്രജ്ഞനായാണ് റിസ് അഹമ്മദെത്തുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവന്നപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിയത് മലയാളികളാണ്. ഉയർന്ന നെറ്റി, നേർത്ത മീശ, വലിയ കണ്ണട, ചീകിയൊതുക്കിയ മുടി എന്നിവയോടുകൂടിയ റിസിന്റെ ലുക്കിന് നടൻ ഫഹദ് ഫാസിലുമായി സാമ്യമുണ്ടെന്ന് ഉറപ്പിച്ചുപറയുകയാണ് സോഷ്യൽ മീഡിയ. 2025ൽ ഫഹദ് ഫാസിൽ ഇതേ ചിത്രത്തിലെ ഒരു വേഷത്തിനായി ഓ‌ഡിഷൻ നൽകിയിരുന്നുവെന്നതും ഈ…

Read More

കോന്നി ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ

പത്തനംതിട്ട: കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ചു മരിച്ചു. തങ്കപ്പൻ (65), ഓമന (60) എന്നിവരാണ് മരിച്ചത്. ഇരുവരും ഒറ്റയ്ക്കായിരുന്നു താമസം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇരുവരേയും വിഷം കഴിച്ച രീതിയിൽ സമീപവാസികളുടെ ശ്രദ്ധിയിൽപെടുകയായിരുന്നു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുവർക്കും ഒരു മകൻ ഉണ്ടായിരുന്നു. മകൻ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ദമ്പതികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

‘എൻ ഇനിയ പൊൻ നിലാവേ’; ഇളയരാജയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി

ന്യൂഡൽഹി: തമിഴ് ചലച്ചിത്ര ചരിത്രത്തിലെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായ ‘എൻ ഇനിയ പൊൻ നിലാവേ’യുടെ വരികളിലും മാസ്റ്റർ ശബ്ദരേഖയിലും സംഗീതസംവിധായകൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. മ്യൂസിക് കമ്പനിയായ സരിഗമയ്ക്ക് അനുകൂലമായി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഇളയരാജ സമർപ്പിച്ച അപ്പീൽ ഹർജി ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ഇതോടെ ‘എൻ ഇനിയ പൊൻ നിലാവേ’ എന്ന ഗാനത്തിന്റെ പുനരാവിഷ്കാരത്തിനും ഒറിജിനൽ ശബ്ദരേഖയ്ക്കുമേലുള്ള…

Read More

കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസ്; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർക്ക് ഇതുസംബന്ധിച്ച് വിവരം നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. ഇതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് ജസ്റ്റിസ് ജി. ഗിരീഷ് നിർദേശിച്ചു. ഹർജിക്കാരനുവേണ്ടി അഡ്വ. എം. രവികൃഷ്ണൻ ഹാജരായി. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരത്തെ…

Read More

കുംഭമേള വൈറൽ താരത്തിനാശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഭോപ്പാൽ: കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌‌ലെയുടെ ജനന തീയതി മാറ്റി നിയമപരമായ വിവാഹപ്രായത്തിന് താഴെയാക്കി കണക്കാക്കിയ ഉത്തരവ് മദ്ധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. യുവതിയെ കേൾക്കാതെ അധികൃതർക്ക് ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് നടൻ ഫർമാൻ ഖാനെ വിവാഹം ചെയ്തതിനുശേഷം മൊണാലിസയുടെ പിതാവ് നൽകിയ പരാതിക്കനുസരിച്ചാണ് ജനന തീയതി മാറ്റിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നാം ഹർജിക്കാരി സ്വന്തം ഇഷ്ടപ്രകാരം രണ്ടാം ഹർജിക്കാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനു ശേഷമാണ് പിതാവ് 'ആകാശവും ഭൂമിയും…

Read More

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തി: മകൻ അറസ്റ്റിൽ

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തി മകൻ. സംസ്ഥാന അതിർത്തിയിലെ തിങ്കൾ ചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിൽ സുന്ദരദാസിന്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സിബിയെ (37) പൊലീസ് അറസ്റ്റുചെയ്തു. ഭർത്താവ് മരിച്ചതിനെ തുടർന്ന് മകൾ ജാസ്മിനൊപ്പമായിരുന്നു തങ്കലീലയുടെ താമസം. സംഭവദിവസം സിബിയും തങ്കലീലയും തമ്മിൽ പണത്തെ ചാെല്ലി വാക്കുതകർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ സിബി അമ്മയെ കാെലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കൊലപാതകത്തിന് പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് തങ്കലീലയെ മരിച്ചനിലയിൽ കണ്ടെത്തിയത്….

Read More

ശബരിമല യുവതീപ്രവേശനം: വിധി ഉടൻ; ജസ്റ്റിസ് ബി.വി. നാഗരത്ന വിധിയെഴുതിത്തുടങ്ങിയതായി റിപ്പോർട്ട്

ഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്ന വിധിയെഴുതിത്തുടങ്ങിയതായി റിപ്പോർട്ട്. ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ വിധി എഴുതിത്തുടങ്ങിയ ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്നയെന്നാണ് റിപ്പോർട്ട്. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ജസ്റ്റിസ് ബി.വി. നാഗരത്ന ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിധി എഴുതിത്തുടങ്ങിയതായി റിപ്പോർട്ട് ചെയ്തത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസം നീണ്ട വാദം കേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഒൻപതംഗ ഭരണഘടനാ…

Read More

യാത്രക്കാരൻ ‘എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ’ സീരീസ് കണ്ടത് തുണയായി; ഫ്ലൈദുബായ് വിമാനം യാത്രക്കാരനും നിയന്ത്രിച്ചു!

ടെൽഅവീവ്: ആകാശ അടിയന്തരാവസ്ഥയിൽപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ കോ-പൈലറ്റിന്റെ അക്രമണത്തിനിരയായി പരിക്കേറ്റ ക്യാപ്റ്റന് പകരമായി, ഒരു യാത്രക്കാരനും വിമാനം നിയന്ത്രിച്ചിരുന്നു. താൻ ‘എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ’ കാണുന്നത് വിമാനം നിയന്ത്രിക്കാൻ സഹായിച്ചുവെന്ന് ഇസ്രായേലി യാത്രികൻ യാനിവ് ഹയോൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിലാണ്, ഒമാൻ പൗരനെന്ന് സംശയിക്കുന്ന അക്രമിയെ യാത്രക്കാർ എങ്ങനെയാണ് കീഴ്പ്പെടുത്തിയത് എന്ന് ഈ യാത്രികൻ നെതന്യാഹുവിനോട് വിശദീകരിച്ചത്. ഗുരുതരമായി പരിക്കേറ്റെങ്കിലും കഠിന പരിശ്രമത്തിലൂടെ കോക്പിറ്റ് വാതിൽ തുറന്ന…

Read More