കുറഞ്ഞ പരിചരണം, ഗ്രോ ബാഗിലും നടാം; നാലുമാസം കൊണ്ട് കെെനിറയെ സമ്പാദിക്കാം

സ്ഥല കുറവ് കാരണം പലരും ഇന്ന് ടെറസിലും ഗ്രോ ബാഗുകളിലുമാണ് കൃഷി ചെയ്യുന്നത്. ഇത്തരത്തിൽ ചെറിയ ഇടങ്ങളിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ വിളയാണ് മധുരക്കിഴങ്ങ്. ആന്റി ഓക്സി‌ഡന്റും ഫെെബറും വെെറ്റമിനുകളും ധാരാളമടങ്ങിയ ഭക്ഷണമായതിനാൽ ഇവയ്ക്ക് വിപണിയിൽ നല്ല സ്ഥാനമാണ്. സ്വന്തം ആവശ്യത്തിനും മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നവരുമുണ്ട്. കുറഞ്ഞ പരിചരണവും മികച്ച പ്രതിരോധശേഷിയുമാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ. നല്ല സൂര്യപ്രകാശം ഉള്ള വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് വേണം ഇത് കൃഷി ചെയ്യേണ്ടത്. പരമാവധി നാലുമാസം കൊണ്ട് വിളവെടുക്കാം. കിഴങ്ങുകൾ…

Read More

കേരനാട്ടിൽ നാളികേര ഉത്പാദനം താഴേക്ക്

തിരുവനന്തപുരം: ‘കേരം തിങ്ങും കേരളനാടെ’ന്ന് പേരുകേട്ടിരുന്ന കേരളത്തിൽ കൃത്യമായ വളപ്രയോഗവും വേണ്ട പരിഗണനയും ഇല്ലാതായതോടെ നാളികേര ഉത്പാദനം കൂപ്പുകുത്തുന്നു. അതേസമയം,​അയൽ സംസ്ഥാനങ്ങളിൽ കൃഷിയും ഉത്പാദനവും വർദ്ധിച്ചു. സംസ്ഥാനത്ത് 2023-24ൽ ഹെക്ടറിന് 7,211 എണ്ണമായിരുന്ന ഉത്പാദന ക്ഷമത 2024-25 ആയതോടെ 6,830 എണ്ണമായി ചുരുങ്ങി. കൂടാതെ,​തെങ്ങുകൃഷി 2023-24ൽ 7,65,840 ഹെക്ടറിലുണ്ടായിരുന്നത് 2024-25ൽ 7,54,000 ഹെക്ടറായിട്ടുണ്ട്. വാർഷിക ഉത്പാദനം 2023-24ൽ 5,522 ദശലക്ഷമായിരുന്നത് 2024-25ൽ 5,149 ദശലക്ഷമായി കുറഞ്ഞു. അതേസമയം,​കൊ​മ്പ​ൻ ചെ​ല്ലി,ചെ​മ്പ​ൻ ചെ​ല്ലി എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണവും കൂ​മ്പു​ചീ​യ​ൽ, കാ​റ്റു​വീ​ഴ്‌​ച, മണ്ഡരി…

Read More

കിളികൊത്തില്ല,​ പുഴു അരിക്കില്ല

കാളികാവ്: അങ്ങാടികളിലും പാതയോരങ്ങളിലും മാമ്പഴക്കച്ചവടം തകൃതി. മുന്തിയ ഇനമായ നീലൻ കല്ലാപാടി മാങ്ങയും മൂന്ന് കിലോയ്ക്ക് നൂറ് രൂപ എന്ന തോതിലാണ് വിൽപ്പന നടക്കുന്നത്. വിലക്കുറവിൽ കണ്ണ് നട്ട് വൻതോതിലാണ് ആളുകൾ മാങ്ങ വാങ്ങുന്നത്. ഇത്തരം മാങ്ങകളിൽ രാസപദാർത്ഥങ്ങളുടെ ആധിക്യം കൂടുതലാണെന്ന് ആക്ഷേപമുണ്ട്. മൂപ്പെത്താത്ത മാങ്ങയും വേഗം പഴുക്കുന്നതിനും നല്ല നിറം കിട്ടുന്നതിനും കാൽസ്യം കാർബൈഡ് പൊടി വിതറിയാണ് പഴുപ്പിക്കുന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത്തരം മാങ്ങ കഴിക്കുന്നതിലൂടെ അസെറ്റലിൻ എന്ന വാതകം ശരീരത്തിലെത്തുകയും കുടലിനെ ബാധിക്കുകയും ദഹന…

Read More

350 രൂപയുടെ റംബൂട്ടാന് വില 150ലും താഴെ,​ വില കുത്തനെ ഇടിഞ്ഞതിന്റെ പിന്നിൽ

കോട്ടയം : വിളവെടുപ്പ് സീസണിൽ വില കുത്തനെ ഇടിഞ്ഞതിന്റെ ആഘാതത്തിലാണ് ജില്ലയിലെ റംബൂട്ടാൻ കർഷകർ. ഒരുകാലത്ത് കിലോയ്ക്ക് 350 രൂപ വരെ ലഭിച്ചിരുന്ന റംബുട്ടാന് ഇപ്പോൾ 150 ൽ താഴെയാണ് വില. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥ. ഉയർന്ന വില പ്രതീക്ഷിച്ച് റബർ വെട്ടിമാറ്റി റംബൂട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞവർക്കാണ് അമളി പറ്റിയത്. കിലോയ്ക്ക് കുറഞ്ഞത് 180 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടം ഒഴിവാക്കാനാകൂവെന്ന് കർഷകർ പറയുന്നു. റോഡരികിലെ വില്പനശാലകളിൽ പോലും പരമാവധി 160 രൂപ മാത്രമാണ് ലഭിക്കുന്നത്. കങ്ങഴ,…

Read More

ചൈനയിൽ നിന്ന് ഇഞ്ചി കേരളത്തിലേക്ക്

കോട്ടയം : പച്ചക്കറിക്കടയിൽ നിന്ന് സാധനം വാങ്ങുന്നതിനിടയിൽ ‘ചേട്ടാ ഇത്തിരി ഇഞ്ചിയിട്ടേക്ക് ‘ എന്ന് പറയാൻ വരട്ടെ. ആദ്യം വില തിരക്കിയിട്ടുമതി ഈ ഡയലോഗ്. ഓരോ ദിവസം ചെല്ലുന്തോറും ഇഞ്ചിയുടെ വില ഉയരുകയാണ്. ചില്ലറ വിപണിയിൽ ഇഞ്ചിയുടെ ഇന്നലത്തെ വില കിലോഗ്രാമിന് 300 കടന്നു. മൊത്തവിപണിയിൽ 280 രൂപയും. കാലാവസ്ഥാ വ്യതിയാനവും അഴുകൽ രോഗവും കാരണം ഉത്പാദനം കുറഞ്ഞതിനാൽ ഉയർന്ന വിലയുടെ നേട്ടം കർഷകർക്ക് ലഭിക്കില്ല. 60 കിലോ അടങ്ങുന്ന ഒരു ചാക്ക് ഇഞ്ചിയ്ക്ക് 8,500 –…

Read More