റബർ ടാപ്പിംഗ് വൈകിട്ടാക്കൂ,​ പണം കൂടുതൽ കൈയിലെത്തും

പാൽ കൂടുതലെന്ന് കണ്ടെത്തൽ കോട്ടയം : റബർ ടാപ്പിംഗ് വൈകിട്ടത്തേയ്ക്ക് മാറ്റുന്നത് പാൽ കൂടാൻ കാരണമാകുമെന്ന് റബർ ബോർഡ് ഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. വൈകിട്ട് 5 മുതൽ രാത്രി 8.30 വരെ നടത്തുന്ന ടാപ്പിംഗ് കൂടുതൽ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞൻ റെജു എം.ജെ പറ‌ഞ്ഞു. പകൽ സമയത്തെ ടാപ്പിംഗിന് പകരം വൈകിട്ട് ടാപ്പിംഗ് നടത്തുന്നതിലൂടെ റബർ മരങ്ങളിൽ നിന്ന് ലഭിക്കുന്ന പാലിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത്. റബർബോർഡ് നടത്തിയ പഠനങ്ങളിലാണ് ഇതുസംബന്ധിച്ച കണ്ടെത്തൽ. ഉത്പാദനം…

Read More

ആനയോ കടുവയോ വരുന്നതിന് മുൻപ് നാട്ടുകാർക്ക് വിവരം നൽകും, ഇനി ജീവൻ രക്ഷിക്കും എഐ

വടശ്ശേരിക്കര : വന്യജീവി ശല്യത്തിൽനിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുന്നതിനായി ലഭ്യമായ എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തുമെന്ന് അഡ്വ. പഴകുളം മധു എം.എൽ.എ. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നബാർഡ് സഹായത്തോടെ റാന്നി – വടശ്ശേരിക്കര ഒളികല്ലിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത ക്യാമറ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സോളാർ ഫെൻസിംഗ്, ഇലക്ട്രിക് ഫെൻസിംഗ്, ട്രഞ്ച് തുടങ്ങിയ പരമ്പരാഗത പ്രതിരോധ മാർഗങ്ങൾ വിജയിക്കാത്ത പശ്ചാത്തലത്തിലാണ് എ.ഐ സംവിധാനം പരീക്ഷിക്കുന്നത്. വെളിച്ചവും ശബ്ദവും പുറപ്പെടുവിക്കുന്ന ഈനവീന സാങ്കേതികവിദ്യ വിജയകരമാണെന്ന്…

Read More

15 ശതമാനം മഴക്കുറവ്‌; കൊടുംവരള്‍ച്ചയിലേക്ക്‌ രാജ്യം നീങ്ങുന്നു, കാര്‍ഷികമേഖല, ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നെല്‍കൃഷിയെ

തിരുവനന്തപുരം: രാജ്യം കൊടും വരള്‍ച്ചയിലേക്കു നീങ്ങുന്നതായി മുന്നറിയിപ്പ്‌. 2015-16 കാലത്തെക്കാള്‍ രൂക്ഷമായ വരള്‍ച്ചയ്‌ക്കാണ്‌ 2026-27 സാക്ഷ്യംവഹിക്കുക. മണ്‍സൂണ്‍ പിന്‍വാങ്ങിത്തുടങ്ങിയതോടെ ഇതുവരെ 15 ശതമാനത്തിലേറെ മഴക്കുറവുണ്ടായി. വരള്‍ച്ച കേരളത്തെയും സാരമായി ബാധിക്കും. ഐ.ഐ.ടി ഗാന്ധിനഗറിന്റെ സെപ്‌റ്റംബര്‍ 16ലെ ഇന്ത്യ ഡ്രോട്ട്‌ മോണിറ്റര്‍ കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ 52.5 ശതമാനം പ്രദേശത്തും വരള്‍ച്ചാ സാഹചര്യമാണുള്ളത്‌. ഒരു മാസം മുമ്പ്‌ ഇത്‌ 38.9 ശതമാനമായിരുന്നു. ഒറ്റ മാസത്തിനിടെ 13.6 ശതമാനത്തിന്റെ വര്‍ധന. ഇത്‌ അസാധാരണമാണെന്ന്‌ ഐ.ഐ.ടി ബോംബെയിലെ കാലാവസ്‌ഥാ പഠനകേന്ദ്രം ഗവേഷകര്‍…

Read More

കൊളസ്ട്രോൾ നിയന്ത്രിക്കും, കാന്താരി

കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിവുണ്ട് എന്ന പ്രചാരണത്തിന് ബലമേറിയതോടെ കാന്താരിയുടെ ഡിമാൻഡ് അടുത്ത കാലത്തായി ഏറി വരുന്നുണ്ട്. ഒരു സമയത്ത് രക്തം വെള്ളമാക്കുന്ന സ്വഭാവം കാന്താരിക്കുണ്ട് എന്ന ചൊല്ലിന്റെ പ്രചരണം കാന്താരിയുടെ ഉപയോഗത്തിൽ കുറവ് വരുത്തിയിരുന്നു. ഏതാനും വർഷം മുൻപു വരെ കാന്താരിയുടെ വിത്തുകൾ പക്ഷികള്‍ വഴി പറമ്പിൽ വീണ് സ്വാഭാവികമായി കിളിർത്ത് വളരുകയായിരുന്നു. എന്നാൽ യന്ത്രസഹായത്താലുള്ള കളനിയന്ത്രണവും കളനാശിനി പ്രയോഗവും മേൽവിവരിച്ച തരത്തിൽ വളർന്നു വരുന്ന കാന്താരിത്തൈകളുടെ നാശത്തിനടയാക്കി. കാന്താരി വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കുവാൻ തുടങ്ങിയതോടെ വിത്തിന്റെയും തൈകളുടെയും…

Read More

ടെറസ് കൃഷിയില്‍ പച്ചക്കറികള്‍ക്ക് പന്തല്‍ ഇടാം

പല സുഹൃത്തുക്കളും പല തവണയായി ചോദിക്കുന്ന കാര്യം ആണ്, ടെറസ് കൃഷിയില്‍ പടരുന്ന പച്ചക്കറികള്‍ക്ക് എങ്ങിനെ പന്തല്‍ ഇട്ടു കൊടുക്കാം എന്ന്. പാവല്‍, പയര്‍, പടവലം , കോവല്‍ എന്നിവയ്ക്കാണ് സാദാരണയായി പന്തല്‍ ആവശ്യമുള്ളത്. വലിയ ബുദ്ധിമുട്ടില്ലാതെ നമുക്ക് ടെറസില്‍ പച്ചക്കറികള്‍ പടര്‍ന്നു കയറാന്‍ പന്തലുകള്‍ ഇട്ടു കൊടുക്കാം. മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ മണ്ണ് മാന്തി കാലുകള്‍ (കമ്പുകള്‍) നാട്ടാന്‍ സാധിക്കും, പക്ഷെ ടെറസില്‍ അത് സാധിക്കില്ലല്ലോ.  3 അടി വരെ നീളമുള്ള 1 മുതല്‍ 2 ഇഞ്ച്‌ കനമുള്ള…

Read More

ഷമീറിൻ്റെ മുന്തിരി മധുരിക്കും

അലനല്ലൂർ ∙ ഇനി മുന്തിരിത്തോപ്പു കാണാൻ തമിഴ്നാട്ടിൽ പോകേണ്ടെന്നാണ് അമ്പലപ്പാറയിലെ പാറോക്കോട്ട് ഷമീർ പറയുന്നത്. കാരണം, ആരെയും ആകർഷിക്കുന്ന മുന്തിരിത്തോപ്പ് ഷമീറിന്റെ വീട്ടുമുറ്റത്തുതന്നെയുണ്ട്. മുറ്റം മുഴുവനായി പന്തലിച്ചുകിടക്കുന്ന വള്ളിയിൽ കുലകുലയായി തൂങ്ങിനിൽക്കുന്ന മുന്തിരി ആരും നോക്കിനിന്നുപോകും. പാകമായതുൾപ്പെടെ നാൽപതിലധികം കുലകൾ നിലവിലുണ്ട്. എട്ടു മാസം മുൻപാണു മുന്തിരിച്ചെടി നട്ടുപിടിപ്പിച്ചത്. കംബോഡിയൻ ഇനത്തിൽപെട്ട മുന്തിരിയിനത്തിനു ചെറുപുളിയോടുകൂടിയ മധുരമാണ്. ഒരു കുലയിൽ തന്നെ ഒട്ടേറെ മുന്തിരി ഉണ്ടെന്നതും ഭംഗിയുള്ള കാഴ്ചയാണ്. ഇതുകൂടാതെ, സ്വന്തമായി ബ‍ഡ് ചെയ്ത വിവിധ തരം മാവുകൾ,…

Read More

ലോങ്ങൻ പഴം; കേരളത്തിൽ നട്ടാൽ നന്നായി വിളയും

അടുത്തിടെ പഴവിപണികളിൽ ഇടംപിടിച്ച പഴവർഗമാണ് ലോങ്ങൻ. കണ്ടാൽ ചെറിയ ചിക്കുവിനെപ്പോലെയും ഉൾഭാഗം നമ്മുടെ സ്വന്തം റമ്പൂട്ടാനെപ്പോലെയും തോന്നിക്കും. അസാധ്യമായ രുചി കാരണം ഇഷ്ടക്കാർ ചോദിച്ചുവാങ്ങുന്നതിനാൽ കേരളത്തിന്റെ വിപണികളിലും ഈ പഴം നിലവിൽ സജീവമാണ്. ലോങ്ങൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും തായ്‌ലൻഡിലാണെങ്കിലും ഇന്ത്യയിൽ വടക്കൻ ബീഹാറിലെയും പശ്ചിമ ബംഗാളിലെയും എക്കൽ മണ്ണിൽ ലോങ്ങൻ നന്നായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലും ഇതിന്റെ കൃഷി സാധ്യത അറിയുകയും വിദഗ്ധരായ കർഷകർ നട്ടുപിടിപ്പിച്ച് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ വിളയിപ്പിച്ചെടുത്ത…

Read More

പച്ചക്കറി കൃഷി 20,000 ഹെക്ടർ കൂടി വർധിപ്പിച്ചാൽ വിഷപച്ചക്കറിക്ക് വിരാമം

കോഴിക്കോട്: നിലവിലെ 50,000 ഹെക്ടർ പച്ചക്കറി കൃഷിയിലേക്ക് 20,000 ഹെക്ടർ കൂടി കൂട്ടിച്ചേർത്താൽ കേരളത്തിന് പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളെ ആശ്രയിക്കുന്നതും കുറയുമെന്നാണ് അവരുടെ അഭിപ്രായം. അതേസമയം, സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ വിദഗ്ധ സമിതി വർഷങ്ങൾക്ക് മുമ്പ് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ പൂർണമായി നടപ്പാക്കിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കൃഷിയോഗ്യ ഭൂമിയുടെ നാല് ശതമാനം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. തരിശുഭൂമികൾ കൃഷിയോഗ്യമാക്കുക, മട്ടുപ്പാവ് കൃഷി വ്യാപിപ്പിക്കുക, സംയോജിത…

Read More

ലാഭം കൊയ്ത് മഴവിൽചോളം വീട്ടമ്മക്ക് ഇത് കാ‌‌‌ർഷിക മൂഡ്

സ്വകാര്യ സ്കൂളിൽ ഒന്നരപ്പതിറ്റാണ്ടോളം അധ്യാപികയായിരുന്ന തിരുവനന്തപുരം അമരവിള സ്വദേശി രേഷ്മ ഏഞ്ചലിൻ ജോലി ഉപേക്ഷിച്ച് ഇന്നു പൂർണമായും കൃഷിയിലാണ്. വീട്ടാവശ്യത്തിനു പച്ചക്കറികളും പഴങ്ങളും ശുദ്ധമായും സുരക്ഷിതമായും വിളയിക്കുകയാണ് മുഖ്യ ലക്ഷ്യം. കൃഷി കൂടുതൽ പഠിക്കുകയും അറിയുകയും ചെയ്തതോടെ കാർഷിക സംരംഭകയായി വളരാനും രേഷ്മയ്ക്കു കഴിഞ്ഞു. വീടിരിക്കുന്ന 5 സെന്റ് സ്ഥലത്താണ് രേഷ്മയുടെ ഏദൻസ് ഫീൽഡ് എന്ന ഹോം ഗാർഡൻ. വീടിന്റെ മട്ടുപ്പാവിലും ബാൽക്കണിയിലുമുൾപ്പെടെ ഒഴിവുള്ള ഇടങ്ങളിലെല്ലാം പച്ചപ്പ്. ഒപ്പം, വീടിനോട് ചേർന്നു തരിശുകിടന്ന 20 സെന്റ് സ്ഥലം…

Read More

പുതിനയും തുളസിയും തഴച്ചുവളരും

വീടുകളിൽ ഏറ്റവും ആവശ്യമുള്ള സസ്യങ്ങളാണ് തുളസിയും പുതിനയും. ചായയായും ആഹാരത്തിലും ഉൾപ്പെടുന്ന നിരവധി പോഷക ആ​രോ​ഗ്യ ​ഗുണങ്ങളുള്ള ഇവ ഇനി വെള്ളത്തിലും വളർത്താം. കൃഷിരീതി ഇങ്ങനെ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന പുതിനയിലകൾ തന്നെയാണ് നടീൽ വസ്തു. അഞ്ച് മുതൽ ഏഴ് ഇഞ്ച് വരെ നീളമുള്ള പുതിയന തണ്ട് എടുക്കുക. അടിയിലെ ഇലകൾ നീക്കം ചെയ്യുക. ഇലകളൊന്നും വെള്ളത്തിൽ മുട്ടുന്നില്ലെന്നും ഉറപ്പുവരുത്തണം. സുതാര്യമായ കുപ്പിയോ കണ്ടെയ്നറോ എടുക്കുന്നതാകും നല്ലത്. മൂന്നു നാലു ദിവസം കൂടമ്പോൾ വെള്ളം മാറ്റി കൊടുക്കാൻ…

Read More