ദളിത് യുവാവിന് പൊലീസ് മർദനം; വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത് ക്രൂരമർദനം

കോട്ടയം: വൈദ്യുതി കമ്പി മോഷ്ടിച്ചുവെന്ന് ആരോപിച്ച് കോട്ടയത്ത് ദളിത് യുവാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനം. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനാണ് മർദനമേറ്റത്. ഇയാൾ നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പൊലീസ് കസ്റ്റഡി മർദന ആരോപണം പാടേ നിഷേധിച്ചു.

Read More

17 ാം വയസ്സില്‍ മൂന്ന് കൊലപാതകം, ജുവനൈല്‍ ഹോമില്‍ നിന്നും തടവുചാടല്‍ ; 20 ലധികം കേസുകളില്‍ ഇന്ത്യ തെരയുന്ന കുപ്രസിദ്ധഗുണ്ട ; ഹിമാന്‍ഷു ഭൗവിനെ എഫ്ബിഐ പൊക്കി…!

ന്യൂഡല്‍ഹി: ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഇട്ടിട്ടുള്ള ഗുണ്ടകളില്‍ ഒരാളും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ കടുത്ത എതിരാളിയ ഹിമാന്‍ഷു ഭൗവിനെ അമേരിക്കയില്‍ എഫ്ബിഐ അറസ്റ്റ് ചെയ്തു. അടുത്ത സഹായിയായ നീരജ് ഫരീദ്പുരിയയെ പോര്‍ച്ചുഗലിലും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭൗവിനെയും സഹായിയെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍. ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് എഫ്ബിഐ ഭൗവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read More

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ്എസ് ബിനു അറസ്റ്റിൽ. സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ആദ്യത്തെ അറസ്റ്റാണിത്. നെയ്യ് ക്രമക്കേടിൽ രണ്ടര കോടി രൂപയുടെ നഷ്‌ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. ശബരിമല സന്നിധാനത്തേക്ക് മിൽമയുടെ നെയ്യ് എത്തിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരുന്നത് എസ് എസ് ബിനുവായിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ശബരിമലയിലേക്ക് അയച്ച മിൽമ നെയ്യിന് പകരം വില കുറഞ്ഞ വ്യാജ നെയ്യ്…

Read More

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനവും മതപരിവർത്തനവും ആരോപിച്ച് കുടുംബം

പാട്‌ന: യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തതിന് പിന്നാലെ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബീഹാറിലെ ബെഹുസാര ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം. 2021ലാണ് അങ്കിതയും മുഹമ്മദ് അർസൂവും ഒളിച്ചോടി വിവാഹിതരായത്. സംഭവത്തിൽ അന്ന് അങ്കിതയുടെ കുടുംബം അർസൂവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും പ്രായപൂർത്തിയായതുകൊണ്ട്…

Read More

കൊല്ലത്ത് മിന്നൽ പരിശോധന; രണ്ടരക്കോടി രൂപയുടെ കള്ളനോട്ട് നിർമാണ സാമഗ്രികളും സ്വർണവും പിടിച്ചെടുത്തു

കൊല്ലം: വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്‌ഡ് നടത്തി പൊലീസ്. വാടി കല്ലേലിവയൽ പുരയിടം സ്വദേശിയായ സിയോണിന്റെ വീട്ടിലാണ് കള്ളനോട്ട് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പരിശോധനയിൽ രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കാൻ കരുതിയ സാമഗ്രികൾ പൊലീസ് പിടികൂടി. കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകൾ, നോട്ടെണ്ണുന്ന മെഷീനുകൾ, കള്ളനോട്ടടിക്കാൻ ഉപയോഗിക്കുന്ന പേപ്പർ കഷ്‌ണങ്ങൾ, അഞ്ഞൂറ് രൂപയുടെ സ്റ്റിക്കറുകൾ എന്നിവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ഇവയ്ക്ക് പുറമെ 46 പവൻ സ്വർണാഭരണങ്ങളും, അഞ്ച് ലക്ഷം രൂപയും പൊലീസ്…

Read More

പ്രണയബന്ധത്തിൽ എതിർപ്പ്; വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം, ഭർത്താവിനും മക്കൾക്കും വെട്ടേറ്റു, അമ്മയ്ക്ക് ദാരുണാന്ത്യം

തൂത്തുക്കുടി: പ്രണയബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ വീട്ടിൽ അതിക്രമിച്ചുകയറി കുടുംബത്തെ ആക്രമിച്ച യുവാവ് 48കാരിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. ഭർത്താവിനും മകനും മൂത്ത മകൾക്കും വെട്ടേറ്റു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ മുദലൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ആക്രമണത്തിനുശേഷം ദമ്പതികളുടെ രണ്ടു പെൺമക്കളെയും കൂട്ടിക്കൊണ്ടുപോയ പ്രതിയെ പൊലീസ് നാലുമണിക്കൂറിനുള്ളിൽ പിടികൂടി. പെൺകുട്ടികളെ പിന്നീട് രക്ഷപ്പെടുത്തി. മേരി വിജിലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുത്തുകൃഷ്ണൻ (50), മകൻ (12), മൂത്ത മകൾ (15) എന്നിവർക്കാണ് പരിക്കേറ്റത്. മുത്തുകൃഷ്ണന്റെയും മകന്റെയും നില ഗുരുതരമാണെന്നാണ്…

Read More

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനവും മതപരിവർത്തനവും ആരോപിച്ച് കുടുംബം

പാട്‌ന: യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തതിന് പിന്നാലെ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബീഹാറിലെ ബെഹുസാര ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം. 2021ലാണ് അങ്കിതയും മുഹമ്മദ് അർസൂവും ഒളിച്ചോടി വിവാഹിതരായത്. സംഭവത്തിൽ അന്ന് അങ്കിതയുടെ കുടുംബം അർസൂവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും പ്രായപൂർത്തിയായതുകൊണ്ട്…

Read More

ഗണേഷിന്റെ ഭാര്യയുടെ സ്ഥാപനത്തിന് കരാർ: ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

മൂവാറ്റുപുഴ: മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലുള്ള മിഡ്‌നൈറ്റ് സൺ ഗ്ലോബലിന് കേരള ഫീഡ്സും മിൽമയും കരാർ നൽകിയതിൽ കൃത്യമായ ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. വിദേശ വിപണനത്തിനും കയറ്റുമതിക്കുമായി നൽകിയ കരാറിലെ നടപടിക്രമങ്ങളിൽ വീഴ്ചകളുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

Read More

ജോർദാനിലെ പള്ളിയിൽ വെടിവയ്പ്,​ ഏഴുപേർ കൊല്ലപ്പെട്ടു,​ പത്ത് പേർക്ക് പരിക്ക്

അമ്മാൻ : ജോർദാനിലെ പള്ളിയിൽ ശവസംസ്കാര ചടങ്ങിനിടെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. പത്തു പേർക്ക് പരിക്കേറ്റു. ജോർദാനിലെ തെക്കൻ കരക് ഗവർണറേറ്റിലുള്ള ഹമ്മൂദ് പള്ളിയിലാണ് വെള്ളിയാഴ്ച രാത്രി രണ്ടുപേർ ആക്രമണം നടത്തിയത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനത്തിലെത്തിയ അക്രമികൾ അഞ്ചുമിനിട്ടോളം തുടർച്ചയായി വെടിയുതിർത്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവയ്പ് നടക്കുമ്പോൾ പള്ളിക്കുള്ളിലും പരസിരത്തുമായി 150മുതൽ 200 വരെ…

Read More

കൊച്ചിയിൽ ഡാൻസാഫ് സംഘത്തെ കാറിടിച്ചുവീഴ്ത്തി; സംഭവം പരിശോധന നടക്കുന്നതു കണ്ട് വെട്ടിച്ചുപോകാൻ ശ്രമിക്കുമ്പോൾ

കൊച്ചി: എളമക്കര പൊലീസ് സ്റ്റേഷനു സമീപം ഡാൻസാഫ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസുകാരെ കാറിടിച്ചു വീഴ്ത്തി. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കുപറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Read More