നിർദ്ദയം, മൃഗീയം! 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരതയ്ക്കിടെ പെൺകുട്ടി പ്രസവിച്ചു; നവജാതശിശു മരിച്ചു!

ദൗസ: രാജസ്ഥാനിലെ ദൗസ ജില്ലയിൽ പ്രസവവേദനയിലായിരുന്ന 16 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അക്രമത്തിനിടെ പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പിന്നീട് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പെൺകുട്ടിയെ നിലവിൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

തട്ടിക്കൊണ്ടുപോയ യുവാവിന്റെ കയ്യിൽ പണമില്ല; ലോൺ എടുപ്പിച്ച് പണം കവർന്ന് കൊള്ളക്കാർ, ഫോണും കവർന്നു

ചെന്നൈ: തട്ടിക്കൊണ്ടുപോയ യുവാവിന്റെ കയ്യിൽ പണമില്ലാത്തതിനെത്തുടർന്ന്, മൊബൈൽ ആപ്പിൽ നിന്ന് ലോണെടുപ്പിച്ച് അത് കൈക്കലാക്കി നാലംഗ സംഘം. ചെന്നൈയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സംഘം യുവാവിന്റെ ഫോണും കൊണ്ടുപോയി. യുവാവിന്റെ പരാതിയിൽ നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ബുധനാഴ്ച, നഗരത്തിലെ പള്ളിക്കരനൈ പ്രദേശത്ത് വച്ച് 21 കാരനായ അജയ് എന്ന യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയി ഒരു ഓട്ടോറിക്ഷയിൽ ഇരുത്തി. തന്റെ പക്കൽ പണമില്ലെന്ന് അജയ് പറഞ്ഞപ്പോൾ അവർ അയാളെ മർദ്ദിക്കുകയും ഒരു…

Read More

ദമാം വിമാനത്താവള ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു; ഒരാൾ ഇന്ത്യക്കാരൻ

റിയാദ്: സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നും മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഔദ്യോഗിക ഇന്ത്യൻ പ്രസ്താവന വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും ദുരിതബാധിതരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും ശ്രമിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Read More

ഒന്നരവയസുകാരിയെ ആറാം നിലയിൽനിന്ന് തള്ളിയിട്ടു, 10 വയസുകാരിക്കെതിരെ കൊലക്കേസ്, ദൃശ്യങ്ങൾ പുറത്ത്

മുംബയ്: ഒന്നരവയസുകാരിയെ ആറാംനിലയിൽനിന്ന് തള്ളിയിട്ട 10വയസുകാരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. ഒക്‌ടോബർ 14-ന് മുംബയ് ഗോരേഗാവിലാണ് സംഭവമുണ്ടായത്. വളർത്തുപൂച്ചയെ ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവം നടക്കുന്നതിന് ഒരാഴ്‌ച മുൻപാണ് 10 വയസുകാരിയും കുടുംബവും ഗോരേഗാവിലെ കെട്ടിടത്തിൽ താമസത്തിനെത്തിയത്. ഫ്ലാറ്റിന് പുറത്ത് വളർത്തുപൂച്ചയോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. അനുജത്തിയെ അന്വേഷിച്ചിറങ്ങിയ 12കാരനായ സഹോദരൻ ആറാം നിലയിൽനിന്ന് താഴേക്ക് നോക്കിയപ്പോഴാണ് ബേസ്‌മെന്റിൽ കുട്ടി പരിക്കേറ്റുകിടക്കുന്നതായി…

Read More

തൃശ്ശൂര്‍പൂരം അട്ടിമറി: ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ; പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അട്ടിമറിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി സര്‍ക്കാരിന് കൈമാറും. തിരുവമ്പാടി ദേവസ്വം പുനരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനിരിക്കെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിക്കുമോ, തുടരന്വേഷണം പ്രഖ്യാപിക്കുമോ എന്ന കാര്യം ഉടന്‍ അറിയാം. തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അടക്കം പ്രതിചേര്‍ക്കപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറുന്നതിന് മുമ്പ് സമര്‍പ്പിച്ചിരുന്നു.

Read More

കോവളത്ത് സ്പായില്‍ 16 കാരിക്ക് പീഡനം ; അനുരൂപ് മുമ്പും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തി ; ഇയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബംഗലുരുകാരിയായ യുവതിക്ക് വേണ്ടി തെരച്ചില്‍

തിരുവനന്തപുരം: കോവളത്തെ സ്പായുമായി ബന്ധപ്പെട്ട് 16 കാരിക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നകേസില്‍ പിടിയിലായ പ്രതി അനുരൂപിന് അനേകം പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധം. ഇയാള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ബംഗലുരു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു യുവതിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്.

Read More

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻ ആണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ.

Read More

പൂരം കലക്കൽ: നിലവിലെ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നത്, പുനഃരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരം കലക്കലിൽ പുനഃരന്വേഷണം വേണമെന്ന ആവശ്യവുമായി തിരുവമ്പാടി ദേവസ്വം. നിലവിലെ അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതാണെന്ന് ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ വിമർശിച്ചു. ദേവസ്വം ഭാരവാഹികളെയടക്കം പ്രതിചേർത്തുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി സർക്കാരിന് കൈമാറിയ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. 'സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് പൂർണമായും തെറ്റാണ്. തിരുവമ്പാടി ദേവസ്വം പ്രതിനിധികളെല്ലാവരും കൂടി പൂരം കലക്കിയെന്ന് പറഞ്ഞാൽ അതൊരു തെറ്റല്ലേ? ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ആ തെറ്റുകൾ എന്താണെന്ന് ചൂണ്ടിക്കാണിച്ചാൽ അത് തിരുത്താനും ദേവസ്വം…

Read More

ഗൂഗിൾപേ വഴി കൈക്കൂലി; വൈക്കം സിഐ ഷമീർഖാനെ സസ്‌പെൻഡ് ചെയ്തു

കോ​ട്ട​യം​:​ ​ഗൂ​ഗി​ൾ​ ​പേ​ ​വ​ഴി​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ ​കേ​സി​ൽ​ ​വൈ​ക്കം​ ​സി.​ഐ​ ​പി.​എ.​ഷ​മീ​ർ​ഖാ​നെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​അ​സാം​ ​സ്വ​ദേ​ശി​യു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​ഉ​പ​യോ​ഗി​ച്ച് ​ഒ​രു​ ​മാ​സ​ത്തി​നി​ടെ​ 2.28​ ​ല​ക്ഷം​ ​രൂ​പ​ ​ഷ​മീ​ർ​ഖാ​ൻ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ത് ​വി​ജി​ല​ൻ​സ് ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് നടപടി.​ ​ ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​സാ​ബു​ ​മാ​ത്യു​ ​ഡി.​ഐ.​ജി​ക്ക് ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സസ്പെൻഷൻ. കൈ​ക്കൂ​ലി​ ​വാ​ങ്ങു​ന്ന​തി​നാ​യി​ ​ഷ​മീ​ർ​ഖാ​ൻ​ ​കോ​ഴി​ഫാ​മി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​അ​സാം​ ​സ്വ​ദേ​ശി​യെ​ക്കൊ​ണ്ട് ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​എ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​വൈ​ക്കം​ ​സ്വ​ദേ​ശി​യു​ടെ​…

Read More

പീരുമേട്ടിൽ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി,​ ഭാര്യാപിതാവിനും വെട്ടേറ്റു

ഇടുക്കി : ഇടുക്കി പീരുമേട്ടിൽ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻമേരി സ്വദേശി പ്രിൻസ് ആണ് ആക്രമണത്തിന് പിന്നിൽ. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30)​,​ പ്രിയങ്കയുടെ അമ്മ നേസം (62)​ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. കുടുംബ വഴക്കാണ്കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇസ്രയേലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീരുമേട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Read More