കോതമംഗലത്ത് വയോധികയെ കുത്തിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം കോതമംഗലത്ത് ഭാര്യയെ വയോധികൻ കുത്തിക്കൊന്നു. ഹാപ്പി നഗറിലാണ് സംഭവം. കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്. സംഭത്തിൽ ഭർത്താവ് കുര്യാക്കോസിനെ (65) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് കൊല നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം കുര്യാക്കോസ് തന്നെ വിദേശത്തുള്ള മകനെ വിവരമറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരുന്നു.

Read More

യൂ ട്യൂബർ അശ്വന്ത് കോക്ക് പോലീസ് കസ്റ്റഡിയിൽ; മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയെന്ന് പരാതി

കോഴിക്കോട് : യൂ ട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കി എന്ന് പരാതി. കോഴിക്കോട് നടക്കാവിൽ വച്ചാണ് അപകടം നടന്നത്. ഓടിച്ച വാഹനം എരഞ്ഞിപ്പാലം സരോവരത്ത് അപകടത്തിൽപ്പെട്ടു. അശ്വന്തിന്റെ വാഹനം മൂന്നു വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക്.

Read More

അല്ലു അർജുന്റെ നായിക, ബോളിവുഡ് നടി രാകുലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിൽ റെയ്‌ഡ്

മുംബയ്: ബോളിവുഡ്- തെന്നിന്ത്യൻ നടി രാകുൽ പ്രീത് സിംഗുമായി ബന്ധപ്പെട്ട് നിരവധി കേന്ദ്രങ്ങളിൽ ഇൻകം ടാക്‌സ് റെയ്‌ഡ്. രാകുലിന്റെ ഭർതൃ പിതാവും സിനിമാ നിർമാതാവുമായ വാഷു ഭഗ്‌നാനി, മുംബയിലെ പനോരമ സ്റ്റുഡിയോസ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്‌ഡ് നടക്കുന്നുണ്ട്. ഫണ്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. സിനിമാ നിർമാണത്തിന്റെ മറവിൽ വിദേശത്തേയ്ക്ക് പണം കടത്തുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. കഴിഞ്ഞവർഷം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രാകുലിന്റെ സഹോദരൻ അമൻ പ്രീത് സിംഗിനായി മുംബയ് പൊലീസ്…

Read More

‘മിസ് പ്രിറ്റി ഇന്ത്യ’, 16 ലക്ഷം ഫോളോവേഴ്‌സ്; പ്രമുഖ കണ്ടന്റ് ക്രിയേറ്റർ ജീവനൊടുക്കിയ നിലയിൽ

ഭോപ്പാൽ: ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി 16 ലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്ന കണ്ടന്റ് ക്രിയേറ്റർ നിതി തിവാരി ജീവനൊടുക്കി. 30 വയസായിരുന്നു. മദ്ധ്യപ്രദേശിൽ നിന്നുള്ള പ്രമുഖ സോഷ്യൽ മീഡിയ താരമായിരുന്നു നിതി. നിതി പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിച്ചിരുന്നത്. 2024ൽ 'മിസ് പ്രിറ്റി ഇന്ത്യ' കിരീടം ചൂടിയിരുന്നു. മോഡലിംഗിലും സിനിമാ അഭിനയത്തിലും സജീവമാകാനുള്ള ശ്രമത്തിനിടെയാണ് ആത്മഹത്യ. മദ്ധ്യപ്രദേശിലെ ഭുസ മോദിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് നിതിയുടെ മൃതദേഹം കണ്ടത്. വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആരോ ഒരാളോട് ഫോണിൽ…

Read More

നിർഭയ കേസിന് സമാനം; ഡൽഹിയിലെ രണ്ട് പീഡനങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡൽഹി: അടുത്തിടെ ഡൽഹിയിലുണ്ടായ രണ്ട് പീഡനങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹി വരെ ബസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവവും ഡൽഹിയിലെ ഒരു പാർക്കിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവവും മുൻനിർത്തിയാണ് സുപ്രീം കോടതിയുടെ നി‌ർണായക ഇടപെടൽ. 2012ൽ നടന്ന നിർഭയ കേസിന് സമാനമാണ് ഈ രണ്ട് സംഭവങ്ങളുമെന്നാണ് കോടതി നിരീക്ഷിച്ചത്. രാജ്യതലസ്ഥാനത്ത് ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും അവ തടയുന്നതിൽ സുരക്ഷാ സേനകൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പിന്നാലെയാണ് രണ്ട്…

Read More

മരിച്ച കസ്റ്റമറുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; എസ്‌ബിഐ മുൻ മാനേജർക്ക് ജയിൽ ശിക്ഷ

മൈസൂരു: മരണപ്പെട്ട കസ്റ്റമറുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത എസ്‌ബിഐ മുൻ ചീഫ് മാനേജർക്ക് ജയിൽ ശിക്ഷ. 2005ൽ മരണപ്പെട്ട കസ്റ്റമറുടെ അക്കൗണ്ടിൽ നിന്ന് 40.53 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതിനെത്തുടർന്ന് മൈസൂരു കോടതിയാണ് ശിക്ഷ വിധിച്ചത്. ആഭ്യന്തര ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇയാൾ 21.04 ലക്ഷം രൂപ തട്ടിയെടുത്തതായും കണ്ടെത്തി. ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. മൈസൂരുവിലെ ചാമുണ്ഡിപുരം എസ്‌ബിഐ ശാഖയിലെ മുൻ ചീഫ് മാനേജറായ അനിരുദ്ധ വസന്ത്റാവു…

Read More

അതിവേഗത്തിൽ പോയ കാറിനുമുകളിൽ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

കോയമ്പത്തൂർ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച് കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവിൽപാളയം സ്റ്റേഷനിലെ ഹെഡ്‌കോൺസ്റ്റബിൾ വേൽമുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളിൽ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വേൽമുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയിൽ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കൾ പരിശോധിച്ചുകൊണ്ടിരുന്ന…

Read More

ജോലിക്കെത്തിയയാൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം, ലവ്‌ലി സർവകലാശാല 10 ദിവസത്തേക്ക് അടച്ചു, നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്

ജലന്ധർ: വിദ്യാ‌ർത്ഥിനി പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിന് ശേഷം ലവ്‌ലി പ്രൊഫഷണൽ സർവകലാശാല 10 ദിവസത്തേക്ക് അടച്ചു. പഞ്ചാബിലെ ജലന്ധറിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയുടെ ഹോസ്റ്റലിൽ വച്ചാണ് വിദ്യാർത്ഥിനിയെ പ്‌ളംബിംഗ് ജോലിക്കെത്തിയയാൾ പീഡിപ്പിച്ചത്. തുടർന്ന് ഞായറാഴ്‌ച പുലർച്ചെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സർവകലാശാലയിലും തൊട്ടടുത്തുള്ള ദേശീയപാതയിലും വ്യാപക അക്രമവും നാശനഷ്‌ടവും ഉണ്ടാക്കി. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുമായും വിദ്യാർത്ഥികൾ ശക്തമായ ഏറ്റുമുട്ടൽ നടത്തി. പൊലീസ് വാഹനങ്ങൾ വിദ്യാർത്ഥികൾ കത്തിച്ചു. നിലവിൽ സർവകലാശാലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. 2000 പൊലീസുകാരെ ഇവിടെ…

Read More

മയക്കുമരുന്ന് കടത്ത് കേസ്; സൗദിയിൽ കണ്ണൂർ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്തിയെന്ന കേസിൽ കണ്ണൂർ സ്വദേശിയായ 41കാരന് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. തലശേരി പെരിങ്ങാട് സ്വദേശി അബൂട്ടി വെള്ളിലിയാണ് ഇന്ന് രാവിലെ വധശിക്ഷയ്ക്ക് വിധേയനായത്. ശിക്ഷ നടപ്പാക്കിയെന്ന് സൗദി മന്ത്രാലയം ഔദ്യോഗികമായി ഇന്ത്യൻ എംബസിയെ അറിയിച്ചു. 43 കിലോഗ്രാം മാരകമായ മയക്കുമരുന്നുമായി ജി.എം.സി വാനിൽ യാത്ര ചെയ്യുന്നതിനിടെയാണ് അബൂട്ടിയെ 2023ൽ സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ഒമാനിൽനിന്ന് റോഡ് മാർഗം മയക്കുമരുന്ന് സൗദിയിലെത്തിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. കോടതിയിൽ നടന്ന വിചാരണയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബൂട്ടിയെ…

Read More

വീണ്ടും മദ്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, തർക്കം; രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

പാലക്കാട്: മലമ്പുഴയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു. ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സതീഷ് ഒളിവിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സതീഷും രണ്ടാനച്ഛനായ വിനോദും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ശനിയാഴ്ച രാത്രിയും ഇരുവരും പതിവുപോലെ മദ്യപിച്ചു. ഇതിനിടെ മകൻ സതീഷ് വീണ്ടും മദ്യം ചോദിച്ചു. ഇത് രണ്ടാനച്ഛനായ വിനോദിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഈ തർക്കത്തിനിടെയാണ് സതീഷ് രണ്ടാനച്ഛനെ കത്തി ഉപയോ​ഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. വിനോദ് മരിച്ചെന്ന്…

Read More