ലഹരിമരുന്ന് മാഫിയ ക്വീനും സഹായിയും അറസ്റ്റിൽ; ഹെറോയിനൊപ്പം ലക്ഷങ്ങളുടെ പണവും സ്വർണവും പിടിച്ചെടുത്തു

പിടിച്ചെടുത്ത പണം,​ ഡ്രഗ് ക്വീൻ പാർവതി ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് രാജസ്ഥാനിലടക്കം മയക്കുമരുന്ന് കടത്ത് ശൃംഖ നടത്തുന്ന യുവതിയും സഹായികളും പിടിയിൽ. ബവാനയിലെ ന്യൂ സനോത്ത് കോളനിയിൽ നടത്തിയ പരിശോധനയിലാണ് 42കാരിയായ ഡ്രഗ് ക്വീൻ എന്നറിയപ്പെടുന്ന പാർവതിയും 30കാരനായ വികാസ് കുമാർ എന്ന ഷാനുവും പിടിയിലായത്. പാർവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.204 കിലോഗ്രാം ഹെറോയിൻ, 56.69 ലക്ഷം രൂപ പണം, 355 ഗ്രാം സ്വർണം, 161 ഗ്രാം വെള്ളി എന്നിവ കണ്ടെത്തി. നാല് വസ്തുവകകളുടെ രജിസ്‌ട്രേഷൻ…

Read More

സഹപ്രവർത്തകൻ വഴക്കിന് പിന്നാലെ നിറയൊഴിച്ചു,​ കാശ്‌മീരിൽ നാല് സിഐഎസ്എഫ് ജവാന്മാ‌ർക്ക് ജീവൻ നഷ്‌ടമായി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ കത്വവ ജില്ലയിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് ഒരു അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ നാല് സി.ഐ.എസ്.എഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഹിമാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന മഷ്‌ക ഗ്രാമത്തിൽ ബസോഹ്ലിയിലുള്ള സേവാ ജല വൈദ്യുത പദ്ധതിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന ജവാൻമാരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്കിടയിലെ തർക്കത്തിനിടെ ജവാൻ എ.കെ 47 തോക്കുപയോഗിച്ച് സഹപ്രവർത്തകർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്‌പെക്ടർ ലക്ഷ്മൺ സിംഗ്, കോൺസ്റ്റബിൾമാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാർ…

Read More

ഭീകരവാദ ബന്ധം; അസം സ്വദേശി പട്ടാമ്പിയിൽ എന്‍ഐഎ പിടിയില്‍

പാലക്കാട്: നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ പോഷക സംഘടനയായ 'ഇമാം മഹ്‌മൂദർ ഖാഫില'യുമായി ( ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര ഗൂഢഗൂഢാലോചനാ കേസിൽ എൻഐഎ നടത്തിയ പരിശോധനയില്‍ അസം സ്വദേശി പട്ടാമ്പിയിൽ പിടിയിലായി. ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. എൻഐഎ നടത്തിയ പരിശോധനയിലാണ് ഇയാളെ പട്ടാമ്പിയിലെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു അസം സ്വദേശിയായ ഇയാൾ.നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമെന്ന് സംശയിക്കുന്ന…

Read More

പണമിടപാടുമായി ബന്ധപ്പെട്ട തർക്കം: യുവതിയെ കഴുത്തറുത്തുകൊന്ന് മൃതദേഹം കനാലിൽ തള്ളി , ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

അമരാവതി: ആന്ധ്രപ്രദേശിൽ സുഹൃത്തായ യുവതിയെ കഴുത്തറുത്ത് കൊന്ന കേസിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ. കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇറച്ചിവെട്ടുകാരനായ ഷാഫി ഇയാളുടെ കടയിലെ ജീവനക്കാരനായ ഗുരുവുലു എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. വിജയവാഡയിൽ സെപ്തംബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭവാനിപുരത്തുള്ള സ്വന്തം വീട്ടിലേക്ക് കല്യാണിയെ വിളിച്ചുവരുത്തിയ ഷാഫി പണമിടപാടുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതിനിടെ ഷാഫി കത്തി ഉപയോഗിച്ച് കല്യാണിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മൃതദേഹം ഒൻപത് കഷ്ണങ്ങളായി മുറിച്ച് കടയിലെ ജീവനക്കാരനായ…

Read More

സ്വകാര്യ ഭാഗം മുറിഞ്ഞ നിലയിൽ, മുറിയിൽ ഗ്രൈൻഡർ; പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യന്റെ മരണത്തിൽ ദുരൂഹത

ലക്‌നൗ: സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി എന്ന രസിക് ദുലാരി ശരണിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. സെപ്തംബർ 25ന് ഉത്തർപ്രദേശിലെ വൃന്ദാവൻ ആശ്രമത്തിന്റെ നാലാം നിലയിൽ നിന്ന് വീണതിനെത്തുടർന്നാണ് ദീപക് മരിച്ചത്. സംഭവം ആത്മഹത്യയാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ പരിശോധന തുടരുകയാണ്. ദീപകിന്റെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളും മുറിയിൽ നിന്ന് ലഭിച്ച തെളിവുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സ്വകാര്യ ഭാഗത്തിനും ഗുരുതരമായ പരിക്കേറ്റതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്….

Read More

പത്തനംതിട്ടയിലെ റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

പത്തനംതിട്ട: കോഴഞ്ചേരിയിലെ റിസോർട്ടിൽ റിസപ്‌ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശി ദിൻഷ (20)​ ആണ് കൊല്ലപ്പെട്ടത്. കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ ഇന്ന് ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. സംഭവത്തിൽ സുഹൃത്ത് കീഴൂക്കര സ്വദേശി ജിത്തുവിനെ പിടികൂടി. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്. റിസോർട്ടിൽ ദിൻഷ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ.

Read More

ബാങ്കോക്കിൽ നിന്ന് കൊളംബോ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ; കണ്ടെടുത്തത് ഒന്നരക്കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; ഹൈദരാബാദ് സ്വദേശി കസ്റ്റംസിന്റെ പിടിയിൽ

കൊച്ചി: ഒന്നരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ഹൈദരാബാദ് സ്വദേശിയെ കൊച്ചി കസ്റ്റംസ് പിടികൂടി. ഹൈദരാബാദ് ബാൻഡ്ലഗുഡ സ്വദേശിയായ ഷെയ്ഖ് സാവേദ് അലിയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഏകദേശം 1.5 കോടി രൂപ വിലവരുന്ന നാലുകിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് (ഹൈബ്രിഡ് കഞ്ചാവ്) ആണ് കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. തുടർന്ന് നടത്തിയഅന്വേഷണത്തിൽ, ഇതേ വിമാനത്തിൽ തന്നെ സമാനസാഹചര്യത്തിൽ മറ്റൊരു യാത്രക്കാരനുമുണ്ട് എന്ന് വിവരം ലഭിച്ചു. തിങ്കളാഴ്ച ബാങ്കോക്കിൽ നിന്ന് കൊളംബോ വഴി എയർ ലങ്കൻ എയർലൈൻസിന്റെ UL 167 നമ്പർ…

Read More

അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനവും റിക്രൂട്ട്‌മെന്റും; കേരളം, ആസാം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ എൻഐഎ റെയ്‌ഡ്

എൻഐഎ ഉദ്യോഗസ്ഥർ തിരുവനന്തപുരം: കേരളം, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ 16 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്‌ഡ്. നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ (ജെഎംബി) ഉപവിഭാഗമെന്ന് സംശയിക്കപ്പെടുന്ന 'ഇമാം മഹ്മൂദർ കഫില'യുമായി (ഐഎംകെ) ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡ്. കേരളത്തിൽ ഒരിടത്തും ആസാമിൽ പത്തിടങ്ങളിലും പശ്ചിമ ബംഗാളിൽ അഞ്ചിടങ്ങളിലുമാണ് റെയ്‌ഡ് നടക്കുന്നത്. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഇന്ത്യയിൽ സംഘടനയുടെ ശൃംഖല…

Read More

കിലോയ്ക്ക് 3000 രൂപാ നിരക്കിൽ ഒഡിഷയിൽ നിന്ന് കഞ്ചാവ് എത്തിക്കും; പത്തിരട്ടി വിലയ്ക്ക് പെരുമ്പാവൂരിൽ

എറണാകുളം ; പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീം അറസ്റ്റചെയതു.ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിന് ബസിൽ കയറാൻ പോകുന്ന വഴിയാണ്…

Read More

പതിറ്റാണ്ട് പിന്നിട്ട വിവാദം; നിയമസഭ അക്രമക്കേസില്‍ വിചാരണ നവംബറില്‍

തിരുവനന്തപുരം: സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ 2015-ലെ നിയമസഭാ അതിക്രമക്കേസില്‍ വിചാരണാനടപടികള്‍ ആരംഭിക്കുന്നു. തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ (സി.ജെ.എം) കോടതിയില്‍ നവംബര്‍ മൂന്നിന്‌ സാക്ഷിവിസ്‌താരം തുടങ്ങും. സി.പി.എം. നേതാക്കളും മുന്‍മന്ത്രിമാരുമായ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍ തുടങ്ങിയ പ്രമുഖരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌. ഒന്നാംപ്രതിയും സി.പി.ഐ. നേതാവുമായിരുന്ന മുന്‍.എം.എല്‍.എ: കെ. അജിത്ത്‌ ഇപ്പോള്‍ ബി.ജെ.പിയിലാണ്‌. കേസില്‍നിന്ന്‌ ഒഴിവാകാന്‍ പ്രതികള്‍ സുപ്രീം കോടതിവരെ നിയമപോരാട്ടം നടത്തിയെങ്കിലും ഒടുവില്‍ വിചാരണ നേരിടേണ്ടിവരുകയായിരുന്നു. നിയമസഭാ സെക്രട്ടറിയായിരുന്ന പി. ശാര്‍ങ്‌ഗധരന്‍, അക്രമദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍. പകര്‍ത്തിയ സാങ്കേതികവിദഗ്‌ധന്‍ എന്നിവരെയാണ്‌…

Read More