സംസ്ഥാന പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. 'gad.kerala.gov.in' എന്ന വെബ്സൈറ്റിലാണ് ഹാക്ക് ചെയ്തത്.

Read More

നിർമ്മാണ തൊഴിലാളി ബലാത്സംഗം ചെയ്ത പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്ന് കിംവദന്തി; വിദ്യാർത്ഥികൾ കാമ്പസ് അടിച്ചുതകർത്തു

ചണ്ഡിഗഢ്: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ (എൽ.പി.യു) വിദ്യാർത്ഥികൾ കാമ്പസ് അടിച്ചു തകർക്കുകയും കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്ക് തീയിടുകയും ചെയ്തു. ഒരു വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും ആത്മഹത്യ ചെയ്തുവെന്നുമുള്ള സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളെത്തുടർന്നുണ്ടായ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്നാണ് ഇത്. ഹോസ്റ്റലിലെ ഒരു പെൺകുട്ടി മൂന്ന് ദിവസം മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അവൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്നുമാണ് വിദ്യാർത്ഥികൾ അവകാശപ്പെട്ടുവെന്ന് ഡി.ഐ.ജി (ജലന്ധർ റേഞ്ച്) നവീൻ സിംഗ്ല പറഞ്ഞു. ഇതേതുടർന്ന് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാമ്പസിലെ ഒരു നിർമ്മാണ തൊഴിലാളി…

Read More

60 ലക്ഷം രൂപയുടെ ആഭരണ കവര്‍ച്ച ; ജ്വല്ലറി അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ജ്വല്ലറിയിലെ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി രാഹുലാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. 428 ഗ്രാം സ്വർണമാണ് ഇയാൾ കൃത്രിമം കാണിച്ച് മോഷ്ടിച്ചത്. നഷ്ടപ്പെട്ട സ്വർണത്തിന്റെ വലിയൊരു ഭാഗം പോലീസ് കണ്ടെത്തി. സ്റ്റോക്കിൽ നിരന്തരം കുറവ് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അസിസ്റ്റൻറ് മാനേജർക്ക് പിടിവീണത്. ഉടമകളുടെ വളരെ വിശ്വസ്തനായ ജീവനക്കാരൻ തന്നെ ജ്വല്ലറിയിലെ സ്വർണ്ണം കവർന്നു. സെയിൽസ്മാൻ ആയി ജോലിയിൽ കയറിയ രാഹുൽ…

Read More

ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസ് റെയ്ഡ്; 14 ലക്ഷം രൂപയും യുഎസ് ഡോളറും പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. അനധികൃത പണപ്പിരിവും ക്രമക്കേടുകളും നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. തേവരയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും പച്ചാളം ഇരട്ടക്കുളങ്ങരയിലെ രണ്ട് വീടുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും വിജിലൻസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വിദേശനാണ്യത്തിന് ഏകദേശം 75,000 രൂപയുടെ മൂല്യമുണ്ടെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. തന്റെ ലോഡ്ജിൽ നിന്നുള്ള മാസവരുമാനമാണ് പിടിച്ചെടുത്ത…

Read More

‘നിന്നെ കണ്ടാൽ പെണ്ണായി തോന്നുന്നില്ല’ : പ്ലസ് ടു വിദ്യാർഥിനിയെ കെഎസ്ആർടിസി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ ടിക്കറ്റ് നൽകാതെ കെഎസ്ആർടിസി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ നാല് പേർക്ക് കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പെൺകുട്ടിക്ക് മാത്രം ടിക്കറ്റ് നൽകിയില്ലെന്നും ടിക്കറ്റ് ചാർജ് ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘നിന്നെ കണ്ടാൽ പെണ്ണായി തോന്നുന്നില്ല’…

Read More

ദക്ഷിണാഫ്രിക്കയിലെ ബാറിൽ കൂട്ടവെടിവയ്‌പ്; 17 പേർ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്ക്

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ബാറിലുണ്ടായ കൂട്ടവെടിവയ്‌പിൽ 17 പേർ കൊല്ലപ്പെട്ടു. വെടിവയ്‌പിൽ പരിക്കേറ്റ 15 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. വെസ്റ്റ് റാൻഡ് ജില്ലയിലെ വെഡേലയിൽ ശനിയാഴ്‌ച വൈകുന്നേരമാണ് വെടിവയ്‌പുണ്ടായത്. ജൊഹന്നാസ്ബർഗിന് സമീപമുള്ള ബാറിന് പുറത്ത് മദ്യപിച്ചുകൊണ്ടിരുന്നവർക്കുനേരെ അജ്ഞാതരായ എട്ടംഗ സംഘമെത്തി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് അക്രമികൾ ബാറിനുള്ളിലേക്ക് കടന്ന് അവിടെയുണ്ടായിരുന്നവർക്ക് നേരെയും വെടിയുതിർത്തതായി പൊലീസ് അറിയിച്ചു. പിസ്റ്റളുകളും എകെ-47 തോക്കുകളും ഉപയോഗിച്ചാണ് അക്രമികൾ വെടിവയ്‌പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. ബാറിലുണ്ടായിരുന്നവരെ പരിശോധിച്ച അക്രമികൾ പലരുടെയും മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തി….

Read More

‘മകളുടെ പ്രായമുള്ള പെൺകുട്ടിയോടാണോ ഇങ്ങനെ പെരുമാറിയത്’; അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസറെ നാട്ടുകാർ പിടികൂടി

കണ്ണൂർ: പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശമയച്ച വില്ലേജ് ഓഫീസർ അറസ്റ്റിൽ. കണ്ണൂർ ഇടക്കാട് വില്ലേജ് ഓഫീസർ ജിജു സ്‌കറിയയാണ് അറസ്റ്റിലായത്. രാത്രിയിൽ യുവതിയുടെ വീട് തേടിയെത്തിയ ഇയാളെ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആൾക്കൂട്ട ആക്രമണം നടന്നെന്നാണ് ജിജു സ്‌കറിയ കണ്ണൂർ പൊലീസിനോട് പറഞ്ഞത്. യുവതിയും ഭർത്താവും ഉൾപ്പടെ 14 പേർക്കെതിരെ വില്ലേജ് ഓഫീസർ പരാതി നൽകി. മൂന്ന് വർഷം മുൻപാണ് യുവതിയുടെ പിതാവ് മരിച്ചത്. ഒരാഴ്‌ച മുൻപാണ് പിതാവിന്റെ മരണസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട…

Read More

ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം; നിർദേശം നൽകി ആഭ്യന്തര മന്ത്രി

കണ്ണൂർ: ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ചാണ് നിർദേശം നൽകിയത്. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. 17കാരനായ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 49 ദിവസമായി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ ജിഗീഷും ആവശ്യപ്പെട്ടിരുന്നു. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് സംശയിക്കുന്നതായും കുടുംബം പറയുന്നു. ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്….

Read More

ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ചാന്നാങ്കരയിൽ കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രിക്കാരിക്ക് ദാരുണാന്ത്യം. ചാന്നാങ്കര സ്വദേശി രാജിമോൾ (38) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന മിനി ലോറിയിലും ബസിലും തട്ടി രാജിമോൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് മറിയുകയായിരുന്നു. തുടർന്ന് യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ രാജിമോൾ മരിച്ചതായാണ് വിവരം. അപകടത്തിന് പിന്നാലെ കഠിനംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി….

Read More

പങ്കാളിയുടെ കുത്തേറ്റ കീർത്തനയുടെ നില ഗുരുതരം: മുൻവൈരാഗ്യമാണ് കാരണം, ഒരാഴ്ച മുൻപ് കത്തി വാങ്ങിയെന്ന് ജിനീഷിന്റെ മൊഴി

കോഴിക്കോട്: പങ്കാളിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കീർത്തന ചികിത്സയിൽ കഴിയുന്നത്. അഞ്ചുതവണയാണ് കീർത്തനയ്ക്ക് കുത്തേറ്റത്. ഇതിൽ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്നാണ് വിവരം. ശനിയാഴ്ച വടകര പോലീസ് സ്റ്റേഷൻ വളപ്പിൽവെച്ചാണ് കീർത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്. എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ പോലീസ് ഉടൻ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന് പിന്നാലെ ജിനീഷിനെ പോലീസ്…

Read More