പതിനാറുകാരിയെ പീഡിപ്പിച്ചു; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി പിടിയിൽ. ഹബീബിയ്യ ഇസ്ലാമിക്‌ അക്കാദമി എന്ന സ്ഥാപനത്തിന്‍റെ ഡയറക്റ്ററാണ് മുഹമ്മദ്‌ നിയാസ് ജൗഹറി. കരുനാഗപ്പള്ളി പോലീസാണ് പെൺകുട്ടിയുടെ പരാതിയിൽ ഇയാളെ അറസ്റ്റു ചെയ്തത്. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞായിരുന്നു പീഡനം. ബന്ധുവിനൊപ്പമെത്തിയ പെൺകുട്ടിയെ 2025 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽ വച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പല കാര്യങ്ങൾ പറഞ്ഞുകൊണ്ട് പെൺകുട്ടിയെ എത്തിക്കുകയും വളരെ ക്രൂരമായി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Read More

കൈക്കൂലി കേസ്; കുന്നത്തൂർ താലൂക്ക് ഓഫീസിലെ മുൻ ഡെപ്യൂട്ടീ തഹസീൽദാറെ എട്ട് വർഷം തടവിന് ശിക്ഷിച്ച് കൊല്ലം വിജിലൻസ് കോടതി

കൊല്ലം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരനിൽനിന്ന് പലതവണയായി കൈക്കൂലി വാങ്ങിയ കേസിൽ മുൻ ഡെപ്യൂട്ടി തഹസീൽദാർക്ക് കൊല്ലം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. 2014-ൽ കുന്നത്തൂർ താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസീൽദാറായിരുന്ന കരുനാഗപ്പള്ളി സ്വദേശി ബാബു (63) ആണ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മൈനാഗപ്പള്ളി സ്വദേശിയായ പരാതിക്കാരനിൽനിന്ന് അനധികൃതമായി ചെങ്കല്ല് വെട്ടുന്നതിനുള്ള ഒത്താശ ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ് ബാബു ആദ്യം 3,000 രൂപ കൈക്കൂലിയായി വാങ്ങുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ കൂടുതൽ കൈക്കൂലി നൽകാത്തതിനെത്തുടർന്ന്, സുഹൃത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള…

Read More

പത്താം ക്ളാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ച് അന്വേഷണം

കൊല്ലം: പത്താം ക്ളാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓടനാവട്ടത്ത് രാജി ഭവനിൽ രാജേഷ് – അഞ്ജു ദമ്പതികളുടെ മകൾ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗൽ എസ്‌കെവി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ടതിനുശേഷം അഞ്ചരയോടെ മാളവിക വീട്ടിലെത്തിയിരുന്നു. തുടർന്ന് കുളിക്കാനായി രണ്ടാം നിലയിലെ കിടപ്പുമുറിയിലേയ്ക്ക് പോയി. ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാതിൽ…

Read More

കൊല്ലത്ത് മിന്നൽ പരിശോധന; രണ്ടരക്കോടി രൂപയുടെ കള്ളനോട്ട് നിർമാണ സാമഗ്രികളും സ്വർണവും പിടിച്ചെടുത്തു

കൊല്ലം: വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്‌ഡ് നടത്തി പൊലീസ്. വാടി കല്ലേലിവയൽ പുരയിടം സ്വദേശിയായ സിയോണിന്റെ വീട്ടിലാണ് കള്ളനോട്ട് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പരിശോധനയിൽ രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കാൻ കരുതിയ സാമഗ്രികൾ പൊലീസ് പിടികൂടി. കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകൾ, നോട്ടെണ്ണുന്ന മെഷീനുകൾ, കള്ളനോട്ടടിക്കാൻ ഉപയോഗിക്കുന്ന പേപ്പർ കഷ്‌ണങ്ങൾ, അഞ്ഞൂറ് രൂപയുടെ സ്റ്റിക്കറുകൾ എന്നിവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ഇവയ്ക്ക് പുറമെ 46 പവൻ സ്വർണാഭരണങ്ങളും, അഞ്ച് ലക്ഷം രൂപയും പൊലീസ്…

Read More

തുലാവർഷം തകർത്തുപെയ്യും; സംസ്ഥാനത്ത് മുഴുവൻ മുന്നറിയിപ്പ്,​ 10 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ പത്ത് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്ന ജില്ലകളിലുള്ളത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന്…

Read More

കൊല്ലം- ചെങ്കോട്ട പാതയിൽ ഇന്ന് മുതൽ വിസ്റ്റഡാം കോച്ച്; പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം

കൊല്ലം: കൊല്ലം​ ചെങ്കോട്ട റെയിൽപാതയിലൂടെ കേരളത്തിന് ആദ്യമായി അനുവദിച്ച വിസ്റ്റാഡോം കോച്ചിന്റെ സർവ്വീസ് ഇന്നാരംഭിക്കും. വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച മധുര ​ ഗുരുവായൂർ എക്‌സ്‌പ്രസ് (ട്രെയിൻ നം. 16327) ഇന്ന് രാവിലെ 11.35 ന് മധുര ജംഗ്ഷനിൽ നിന്ന് പുറപ്പെടും. കേരള അതിർത്തിയായ ചെങ്കോട്ടയിൽ ട്രെയിൻ 2.30ന് എത്തിച്ചേരും. 2.45 ന് ചെങ്കോട്ടയിൽ നിന്നാരംഭിക്കുന്ന യാത്ര 3.09 ന് ഭഗവതിപുരം, 3.29 ന് ആര്യങ്കാവ്, 3.41 ന് ന്യു ആര്യങ്കാവ്, 3.49 ന് ഇടപ്പാളയം, 3.57 ന്…

Read More

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻ ആണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ.

Read More

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻ ആണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ.

Read More

സംസ്ഥാനത്ത് അതിശക്ത മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്അതിശക്ത മഴ. ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്ത മഴ. ഇന്ന് 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

Read More

ജർമനിയിൽ അപ്പാർട്ട്‌മെന്റിലെ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കും

കൊച്ചി: ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കും. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ കൊച്ചിയിലേക്കാണ് എത്തിക്കുക. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ്. ജോയി (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Read More