ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. കുന്നത്തൂർ എം.എൽ.എ ഉല്ലാസ് കോവൂർ, റെയിൽവേ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, പാസഞ്ചർ അസോസിയേഷൻ പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.നേരത്തെ നടത്തിയ ടെൻഡർ റദ്ദാക്കിയതിനെ തുടർന്ന് പുതിയ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ആറരക്കോടി രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ…