സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചു, കോട്ടയത്ത് രണ്ട് യുവതികൾ മരിച്ചു

കോട്ടയം: സ്കൂട്ടർ സ്വകാര്യ ബസിൽ ഇടിച്ച് രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവ്വുങ്കൽ താേമസിന്റെ മകൾ ആഷ്‌ലി(25), പാമ്പാടി മീനടം കടവുംഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപ(24) എന്നിവരാണ് മരിച്ചത്. കെകെ റോഡിൽ പാമ്പാടി പതിമൂന്നാം മൈലിൽ ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്നു യുവതികൾ. കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ബസ്. സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിൽ ഇടിക്കുകയായിരുന്നു.ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിതവേഗതയിലായിരുന്നു എന്നും…

Read More

മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തിയുമായി ജി. സുധാകരൻ. 2017-ൽ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത് ജി. സുധാകരനായിരുന്നു. എന്നാൽ ഉദ്ഘാടനച്ചടങ്ങിന്റെ നോട്ടീസിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. 2016-ൽ ആരംഭിച്ച നിർമാണം സാങ്കേതിക തടസ്സങ്ങൾ കാരണം നീണ്ടുപോയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പാലത്തിന്റെ നിർമാണം പ്രതിസന്ധിയിലായ ഘട്ടങ്ങളിലും ജി. സുധാകരൻ ഇടപെടലുകൾ നടത്തിയിരുന്നു.

Read More

മലയാളികൾ നാട്ടിലെത്താൻ പാടുപെടും,​ അന്തർസംസ്ഥാന സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കൂട്ടി

കോട്ടയം : ട്രെയിനിൽ ടിക്കറ്റില്ല, കെ.എസ്.ആർ.ടി.സി സർവീസുകൾ പരിമിതം. ഇനി സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്ന് വച്ചാലോ കൊള്ള നിരക്കും. പക്ഷേ, നാട്ടിലെത്തിയല്ലേ പറ്റൂ. കുടുംബാംഗങ്ങൾക്കൊപ്പം പൂജാവധി ആഘോഷിക്കാൻ എത്തുന്ന മറുനാടൻ മലയാളികളെ പിഴിയുകയാണ് സ്വകാര്യ ബസ് ലോബി. സാധാരണ ദിവസത്തേക്കാൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. അവസാന നിമിഷം സർവീസ് റദ്ദാക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്നെന്ന പരാതിയുമുണ്ട്. ബംഗളൂരു, ചെന്നൈ, മംഗലാപുരം റൂട്ടുകളിലാണ് സ്ഥിതി രൂക്ഷം. വിദ്യാർത്ഥികളും, ഐ.ടി ജീവനക്കാരുമാണ് ഏറെയും യാത്രക്കാർ. ചെന്നൈ, ബംഗളൂരു റൂട്ടുകളിൽ ട്രെയിൻ…

Read More

മരംകൊള്ളയ്ക്ക് വഴിയൊരുക്കുമെന്ന വിമര്‍ശനം; പട്ടയ ഭൂമിയിൽ നിന്ന് മരം മുറിയ്ക്ക് വഴിയൊരുക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് വനംവകുപ്പ്

കോട്ടയം: പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കാൻ വനം വകുപ്പിന്റെ നിയമം മറികടന്നുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചു. കോട്ടയം സിസിഎഫിന്റെ ഉത്തരവാണ് വനംമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. വിവാദ ഉത്തരവില്‍ വിശദീകരണവുമായി സിസിഎഫ് വിനോദ്കുമാര്‍ ഡി. കെ രംഗത്ത് വന്നു. നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ജനങ്ങളുടെ പരാതി. റെയ്ഞ്ച് ഓഫീസര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ടായിരുന്നു.അതിനാല്‍ റൂള്‍സ് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയതാണെന്നും സിസിഎഫ് പറയുന്നു.

Read More

തുലാവർഷമെത്തി, ഇടിമിന്നൽ സൂക്ഷിക്കണം, സംസ്ഥാനത്ത്നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Read More

വരുന്നു പേമാരി, ഇന്ന് എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം; ഒരാഴ്‌ച മഴ കനക്കും

തിരുവനന്തപുരം: കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് നാല് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് വിവിധ ജില്ലകൾക്ക്…

Read More

ഈ ആഴ്‌ച മുഴുവൻ മഴ? നാളെ കനക്കും, നാല് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. 15/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര…

Read More

കോട്ടയത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

കോട്ടയം: കോട്ടയത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കോട്ടയം മണിമലയിലാണ് സംഭവം. റാന്നി, മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. ഇളയ മകന്‍ സച്ചു സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സച്ചു കുറ്റം സമ്മതിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സന്തോഷ് സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നു. മദ്യപിച്ചെത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Read More

ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, നാല് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; വരും മണിക്കൂറിൽ സ്ഥിതി മാറിമറിയും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, വരുന്ന് മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിലുള്ളവ‌ർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്…

Read More