കുന്നംകുളത്ത് 41കാരന്റെ മരണം കൊലപാതകമെന്ന് സംശയം; ഭാര്യയും സുഹൃത്തും കസ്റ്റഡിയിൽ

തൃശൂർ: കുന്നംകുളത്ത് 41കാരനായ മുഹമ്മദ് മുംതാബിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ശക്തമാക്കിയത്. മുഹമ്മദിന്റെ കഴുത്ത് ഞെരിക്കുകയും മുഖവും വായയും പൊത്തിപ്പിടിക്കുകയും ചെയ്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് കുന്നംകുളം പൊലീസ് ഭാര്യ റോഷൻ കാത്തൂണിനെയും ബിഹാർ സ്വദേശിയായ ഹസന്നാനെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന മുഹമ്മദ് മുംതാബും കുടുംബവും എട്ടുവർഷം…

Read More

ഗുരുവായൂരപ്പന് വഴിപാടായി എസ്ബിഐയുടെ മിനിബസ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ക്ഷേത്രത്തിലെ കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമർപ്പണ ചടങ്ങ്. വാഹനപൂജയ്ക്ക് ശേഷം എസ്ബിഐ ചെയർമാൻ സി.എസ്. സെട്ടി മിനിബസിന്റെ താക്കോലും രേഖകളും ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന് കൈമാറി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, എസ്ബിഐ ചീഫ് ജനറൽ മാനേജർ കെ.വി. ബംഗാർരാജു, ജനറൽ മാനേജർ രാജേഷ് കുമാർ…

Read More

സംസ്ഥാനത്ത് ഇന്ന് രാത്രിയും മഴകനക്കും,​ മൂന്നുമണിക്കൂർ നേരത്തേക്ക് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ആറു ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ നേരത്തേക്ക് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ എറണാകുളം,​ തൃശൂർ,​ പാലക്കാട് ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രി പത്ത് മണിവരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമ‌ർദ്ദത്തിന് സാദ്ധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു….

Read More

കുട്ടനെല്ലൂർ സർക്കാർ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 15 പേർ ചികിത്സയിൽ, ഒരാൾ ഐസിയുവിൽ

തൃശ്ശൂർ: കുട്ടനെല്ലൂർ സി. അച്യുതമേനോൻ സർക്കാർ കോളേജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. 15 വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾ ഐസിയുവിലാണ്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് വിദ്യാർഥിനികൾക്ക് വയറിളക്കവും ഛർദിയും ആരംഭിച്ചത്. ഹോസ്റ്റലിൽ തന്നെയാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. സംഭവത്തിൽ കോളേജ് അധികൃതർ ഇടപെടുന്നില്ലെന്ന് വിദ്യാർഥിനികൾ ആരോപിച്ചു.

Read More

തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസുകൾ കൂട്ടിയിടിച്ചു; 18 പേർക്ക് പരിക്ക്

തൃശൂര്‍ : തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പിൽ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പതിനെട്ടോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്ററ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 3.40 ഓടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തു നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. തലക്കോട്ടുകര റോഡിൽ നിന്നുള്ള യാത്രക്കാരെ കയറ്റുന്നതിനായി സ്വകാര്യ ബസ് പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.അപകടത്തെത്തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Read More

സർക്കാർ ഇടപെടലും ഫലം കണ്ടില്ല,​ സവാള വില കുതിക്കുന്നു

കൊടുങ്ങല്ലൂർ : സംസ്ഥാനത്ത് കുതിച്ചുയർന്ന സവാള വില നിയന്ത്രിക്കാൻ സർക്കാർ നടത്തിയ നീക്കം ഒരു മാസം ആകുമ്പോഴും പൊതു മാർക്കറ്റിൽ ഫലം കണ്ടില്ല. 70 രൂപയോളമാണ് നല്ല സവാളയ്ക്ക് മാർക്കറ്റിലെ വില. കഴിഞ്ഞ ഓണ സമയത്ത് 55 മുതൽ 60 രൂപ വരെ ഉണ്ടായിരുന്ന സവാളയുടെ വില ഓണം കഴിഞ്ഞതിന് ശേഷം 70 രൂപയിലേക്കെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ സവാള വിപണിയിൽ ഇടപെടാൻ തീരുമാനിച്ചത്. ഹോർട്ടികോർപ് വഴി 100 ടൺ സവാള വിപണിയിൽ എത്തിച്ച് കിലോഗ്രാമിന് 35 രൂപ…

Read More

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകളിലുള്ളവർക്ക് ജാഗ്രതാ നി‌ർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒക്‌ടോബർ ഒൻപതിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ…

Read More

വൻവീഴ്ച്ചയായ സംസ്ഥാന സ്‌കൂൾ കായികമേള; സംഘാടക സമിതി യോഗം ഒരു തവണ പോലും ചേര്‍ന്നില്ല

തൃശ്ശൂർ : തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സംഘാടനത്തില്‍ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. തൃശ്ശൂര്‍ എംഎല്‍എ ചെയര്‍മാനായ സംഘാടകസമിതിയുടെ പ്രവര്‍ത്തനം പേപ്പറില്‍ മാത്രം ഒതുങ്ങുകയായിരുന്നു.സംഘാടക സമിതി ചെയര്‍മാനായ എംഎല്‍എ രാജന്‍ ജെ പല്ലനും സമിതി അംഗമായ മേയര്‍ക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ്. തൃശ്ശൂര്‍ എംപി സുരേഷ് ഗോപി യുടെ ഓഫീസും അതൃപ്തി അറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. അധ്യാപക സംഘടനാ പ്രതിനിധികളെ വിളിച്ചുവരുത്തി കമ്മിറ്റികള്‍ രൂപീകരിക്കുക മാത്രമാണ് ചെയ്തത്. ഡിഇഒ അടക്കം ഈ വിഷയം ഗൗരവമായി കണ്ടില്ലെന്നതും…

Read More

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ: തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ – ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി. സ്കൂൾ കായികമേളയിലെ അപകടത്തിൽ വേദിയുടെ അനുമതിയെ ചൊല്ലിയാണ് കൗൺസിൽ യോഗത്തിൽ ബഹളം തുടങ്ങിയത്. കനത്ത കാറ്റിലും മഴയിലും കായികമേള നടക്കുന്ന സ്ഥലത്തിന് മുകളിൽ കെട്ടിയിരുന്ന ഷീറ്റുകൾ പറന്നുപോയി നാലോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഈ വിഷയമാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ ഉന്നയിച്ചത്. പിന്നാലെ ബിജെപിയും ഇടതുപക്ഷ അംഗങ്ങളും മേയറുടെ സീറ്റിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. പിന്നാലെ ഇത് കയ്യാങ്കളിയിലേക്ക് മാറി. കായിക…

Read More

ശക്തമായ കാറ്റും മഴയും ;തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍: കനത്ത കാറ്റിലും മഴയിലും സ്‌കൂള്‍ കായികമേളയുടെ മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്ത് അപകടം. കയിക മേള നടക്കുന്ന സ്ഥലത്ത് മുകളില്‍ കെട്ടിയിരുന്നു ഷീറ്റുകള്‍ പാറിപ്പോയി. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റെന്നാണ് വിവരം. തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലാണ് അപകടം ഉണ്ടായത്. കാറ്റില്‍ മുകളില്‍ കെട്ടിയിരുന്ന ഷീറ്റുകള്‍ പറന്നു പോകുകയായിരുന്നു. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് അടക്കമുള്ള മത്സരങ്ങളാണ് തൃശ്ശൂരില്‍ നടക്കുന്നത്.

Read More