ശക്തമായ കാറ്റും മഴയും ;തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍: കനത്ത കാറ്റിലും മഴയിലും സ്‌കൂള്‍ കായികമേളയുടെ മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്ത് അപകടം. കയിക മേള നടക്കുന്ന സ്ഥലത്ത് മുകളില്‍ കെട്ടിയിരുന്നു ഷീറ്റുകള്‍ പാറിപ്പോയി. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റെന്നാണ് വിവരം. തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലാണ് അപകടം ഉണ്ടായത്. കാറ്റില്‍ മുകളില്‍ കെട്ടിയിരുന്ന ഷീറ്റുകള്‍ പറന്നു പോകുകയായിരുന്നു. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് അടക്കമുള്ള മത്സരങ്ങളാണ് തൃശ്ശൂരില്‍ നടക്കുന്നത്.

Read More

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ ദർശനം നടപ്പാക്കാൻ തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് അറിയിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് വെർച്വൽ ക്യൂ ദർശനം അനുവദിക്കുന്നത്. ഈ ദിവസങ്ങളിൽ പ്രതിദിനം 2,400 പേർക്ക് ദർശന സൗകര്യമുണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് നാലിനും അഞ്ചിനും രണ്ട് സ്ലോട്ടുകളിലായി വെർച്വൽ ക്യൂ നടപ്പാക്കാനാണ് പുതിയ തീരുമാനം. ഗുരുവായൂരിൽ വെറ്ററിനറി കോളേജ് ആരംഭിക്കുന്നതിനും ദേവസ്വം സർക്കാരിനോട് ആവശ്യപ്പെടും. കോളേജ്…

Read More

യുവാവിന്റെ കാല്‍ തല്ലിയൊടിച്ചു, തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പിന്നില്‍ ഭാര്യയുടെ ക്വട്ടേഷൻ

തൃശൂര്‍: തൃശൂരില്‍ ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തിരുപ്പൂര്‍ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. ആണ്‍സുഹൃത്തിന്റെ കയ്യും കാലും തല്ലിയൊടിച്ച് റോഡരികില്‍ തളളി. ആണ്‍സുഹൃത്തിന്റെ ഭാര്യ ഏര്‍പ്പെടുത്തിയ ഗുണ്ടാസംഘമാണ് സംഭവത്തിന് പിന്നില്‍. പ്രതികളായ അഞ്ചുപേരെയും പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസമാണ് തിരുപ്പൂര്‍ സ്വദേശികളായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഈ സമയം യുവാവിന്റെ ഫോണ്‍ ലൊക്കെഷന്‍ പിന്തുടര്‍ന്ന ഭാര്യ ക്വട്ടേഷന്‍ സംഘത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഭാര്യ…

Read More

തൃശൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഗൃഹനാഥൻ മരിച്ചു; രണ്ട് മക്കൾ ചികിത്സയിൽ

തൃശൂർ: തൃശൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഗൃഹനാഥൻ മരിച്ചു. പഴയന്നൂർ സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. വിനോദിന്റെ രണ്ട് മക്കൾ ചികിത്സയിലാണ്. മൂന്ന് പേരും ബ്രഡ് കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

തൃശൂർ മെഡിക്കൽ കോളജിൽ വൈദ്യുതി മുടങ്ങി; അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവച്ചു

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ മുതൽ വൈദ്യുതി മുടങ്ങി. ആശുപത്രിക്കുള്ളിലെ വയറിങ് തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. വൈദ്യുതി തടസപ്പെട്ടതോടെ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവച്ചു. രാവിലെ 7.30 മുതലാണ് ആശുപത്രിയിൽ വൈദ്യുതി പൂർണമായും നിലച്ചത്. കെഎസ്ഇബിയിൽ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ആശുപത്രിക്കുള്ളിലെ തകരാർ കാരണം വൈദ്യുതി വിതരണം തടസപ്പെടുകയായിരുന്നു. ഒപി സേവനങ്ങൾ, കേൾവി പരിശോധന എന്നിവയും താൽക്കാലികമായി മാറ്റിവച്ചു. സ്വിച്ചിന്റെ തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജെ. ലിജോയുടെ…

Read More

ഗുരുവായൂർ ക്ഷേത്ര ദർശനം: ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദിവസം 2,400 പേർക്കാണ് സൗജന്യമായി വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ അവസരം. ഒറ്റത്തവണ ബുക്ക് ചെയ്യുമ്പോൾ പരമാവധി ആറ് പേരുടെ വിവരങ്ങൾ ചേർക്കാം. ഒരു സ്ലോട്ടിൽ 300 പേർ വീതം എട്ട് സ്ലോട്ടുകളിലായാണ് ഭക്തരെ പ്രവേശിപ്പിക്കുക. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ ആറ് സ്ലോട്ടുകളും വൈകിട്ട് 4നും…

Read More

തൃശൂരില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് കവർന്നത് , 13 പവനും കൂളിംഗ് ഗ്ലാസും ; പ്രതി അറസ്റ്റില്‍ ​

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് സ്വദേശിയായ അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് ആറിനും രാത്രി 8.30നും ഇടയിലാണ് സംഭവം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെയും അലമാരയുടെയും പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്….

Read More

ഭാവിയിലെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കണം ; ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വീണ്ടും ആലോചനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ വലച്ച് പവര്‍കട്ട് തുടരുന്ന സാഹചര്യത്തില്‍ ഭാവിയിലെ ഊര്‍ജ്ജ പ്രതിസന്ധി മുന്നില്‍ വെച്ച് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വീണ്ടും പരിഗണനയില്‍. മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ആവശ്യത്തിന്റെ 70 ശതമാനത്തിലേറെ വൈദ്യുതിയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. പദ്ധതി നടപ്പാക്കാനുള്ള പുനരാലോചന റിപ്പോര്‍ട്ട് പഠിച്ചശേഷമായിരിക്കും തീരുമാനം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ആലോചനകള്‍ നടത്തുമെന്ന് വൈദ്യുതമന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ക്ഷാമമുണ്ടെന്നും സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍…

Read More

പട്ടയത്തിന് കൈക്കൂലിയായി മീൻകറി; വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ

കരൂർ: ഭൂമി സംബന്ധമായ രേഖകൾ ലഭിക്കാൻ അപേക്ഷ നൽകിയ കർഷകനോട് മീൻകറി കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് സസ്‌പെൻഷൻ. തമിഴ്നാട് കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫീസർ കാർത്തിക്കിനെയാണ് സസ്‌പെൻഡ് ചെയ്തത്. കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി കർഷകൻ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചു. ഈ സമയം അപേക്ഷയിലെ നടപടികൾ വേഗത്തിലാക്കി പട്ടയം കൈയിൽ കിട്ടാൻ വീട്ടിൽ പാകം ചെയ്ത മീൻകറിയും ഊണും എത്തിച്ച് നൽകണമെന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ അടുത്തുള്ള കടയിൽ നിന്ന് മീൻകറി വാങ്ങാൻ…

Read More

കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം, പഞ്ചലോഹ വിഗ്രഹം കവർന്നു

തൃശൂർ: കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം. 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടാക്കൾ കർന്നത്. ഇന്നുരാവിലെ മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവി ക്യാമറകൾ പട്ടുകൊണ്ട് മറച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വെള്ളി ശംഖും മോഷണം പോയിട്ടുണ്ടെന്നാണ് ക്ഷേത്രം അധികകൃതർ പറയുന്നത്. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. മോഷ്ടാക്കളെ സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല….

Read More