‘എന്തുകൊണ്ട് നേരത്തെ പ്രവസിക്കണമെന്ന കാര്യം എനിക്ക് ഇപ്പോൾ മനസിലായി’; അനുഭവം തുറന്നുപറഞ്ഞ് ദിയ

പെരിമെനോപോസിലൂടെ (ആർത്തവവിരാമത്തിന് തൊട്ടുമുൻപുള്ള ഘട്ടം) കടന്നുപോകുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ദിയ മിർസ. ഈ സമയത്ത് തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ദിവസവും ഊർജസ്വലയായിരിക്കാൻ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചു ദിയ മിർസ പറഞ്ഞു. ‘ഷീ ദ പീപ്പിൽ (SHE THE PEOPLE) എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘എനിക്ക് പലപ്പോഴും ആശയക്കുഴപ്പം അനുഭവപ്പെടാറുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ സ്വയം ചോദിച്ചു. പെട്ടെന്ന് ഹോട്ട്‌ഫ്ലാഷസ് ഉണ്ടാകും. വേനൽക്കാലത്ത് ഇത് കൂടുതലാണ്. ഈ വർഷം എനിക്ക് വളരെ കഠിനമായിരുന്നു….

Read More

ഇന്ദ്രൻസും മധുബാലയും ഒന്നിച്ച ‘ചിന്ന ചിന്ന ആശൈ’

ഇന്ദ്രൻസിൻ്റെ കഥാപാത്രങ്ങളുടെ സ്വാഭാവികത നുകരാൻ കാണികളുടെ ആവേശത്തിന് സമാപ്തി.  തിയേറ്ററുകളിൽ മികച്ച നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും നേടിയ, ഇന്ദ്രൻസും മധുബാലയും ഒന്നിച്ച ‘ചിന്ന ചിന്ന ആശൈ’ എന്ന ചിത്രം ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. വർഷ വാസുദേവ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ജൂലൈ 28 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഒടിടി റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടു. തീയേറ്റർ റിലീസിന് ഏകദേശം ഒരു…

Read More

ഭ്രമിപ്പിച്ച് മമ്മൂട്ടി, നാലാം ദേശീയ അവാര്‍ഡ്; യാമി ഗൗതം നടി, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള സിനിമ

സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ന്യൂഡല്‍ഹി: ‘ഭ്രമയുഗ’ത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടി. ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യനുമായി അദ്ദേഹം പുരസ്‌കാരം പങ്കുവെയ്ക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമരന്‍’ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിയാണ് സംവിധായകന്‍. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാളചിത്രമായും ‘രായന്‍’ തമിഴ് ചിത്രമായും ‘ശ്രീകാന്ത്’ ഹിന്ദി…

Read More

വീരഗാഥയുടെ ‘ഭ്രമ’യുഗം

  2025-26 വര്‍ഷം മമ്മൂട്ടിക്ക് പുരസ്‌കാരങ്ങളുടെ കാലമാണ്. പത്മഭൂഷണ്‍, സംസ്ഥാന അവാര്‍ഡ് എന്നിവയ്ക്ക് പിന്നാലെ ‘ഭ്രമയുഗം’ ചിത്രത്തിലെ പ്രകടനത്തിന് നാലാമത്തെ ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. ഇതോടെ, ദേശീയ അവാര്‍ഡുകളുടെ എണ്ണത്തില്‍ മമ്മൂട്ടി അമിതാഭ് ബച്ചനൊപ്പമെത്തി തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ സംബന്ധിച്ചടുത്തോളം സ്വപ്ന തുല്യമായ നേട്ടങ്ങളുടെ കാലമാണ് ഇത്. 2025 – 26 വര്‍ഷത്തില്‍ അഭിമാനകരമായ പുരസ്‌കാര നേട്ടങ്ങളുടെ പെരുമഴ നനഞ്ഞ് നില്‍ക്കുകയാണ് മെഗാ സ്റ്റാര്‍. പത്മഭൂഷണും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടി തിളങ്ങി…

Read More

സിനിമകളിൽ ഒരു മിന്നായം പോലെ വന്നു മറഞ്ഞ സുന്ദരികള്‍ ഇപ്പോള്‍ എവിടെ

കേവലം ഒരു നോട്ടം കൊണ്ട് ഒരു കാലഘട്ടത്തെ കീഴടക്കുക. സിനിമയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തൃശൂര്‍ സ്വദേശിനി പ്രിയാ വാരിയര്‍ എന്ന നടി. ഒരു വിഡിയോ ഗാനത്തിലെ നിമിഷ നേരം മിന്നിമറയുന്ന വെറുമൊരു നോട്ടം കൊണ്ട് പ്രിയ രാജ്യാന്തരതലത്തില്‍  ശ്രദ്ധനേടി. പ്രിയയെ നായികയാക്കി സിനിമയെടുക്കാന്‍ ബോളിവുഡ് താരങ്ങള്‍ വരെ മത്സരിച്ചു. ഒരു സമുദ്രത്തിന്റെ ആഴവും പരപ്പും ഒരു തുളളി ജലത്തിലേക്ക് ആവാഹിക്കുന്ന പോലെയായിരുന്നു ആ നോട്ടം. മണവാളന്റെ പുലിവാല്‍ നോട്ടം…

Read More

ബെത്‌ലഹേം ഓണം

നിവിൻ പോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇതാദ്യമായി നിവിൻ പോളിയും മമിത ബൈജുവും ഒരുമിക്കുന്ന ചിത്രം ഒാണം റിലീസായി ആഗസ്റ്റ് 21ന് തിയേറ്ററിൽ എത്തും. തണ്ണീർമത്തൻ ദിനങ്ങൾ , സൂപ്പർ ശരണ്യ, പ്രേമലു, എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ. ഡി ഒരുക്കുന്ന ചിത്രം പൂർണമായും റൊമാന്റിക് കോമഡിയാണ്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ…

Read More

നായകസങ്കൽപ്പങ്ങളെ പുനർനിർവചിച്ച മീശപിരി; വിൻസന്റ് ഗോമസിന്റെ മീശപിരിയല്ല നീലകണ്ഠന്റെ

എസ്.ഡി. കോളജിൽ പ്രീ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരുന്ന കാലത്ത് അയലത്തെ  റേഡിയോയിൽ സ്ഥിരമായി കേട്ടിരുന്ന ഒരു സിനിമാപരസ്യമുണ്ട്- “രാജുമോൻ  ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണ്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്.” അതിനെ തുടർന്നുള്ള കിടിലൻ ഡയലോഗ് പിൽക്കാലത്തെ സകലമാന മാസ് സിനിമകൾക്കും മാതൃകയായി. ‘യെസ് അയാം എ പ്രിൻസ്, അധോലോകങ്ങളുടെ രാജകുമാരൻ’,  ‘മൈ ഫോൺ നമ്പർ ഈസ് ഡബിൾ റ്റു ഡബിൾ ഫൈവ്’, ‘മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും’ എന്നിങ്ങനെ ‘രാജാവിന്റെ മകനെ’…

Read More

ടിനിടോമിന് ആശ്വാസം , അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ടിനി ടോമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസം 30നാണ് അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ എറണാകുളം ജില്ല സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചത്. അന്‍സിബയ്‌ക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്….

Read More

സബ് ഇൻസ്‌പെക്‌ടർ മുന്നിലിരിക്കെ അൻസിബയെ ചോദ്യം ചെയ്തത് ലക്ഷ്മിപ്രിയ; ബലമായി മാപ്പുപറയിച്ചുവെന്ന് എഫ്‌ഐആറിൽ

കൊച്ചി: തൃപ്പൂണിത്തുറ വനിതാ സെല്ലിൽവച്ച് മാനസിക പീഡനവും ഭീഷണിയും നേരിട്ടെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കും ഭർത്താവ് ജയേഷിനും വനിതാ സെൽ സബ് ഇൻസ്‌പെക്‌ടർ രേഷ്‌മയ്ക്കുമെതിരെ ഹിൽ പാലസ് പൊലീസ് കേസെടുത്തിരിക്കുകയാണ്. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇപ്പോഴിതാ എഫ് ഐ ആറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ അൻസിബ ലക്ഷ്മിപ്രിയയുടെ ഫോണിലേയ്ക്ക് വാട്‌സാപ്പ് സന്ദേശമയച്ചിരുന്നു. ഇത് ജയേഷ് കണ്ടതോടെ കുടുംബ പ്രശ്നങ്ങൾ ഉടലെടുത്തു. ഈ വിഷയത്തിൽ ലക്ഷ്മിപ്രിയ വനിതാ…

Read More

‘അന്ത കടലയേ ആഴ്റവന്‍’; നായകനായും സംവിധായകനായും വിശാല്‍, ‘മകുടം’ ടീസര്‍ പുറത്തിറങ്ങി

ആകാംക്ഷകള്‍ക്ക് അറുതി. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിശാല്‍ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയായ ‘മകുട’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വൃദ്ധന്റെ വേഷത്തില്‍ ഉള്‍പ്പടെ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളില്‍ ടീസറില്‍ വിശാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ടീസര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കാഴ്ചക്കാരെ ആകര്‍ഷിച്ച് മുന്നേറുന്നു. വിശാലിന്റെ പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ‘മകുടം’ എന്ന് ടീസര്‍ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച്, അവന്‍ നിന്നുകത്തുന്ന തീയില്‍നിന്നും വിശാല്‍ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസര്‍ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍…

Read More