കേന്ദ്ര സര്‍ക്കാറിന്റെ കടുംവെട്ട്, ലക്ഷദ്വീപില്‍ ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടു, കോളേജുകളിലെ ഡിഗ്രി കോഴ്‌സുകള്‍ വെട്ടിക്കുറച്ചു

  കൊച്ചി: ലക്ഷദ്വീപില്‍ വീണ്ടും കേന്ദ്ര സര്‍ക്കാറിന്റെ കടുംവെട്ട്. നിരവധി ഉന്നത ഉദ്യോ?ഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുകയും കോളേജുകളിലെ ഡി?ഗ്രി കോഴ്‌സുകള്‍ വെട്ടിക്കുറക്കുകയും ചെയ്തു. പത്തു പേരെയാണ് ഇന്ന് പിരിച്ചുവിട്ടത്. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കല്‍. പിരിച്ചുവിടപ്പെടുന്നവര്‍ക്ക് മൂന്നുമാസത്തെ ശമ്പളവും അലവന്‍സും നല്‍കും. കഴിഞ്ഞദിവസം 47 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. തൊട്ടുപിന്നാലെ, വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ വകുപ്പ് നടപടിയും വന്നു. അലോട്ട്‌മെന്റിന് തലേന്ന് സര്‍ക്കാര്‍ കോളജുകളിലെ കോഴ്‌സുകള്‍ വെട്ടിക്കുറച്ചു. ആന്ത്രോത്ത്, കടമത്ത്, മിനിക്കോയ് കോളേജുകളിലെ കോഴ്‌സുകളാണ്…

Read More

ഗഗന്‍യാന്‍ ദൗത്യം: ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരം

  ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന് മുന്നോടിയായി, ബഹിരാകാശയാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കുന്നതിനുള്ള സുപ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആര്‍.ഒ വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ തിരിച്ചിറങ്ങുന്ന ക്രൂ മൊഡ്യൂളിന്റെ വേഗത കുറച്ച് സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കാന്‍ സഹായിക്കുന്ന പ്രധാന പാരച്യൂട്ട് സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. മധ്യപ്രദേശിലെ ഷിയോപൂരിലുള്ള ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ADRDE) ഡ്രോപ്പ് സോണിലാണ് ഇന്റഗ്രേറ്റഡ് മെയിന്‍…

Read More

റെയില്‍വേയില്‍ ഇനി ‘ഒണ്‍ ദ സ്പോട്ട്’ പിഴ, പണമടയ്ക്കാന്‍ കോടതി കയറണ്ട

  കൊച്ചി: പെറ്റിക്കേസുകളില്‍ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) നേരിട്ട് ഈടാക്കിത്തുടങ്ങി. ജൂണ്‍ 20 മുതലാണ് പിഴ ഈടാക്കിത്തുടങ്ങിയത്. വിസമ്മതിച്ചാലേ കേസെടുത്ത് കോടതിയില്‍ ഹാജരാക്കൂ. കേന്ദ്രസര്‍ക്കാരിന്റെ ജന്‍വിശ്വാസ് ഭേദഗതിയെ തുടര്‍ന്നാണിത്. അസി. സബ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കാം. നേരത്തെ പുകവലിക്കും റെയില്‍വേ സ്റ്റേഷന്‍ വൃത്തിഹീനമാക്കലിനും മാത്രമാണ് നേരിട്ട് പിഴയിട്ടിരുന്നത്. മറ്റുള്ളവയില്‍ കുറ്റാരോപിതന്‍ റെയില്‍വേ മജിസ്‌ട്രേറ്റ് കോടതികളില്‍ പിഴ ഒടുക്കിയിരുന്നത്. ആദ്യ 10 ദിവസത്തിനകം പാലക്കാട് ഡിവിഷനില്‍ 3.13 ലക്ഷം രൂപയും തിരുവനന്തപുരം…

Read More

‘2+6 എന്നാല്‍…’; കൈയടി നേടി പ്രധാനമന്ത്രിയുടെ ‘കണ്ടെത്തല്‍’; ഇന്ത്യ-ഇന്‍ഡൊനീഷ്യ ബന്ധം ദൃഢമെന്ന് മോദി

  ജക്കാര്‍ത്ത: ഇന്ത്യയും ഇന്‍ഡൊനേഷ്യയും തമ്മിലുള്ള കൗതുകകരമായ ബന്ധം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നതിനിടയിലാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിലെ ‘ഗണിത കൗതുകം’ പ്രധാനമന്ത്രി വിശദീകരിച്ചത്. ‘എട്ട്’ എന്നാല്‍ ഇന്ത്യയ്ക്കും ഇന്‍ഡൊനേഷ്യയ്ക്കും പ്രധാനപ്പെട്ടതാണെന്ന് മോദി പറഞ്ഞത് ഇന്ത്യന്‍ പൗരന്മാരില്‍ കൗതുകവും പുഞ്ചിരിയുമുണ്ടാക്കി. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ജനുവരി 26-നാണ്. 2, 6 എന്നീ സംഖ്യകള്‍ കൂട്ടിയാല്‍ 8 എന്ന ഉത്തരം കിട്ടും. ഇന്‍ഡൊനേഷ്യന്‍ പ്രസിഡന്റ് പ്രഭോവോ സുബിയാന്തോയുടെ ജന്മദിനം 17-നാണ്. 1, 7 എന്നീ…

Read More

അനധികൃതമായ 300 കോടി സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്: അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ ഡിഎസ്പി സങ്കീ റെഡ്ഡി ഭീം റെഡ്ഡിയാണ് അറസ്റ്റിലായത്. 300 കോടി രൂപയാണ് ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ ഇയാള്‍ അനധികൃതമായി സമ്പാദിച്ചതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി. തിങ്കളാഴ്ച രാത്രി സ്വന്തം വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പൊലീസുകാരന്റെ സമ്പാദ്യം 300 കോടിഹൈദരാബാദ് പൊലീസിലെ കമ്പ്യൂട്ടര്‍ സര്‍വീസസ് വിഭാഗത്തില്‍ ആണ് സങ്കീ റെഡ്ഡി ജോലി ചെയ്യുന്നത്. ആന്റി കറപ്ഷന്‍ ബ്യൂറോ സങ്കീ റെഡ്ഡിയുടെ ബന്ധുക്കള്‍ ബിനാമികള്‍, സുഹൃത്തുക്കള്‍…

Read More

ടെറസിൽനിന്ന് തള്ളിയിട്ടു, പരിക്കേറ്റ ഭർത്താവിനെ ടോയ്ലറ്റ് ക്ലീനർ കുത്തിവെച്ച് കൊലപ്പെടുത്തി ഭാര്യ

നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നഴ്‌സായ ഭാര്യയും ആൺസുഹൃത്തും കൂട്ടാളിയും പിടിയിൽ. വീടിനുമുകളിൽനിന്നും തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ, സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് പ്രശാന്തിനെ ഐവി ലൈനിലൂടെ ടോയ്ലറ്റ് ക്ലീനർ കുത്തിവെച്ചാണ് ഭാര്യ സന്ധ്യ കൊലപ്പെടുത്തിയത്. സന്ധ്യയും ആൺസുഹൃത്ത് അനിലും, മറ്റൊരു സുഹൃത്തായ വെങ്കട്ട് സായിയും പോലീസ് പിടിയിലായി. പ്രശാന്തിന്റെ അമ്മയ്ക്ക് തോന്നിയ സംശയത്തിലൂടെയാണ് അപകടമരണമായി മാറേണ്ടിയിരുന്ന ഈ സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുവന്നത്. അമ്മയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ്…

Read More

രാജ്യത്തിന്റെ മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നു’; നെതന്യാഹുവിന്റെ പരാമർശത്തിൽ മോദിക്കെതിരേ കോൺഗ്രസ്

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം. അമേരിക്ക മാത്രമാണ് ഇസ്രയേലിന്റെ ഏക ശക്തമായ സഖ്യകക്ഷിയെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് നെതന്യാഹു ഇന്ത്യയുടെ പിന്തുണയെക്കുറിച്ച് പരാമർശിച്ചത്. എന്നാൽ, ഇസ്രയേലിന്റെ നടപടികളിൽ ‘വിശ്വഗുരു’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി മോദി പുലർത്തുന്ന മൗനം അന്യായമാണെന്നും ഇത് ഇന്ത്യയുടെ  മൂല്യങ്ങളെയും പാരമ്പര്യത്തെയും ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും…

Read More

പ്രധാനമന്ത്രി മോദിക്കുനേരെ വധഭീഷണി: യുവാവിനെ കണ്ടെത്തി, നടപടിയുമായി ഓസ്‌ട്രേലിയൻ പോലീസ്

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിനുനേരെ വധഭീഷണി ഉയർന്ന സംഭവത്തിൽ ഭീഷണിയുടെ ഉറവിടം കണ്ടെത്തിയതായി  ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ച യുവാവിനെ തിരിച്ചറിഞ്ഞെന്നും ഇയാൾക്ക്  ഔദ്യോഗികമായി താക്കീത് നൽകിയെന്നും പോലീസ് അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.അന്താരാഷ്ട്ര നേതാക്കൾക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ ഉയരുന്ന ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് തങ്ങൾ കാണുന്നതെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ സമൂഹത്തിനോ പൊതുസുരക്ഷയ്ക്കോ യാതൊരുവിധ അപകടസാധ്യതയുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.ജൂലൈ ഒൻപതിന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘മെൽബൺ മീറ്റ്‌സ് മോദി’ എന്ന ഇന്ത്യൻ സമൂഹത്തിന്റെ പരിപാടിയെ…

Read More

‘അതീവ ദുഃഖിതന്‍, കടുത്ത നടപടി വേണം’; രാമക്ഷേത്ര സംഭാവനക്കൊള്ളയില്‍ പ്രതികരിച്ച് ട്രസ്റ്റ് ചെയര്‍മാന്‍

  അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ മൗനം വെടിഞ്ഞ് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല ദാസ്. രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സംഭാവക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക ട്രസ്റ്റ് യോഗത്തിന് മുന്നോടിയായാണ് പ്രതികരണം. ‘രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അതീവ ദുഃഖിതനാണ്. ഇതിന് പിന്നില്‍ ആരായിരുന്നാലം കടുത്ത നടപടി വേണം. ശ്രീരാമനെതിരായി ഇത്തരത്തില്‍ ഒരു തെറ്റ് ചെയ്തതിനും ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയതിനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി…

Read More

ശരീരത്തിൽ കടിയേറ്റ പാടുകൾ, 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂപൂരിൽ 11കാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയെ ചാക്കിൽക്കെട്ടി ജീവനോടെ കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊൽക്കത്തിയിലെ നോർത്ത് 24 പർഗാനാസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ തുടർന്ന് ദക്ഷിണ 24 പർഗാനാസിൽ വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ഒരു പ്രതിയെ തല്ലിക്കൊന്നു. ശനിയാഴ്ച വൈകുന്നേരം സുഹൃത്തിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോയ പെൺകുട്ടിയെയാണ് കാണാതായത്. തുടർന്ന് ഞായറാഴ്ച കൊൽക്കത്തയിൽ നിന്ന്…

Read More