ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല, ഇന്ത്യയോട് സഹായം തേടും’, പാക് അധികൃതര്‍ക്ക് ജനങ്ങളുടെ മുന്നറിയിപ്പ്
റാവലകോട്ട് (പാക് അധീന കാശ്മീര്‍): പാകിസ്ഥാന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ പാക് അധീന കാശ്മീരില്‍ വന്‍ ജനകീയ പ്രക്ഷോഭം. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ഇന്ന് നടന്ന ജനകീയ പ്രകടനത്തോടെ പ്രതിഷേധം 22-ാം ദിവസത്തിലേക്ക് കടന്നു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രവിശ്യ ഇനിമുതല്‍ പാകിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് തയ്യാറാകുമെന്നും പ്രതിഷേധക്കാര്‍ പാക്ക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഭരണപരമായ അവഗണന, കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ എന്നിവയ്ക്ക് എതിരെയാണ് പ്രവിശ്യയില്‍…