കുതിക്കാന്‍ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ്; വിജയിച്ചാലും ഇല്ലെങ്കിലും ചരിത്രത്തിലേയ്ക്ക്

    കുതിക്കാന്‍ ഒരുങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-1. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് നാലുവരെയുള്ള വിന്‍ഡോയിലായിരിക്കും വിക്ഷേപണം. സാധാരണ ഗതിയില്‍ വിന്‍ഡോയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ വിക്ഷേപണം നടത്തുന്ന രീതിയാണുള്ളത്. അങ്ങനെയെങ്കില്‍ അടുത്ത 12ന് തന്നെ വിക്രം-1 വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്റററില്‍ നിന്നായിരിക്കും വിക്ഷേപണം. ആഗമന്‍ വരുന്നു ഹൈദരബാദ് ആസ്ഥാനമായുള്ള സ്‌കൈ റൂട്ട് എയറോസ്‌പേസിന്റേതാണ് വിക്രം-1. രാജ്യത്തെ ബഹിരാകാശ- ഗവേഷണ- വിക്ഷേപണ സംവിധാനങ്ങള്‍ സ്വകാര്യ േഖലയ്ക്കു തുറന്നു നല്‍കിയതിനു പിന്നാലെ…

Read More

ഓണസമ്മാനം, കേരളത്തിനായി നൂറ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിന് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. നൂറിലധികം ട്രെയിൻ സർവീസുകൾ അനുവദിച്ചതായാണ് മന്ത്രി അറിയിച്ചത്. റൂട്ടുകൾ ഉടൻ നിശ്ചയിക്കുമെന്നാണ് വിവരം.   ഓണത്തിനുപുറമെ ജഗന്നാഥ രഥയാത്രയ്ക്ക് 300ലധികം പ്രത്യേക ട്രെയിനുകൾ ഒഡീഷയ്ക്ക് അനുവദിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചിട്ടുണ്ട്. ഇന്നുരാവിലെ ഭുവനേശ്വറിലെ റെയിൽ സദാനിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നന്ദേഡ്-മുംബയ്, തനക്പൂർ-നന്ദേഡ് എക്സ്പ്രസ് ട്രെയിനുകൾ കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും തനക്പൂർ-പിലിഭിത്ത് ട്രെയിൻ സർവീസ് ഷാജഹാൻപൂർ വരെ നീട്ടുന്നതിന്റെ ഉദ്ഘാടനം…

Read More

കനത്ത മഴ: മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; കുട്ടികളടക്കം 6 മരണം

  മുംബൈ: മുംബൈയില്‍ കനത്ത മഴയെത്തതുടര്‍ന്ന് മാന്‍ഗുര്‍ദ് പ്രദേശത്ത് കെട്ടിടം തകര്‍ന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേര്‍ മരണപ്പെട്ടു. ഞായറാഴ്ച രാത്രി 8.30-ഓടെ മാന്‍ഖുര്‍ദിലെ ജനതാ നഗറിലുളള മൂന്ന് നില വാടക കെട്ടിടമാണ് തകര്‍ന്നത്. കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം. ഇനിയും ആളുകള്‍ കെട്ടിടഅവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റേയും, മുംബൈ പോലീസിന്റേയും നേതൃത്വത്തില്‍…

Read More

അയോദ്ധ്യ സംഭാവനക്കൊള്ള: അഞ്ചു കോടിയുടെ ‘രാമചരിതമാനസ്’ കാണാനില്ല

    ന്യൂഡല്‍ഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനാ കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍. ക്ഷേത്രത്തിന് താന്‍ നല്‍കിയ അഞ്ചു കോടിയുടെ സ്വര്‍ണം പൂശിയ ‘രാമചരിതമാനസ്’ ഗ്രന്ഥം കാണാനില്ലെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണന്‍. അഞ്ച് മാസം ഇത് ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീടാണ് കാണാതായത്. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അധികൃതര്‍ മറുപടി നല്‍കിയില്ല. വിരമിച്ചപ്പോള്‍ ലഭിച്ച വരുമാനത്തില്‍ നിന്നടക്കം ചെലവിട്ട് വാങ്ങിയാണ് ‘രാമചരിതമാനസ്’ സംഭാവന ചെയ്തത്. ഇതിനായി ഭാര്യ സരസ്വതിക്കൊപ്പം 2024 ഏപ്രിലിലാണ് അയോദ്ധ്യയിലെത്തിയത്. സ്വര്‍ണം, വെള്ളി,…

Read More

രാമന് കിട്ടിയ കാണിക്കയും കട്ടു; പണമൊളിപ്പിച്ചത് വസ്ത്രങ്ങളിലും സോക്സുകളിലും

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, എസ്ബിഐ അധികൃതരും സംശയത്തിന്റെ നിഴലില്‍ അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച പണം എണ്ണുന്നതിനിടെ ജീവനക്കാര്‍ നടത്തിയ മോഷണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ എട്ട് പേരില്‍ അഞ്ച് പേരാണ് കാണിക്കപ്പണം എണ്ണുന്നതിനിടെ നോട്ടു കെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളിലും സോക്സുകളിലും ഒളിപ്പിച്ചത്. ഈ മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. രാമക്ഷേത്രത്തിലെ പില്‍ഗ്രിം ഫെസിലിറ്റി സെന്ററിലെ കഴിഞ്ഞ 45 ദിവസത്തെ ദൃശ്യങ്ങള്‍ അയോധ്യ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് ഈ കള്ളത്തരം…

Read More

മുംബൈയില്‍ കനത്ത മഴ;അതിതീവ്ര മഴയ്ക്ക് സാധ്യത

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ ദുരിതം. വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇതോടെ വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേകളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതം താറുമാറായതോടെ രാവിലെ ജോലിക്ക് പോകുന്നവരെ ഉള്‍പ്പെടെ ബാധിച്ചു.വെസ്റ്റേണ്‍ ഹൈവേയില്‍ സാന്താക്രൂസ് ഈസ്റ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ഈസ്റ്റേണ്‍ ഹൈവേയില്‍ കുര്‍ളയ്ക്കും സിയോണിനും ഇടയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രിയദര്‍ശിനി പാര്‍ക്കിന് സമീപത്തും ഗതാഗതം താറുമാറായി.കനത്ത മഴ തുടരുന്നതിനാല്‍ അടിയന്തര സേവനങ്ങള്‍ക്കായി ദുരന്തനിവാരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്….

Read More

കുംഭമേളയില്‍ സംഭാവന കുമിഞ്ഞു; മോഷണത്തിന്റെ വ്യാപ്തികൂട്ടി പ്രതികള്‍: പണം ഒളിപ്പിച്ചിരുന്നത് ശുചിമുറിയില്‍

അയോധ്യ :  അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സംഭാവന മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ പണം അപഹരിച്ചതിനെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്ത്. 2025ലെ കുംഭമേളയുടെ സമയത്താണ് പ്രതികള്‍ കൂടുതല്‍ പണം മോഷ്ടിച്ചത്. ഇതിനു മുന്‍പും ചെറിയ അളവില്‍ അറസ്റ്റിലായ പ്രതികള്‍ പണം മോഷ്ടിച്ചിരുന്നു. എന്നാല്‍ കുംഭമേളയുടെ സമയത്ത് രാമക്ഷേത്രത്തിലേക്ക് ധാരാളം ഭക്തരെത്തിയതോടെ വഴിപാടുകളിലും സംഭാവനകളിലും വലിയ വര്‍ധനവ് ഉണ്ടായി. ഇതോടെയാണ് പ്രതികള്‍ മോഷ്ടിക്കുന്ന പണത്തിന്റെ അളവ് വര്‍ധിപ്പിച്ചത്. രാമക്ഷേത്രത്തിലെ സംഭാവന പണം മോഷ്ടിച്ച സംഭവത്തില്‍ എട്ടുപേരെയാണ് എസ്ഐടി…

Read More

തകയ്ച്ചി സനെ ഇന്ത്യയില്‍; 16-ാമത് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി തകയ്ച്ചി സനെ ഇന്ത്യയില്‍. തന്ത്രപ്രധാനവും സാമ്പത്തികവുമായ വിവിധ മേഖലകളില്‍ സഹകരണം ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള 16-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇന്ത്യയിലെത്തിയത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിയ സനെ തകയ്ച്ചി ന്യൂഡല്‍ഹിയിലാണ് വിമാനമിറങ്ങിയത്. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷമുള്ള തകായ്ച്ചിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എത്തിയ തകായ്ച്ചി ജൂലൈ ഒന്നു മുതല്‍ മൂന്നു വരെയാണ് ഇന്ത്യയിലുണ്ടാവുക. സാമ്പത്തിക ഇടപെടല്‍ വിപുലീകരിക്കുക, തന്ത്രപരമായ ഏകോപനം ശക്തിപ്പെടുത്തുക, അര്‍ദ്ധചാലകങ്ങള്‍, നിര്‍ണായക…

Read More

മാപ്പപേക്ഷ അംഗീകരിച്ചു; ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കെസിഎ, ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കെ.സി.എയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിലക്കിന് കാരണം. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ദൃശ്യ-സാമൂഹികമാദ്ധ്യമങ്ങളിലൂടെ പരാമര്‍ങ്ങള്‍ നടത്തിയെന്ന് കെ.സി.എ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. വിവാദപരാമര്‍ശങ്ങളെ തുടന്ന് അന്ന് ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി റിപ്പിള്‍സ് ടീം ലീഡ് കണ്ടെന്റെര്‍ സായി കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍…

Read More

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു; ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്

വിജയ മേത്ത (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ സൗത്ത് മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. വിജയ് ടെണ്ടുല്‍ക്കര്‍, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം മുംബൈ ആസ്ഥാനമായുള്ള ‘രംഗായന്‍’ എന്ന നാടകസംഘം സ്ഥാപിച്ചതില്‍ പ്രധാനിയാണ്. മറാഠിയില്‍ ഒട്ടേറെ നാടകങ്ങള്‍ സംവിധാനംചെയ്ത അവര്‍, ടെലിവിഷന്‍ പരമ്പരകളും ഫീച്ചര്‍ ഫിലിമുകളും ഒരുക്കി. 1984-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം പാര്‍ട്ടിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ശ്യാം ബെനഗലിന്റെ കലിയുഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തില്‍ അരങ്ങേറ്റം…

Read More