നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 25ല്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളന്‍കോയിലില്‍ കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് അദ്ദേഹം ജനിച്ചത്. നര്‍മബോധംകൊണ്ടും നിര്‍ബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയില്‍ തിളങ്ങിയ നായകനാണ് അദ്ദേഹം1983 ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ ആണ് ഇദ്ദേഹം….

Read More

പ്രധാനമന്ത്രി മോദി സീഷെല്‍സിലേക്ക്

ന്യൂഡല്‍ഹി:രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെല്‍സിലേക്ക് പുറപ്പെടും. പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുടെ ക്ഷണപ്രകാരം സീഷെല്‍സ് ദേശീയ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് യാത്ര.പ്രധാനമന്ത്രി സീഷെല്‍സ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യും. ഇന്ത്യന്‍ പ്രവാസികളെയും കാണും. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഹെര്‍മിനിയുമായി സമുദ്ര സുരക്ഷ, പ്രതിരോധം, വ്യാപാരം, സുസ്ഥിര വികസനം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, സാമ്പത്തിക വികസനം, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും. രണ്ട് നാവികസേന കപ്പലുകള്‍ അടക്കം ഇന്ത്യന്‍ സേനാ…

Read More

സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

    ന്യൂഡല്‍ഹി: ദില്ലിയില്‍ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികള്‍ മരിച്ചു. ദില്ലി മുണ്ട്കയിലാണ് സംഭവം. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. ഇന്ന് ഉച്ചയോടെയാണ് അപകടം. ഇവിടം വ്യവസായ മേഖലയാണ്. ഇവിടുത്തെ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇവിടെനിന്ന് ഫയര്‍സര്‍വീസിലേക്ക് കോള്‍ പോയിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോ?ഗസ്ഥര്‍ എത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇവരെത്തുമ്പോഴേയ്ക്കും മൂന്ന് പേരുടെയും മരണം സംഭവിച്ചിരുന്നു. ഇന്ദ്രജിത്ത്പുരിയില്‍…

Read More

അങ്കണവാടിയില്‍ പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ആഞ്ഞുചവിട്ടി, ചിരിയോടെ മറ്റൊരു ജീവനക്കാരി: കേസെടുത്ത് പൊലീസ്

    മുംബയ്: മഹാരാഷ്ട്രയില്‍ അങ്കണവാടി ജീവനക്കാരി പെണ്‍കുഞ്ഞിനെ ക്രൂരമായി നെഞ്ചില്‍ ചവിട്ടി വീഴ്ത്തി. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പന്‍വേലില്‍ നന്ദഗാവ് ഗ്രാമത്തിലെ അങ്കണവാടിയിലാണ് സംഭവം. താഴെയിരുന്ന കുട്ടിയുടെ നെഞ്ചില്‍ ചവിട്ടി നിഷ്‌കരുണം പടിയില്‍ നിന്ന് തളളിയിടുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യങ്ങളിലൂടെയാണ് പുറത്തുവന്നത്. അങ്കണവാടി കെട്ടിടത്തിന്റെ പുറത്ത് താഴെ ഇരുന്ന കുട്ടിയെ ജീവനക്കാരി നെഞ്ചില്‍ ചവിട്ടുകയും തുടര്‍ന്ന് കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ചവിട്ടിന്റെ ആഘാതത്തില്‍ പിന്നിലേക്ക് വീണ കുട്ടിയെ…

Read More

തഹസില്‍ദാറുടെ വീട്ടിലെ പരിശോധനയില്‍ കണ്ടത് നോട്ടുകെട്ടുകളും സ്വര്‍ണവും വജ്രങ്ങളും, പിടിച്ചെടുത്തത് കോടികളുടെ സമ്പാദ്യം

ഹൈദരാബാദ്: കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന തഹസില്‍ദാറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് പണവും സ്വര്‍ണവും ഉള്‍പ്പെടെ കോടികളുടെ സ്വത്തുക്കള്‍. ഹൈദരാബാദിലെ ഷാമിര്‍പേട്ട തസഹില്‍ദാര്‍ തുമ്മക്കൊമ്മ സുചരിതയുടെയും ബന്ധുക്കളുടെയും ഫ്‌ളാറ്റുകളിലും വീടുകളിലും നടത്തിയ പരിശോധനയിലാണ് അഞ്ചുകോടിയിലേറെ രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തത്. മുപ്പതുലക്ഷം രൂപ കൈക്കൂലി വാങ്ങിയകേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് സുചരിത ഇപ്പോള്‍. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സിദ്ദിപേട്ടിലെ 2.17ഏക്കര്‍ കൃഷിഭൂമി,ഹൈദരാബാദില്‍ മൂന്ന് ഫ്‌ളാറ്റുകള്‍, രണ്ട് ഹൗസ് പ്ലോട്ടുകള്‍, വിലകൂടിയ രണ്ട് കാറുകള്‍, 1.2…

Read More

രാമക്ഷേത്ര ഫണ്ട് വെട്ടിപ്പ്: 8 പേര്‍ അറസ്റ്റില്‍; ട്രസ്റ്റ് തലവന്‍സ്ഥാനം രാജിവെച്ച് വിഎച്ച്പി ഉപാധ്യക്ഷന്‍

അയോധ്യ: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കവെ, വിശ്വഹിന്ദു പരിഷത് ഉപാധ്യക്ഷന്‍ ചമ്പത് റായ് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ തലവന്‍സ്ഥാനം രാജിവെച്ചു. ട്രസ്റ്റി അനില്‍ മിശ്രയും രാജി സമര്‍പ്പിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഈ കേസില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രാജി. പണം എണ്ണുന്ന ജീവനക്കാര്‍, എണ്ണല്‍ നടപടികളുടെ തലവന്‍, മേല്‍നോട്ടം വഹിച്ച വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥന്‍, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ…

Read More

700 കോടി തട്ടിപ്പ്: ‘സമ്പുഷ്ട യുറേനിയം’ പ്രദര്‍ശിപ്പിച്ചും നിക്ഷേപകരെ വീഴ്ത്തി

700 കോടി രൂപ തട്ടിപ്പു നടത്തിയ വിപിവിവി കമ്പനി വിശാഖപട്ടണത്ത് 100 കിലോഗ്രാം ‘സമ്പുഷ്ട യുറേനിയം’ പ്രദര്‍ശിപ്പിച്ച് നിക്ഷേപകരെ കബളിപ്പിച്ചു. യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ‘ആണവായുധം’ നിര്‍മിക്കാന്‍ വിപിവിവിക്കു കൈമാറിയ സമ്പുഷ്ട യുറേനിയത്തിന്റ വില കിലോഗ്രാമിന് 5 ലക്ഷം രൂപയാണെന്നും കമ്പനി ചെയര്‍മാന്‍ വെങ്കിട്ട വെങ്കിട് നിക്ഷേപകരോടു പറഞ്ഞു. ഇതില്‍നിന്നു പ്രസരിക്കുന്ന ‘ഗാമ’ രശ്മികളില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രത്യേകതരം വസ്ത്രങ്ങള്‍ ധരിപ്പിച്ചാണു മുന്നൂറിലധികം നിക്ഷേപകരെ കമ്പനി ചെലവില്‍ 2025 മാര്‍ച്ച് അഞ്ചിനു വിശാഖപട്ടണത്ത് എത്തിച്ചത്. തെലങ്കാന…

Read More

വന്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി, അണിയറയില്‍ നടക്കുന്നതെന്തൊക്കെ? നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ മന്ത്രിസഭയില്‍ നിന്ന് മാറുമെന്ന് അഭ്യൂഹം

ഡല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിലെ നിര്‍ണായകമായ കേന്ദ്രമന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങള്‍ തലസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ച മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും പാര്‍ട്ടിയുടെ രാഷ്ട്രീയ സമവാക്യങ്ങളും…

Read More

ഐഎസ്ആര്‍ഓ കേന്ദ്രങ്ങള്‍ക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‌സി ഡയറക്ടര്‍, എന്‍ ജയന്‍ എല്‍പിഎസ്‌സി മേധാവി

  തിരുവനന്തപുരം വിക്രംസാരാഭായ് സ്‌പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‌സിയുടെ പുതിയ മേധാവി. എല്‍പിഎസ്‌സിയില്‍ എന്‍ ജയനാണ് ഡയറക്ടര്‍ സ്ഥാനം. തിരുവനന്തപുരം: ഐഎസ്ആര്‍ഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. തിരുവനന്തപുരം വിക്രംസാരാഭായ് സ്‌പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‌സിയുടെ പുതിയ മേധാവി. എല്‍പിഎസ്‌സിയില്‍ എന്‍ ജയനാണ് ഡയറക്ടര്‍ സ്ഥാനം. മുന്‍ഗാമികള്‍ വിരമിച്ച…

Read More

നീറ്റ് യു.ജി: ഉത്തരസൂചിക പുറത്ത്

  ന്യൂഡല്‍ഹി: നീറ്റ് യു.ജി പുനഃപരീക്ഷയുടെ ഉത്തരസൂചിക നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) പുറത്തുവിട്ടു. https://neet.nta.nic.in വെബ്‌സൈറ്രില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാവുന്നതാണ്. പുനഃപരിശോധന വേണമെന്ന് താത്പര്യപ്പെടുന്നവര്‍ ഓരോ ചോദ്യത്തിനും 200 രൂപ ഫീസ് അടയ്ക്കണം. 28 വരെയാണ് അപേക്ഷിക്കാനുള്ള സമയം. എന്‍.ടി.എ പുറത്തുവിട്ട ഉത്തരസൂചികയിലെ ഉത്തരം തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ വിദ്യാര്‍ത്ഥിക്ക് തുക തിരിച്ചുനല്‍കും.

Read More