പശ്ചിമബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അടുത്ത ആഴ്ച; തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ സുവേന്ദു സര്‍ക്കാര്‍
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അടുത്ത ആഴ്ച സംസ്ഥാന നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചേക്കും. പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വലിയൊരു ചുവടുവെപ്പാണിത്. മതം ഏതായാലും എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹമോചനം, സ്വത്ത് വിഹിതം, ദത്തെടുക്കല്‍, പിന്‍തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മതാധിഷ്ഠിത വ്യക്തിനിയമങ്ങള്‍ക്ക് പകരം പൊതുവായ നിയമങ്ങള്‍ കൊണ്ടുവരാനാണ് ഏകീകൃത സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്. ബില്‍ പാസാക്കുകയാണെങ്കില്‍, സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവില്‍ കോഡിലേക്ക് നീങ്ങുന്ന നാലാമത്തെ ബിജെപി…