‘സ്റ്റൗ പൊട്ടിത്തെറിച്ചു, രക്ഷപ്പെടുന്നതിന് മുന്‍പ് വൈദ്യുതി വിച്ഛേദിച്ചു’: ഡല്‍ഹി ഹോട്ടല്‍ തീപിടിത്തത്തില്‍ പാചകക്കാരന്റെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ ഹോട്ടല്‍ തീപിടിത്തത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ പ്രധാന പാചകക്കാരന്‍. അടുക്കളയിലെ ഇലക്ട്രിക് സ്റ്റൗ ഓണാക്കിയതിന് തൊട്ടുപിന്നാലെയാണ് തീ പടര്‍ന്നതെന്ന് കേശവ് നേഗി പൊലീസിന് മൊഴി നല്‍കി. ഓണ്‍ ചെയ്തതിനു പിന്നാലെ സ്റ്റൗ പൊട്ടിത്തെറിക്കുകയും കെട്ടിടത്തില്‍ തീ വേഗത്തില്‍ പടര്‍ന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പുകയും തീയും ഹോട്ടലില്‍ പടര്‍ന്നതോടെ പരിഭ്രാന്തനായ താന്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേശവ് നേഗിന്റെ മൊഴി. അതേസമയം, രക്ഷപ്പെടുന്നതിന് മുന്‍പ് ഇയാള്‍ ഹോട്ടലിലെ പ്രധാന…

Read More

മദ്യം വില്‍ക്കുന്ന പണം പാര്‍ട്ടി ഫണ്ടിലേക്ക്; ടാസ്മാക്കിലെ തട്ടിപ്പിന് തടയിടാന്‍ വിജയ്

ന്യൂഡല്‍ഹി: തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട അനധികൃത പിരിവുകള്‍ക്കും പാര്‍ട്ടി ഫണ്ട് രീതികള്‍ക്കുമെതിരെ ശക്തമായ നടപടിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. ടാസ്മാക് പ്രവര്‍ത്തനങ്ങളിലൂടെ പ്രതിമാസം ലഭിക്കുന്ന 102 കോടിയോളം രൂപ ‘പാര്‍ട്ടി ഫണ്ട്’ എന്ന പേരില്‍ വകമാറ്റുന്നതായി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏകദേശം 1,600 കോടി രൂപയെങ്കിലും…

Read More