കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകി; പൂന്താനം കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

മേലാറ്റൂർ: പനിക്ക് ചികിത്സ തേടിയെത്തിയ 39കാരന് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകിയതായി പരാതി. പൂന്താനം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിക്കാണ് കാലാവധി കഴിഞ്ഞ സിപ്രോഫ്ലോക്സാസിൻ നൽകിയത്.

Read More

ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർഥികൾക്ക് 6 മാസത്തെ അപ്രന്റീസ്ഷിപ്പ്; സ്റ്റൈപ്പൻഡും

സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം (AEDP) നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. നിലവിലെ അധ്യയന വർഷം മുതൽ പദ്ധതി ആരംഭിക്കും.

Read More

കേന്ദ്രത്തിന്റെ പുതിയ തീരുമാനം,​ കേരളത്തിലടക്കം മൂന്നുലക്ഷം തൊഴിലവസരങ്ങൾ: ‘ക്രൂസ് ഭാരത് മിഷൻ’ അടുത്ത ഏപ്രിലിൽ

കൊച്ചി: മുംബയ്, കൊച്ചി തുറമുഖങ്ങളിൽ ഒതുങ്ങിയിരുന്ന രാജ്യാന്തര കപ്പൽ ടൂറിസത്തെ വിഴിഞ്ഞമടക്കം 10 തുറമുഖങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ മൂന്നുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വാഗ്ദാനം. കേന്ദ്രത്തിന്റെ ജല ടൂറിസം പദ്ധതിയായ 'ക്രൂസ് ഭാരത് മിഷൻ" അടുത്ത ഏപ്രിലിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതോടെയാണിത്. 2029ൽ മൂന്നാം ഘട്ടം പൂർത്തിയാകുമ്പോഴേക്കും ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഗോവ, ചെന്നൈ, ന്യൂ മംഗലാപുരം തുറമുഖങ്ങളും ശൃംഖലയിൽ ഉൾപ്പെട്ടു. വിഴിഞ്ഞം ക്രൂസ് ടെർമിനലിനായി മിഷൻ സമുദ്ര‌യിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരും പദ്ധതി സമർപ്പിച്ചിട്ടുണ്ട്….

Read More

ജാഗ്രത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളിലും നാളെ ഒമ്പതിടത്തും ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസവും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇന്ന് നാല് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Read More

കഞ്ചിക്കോട്ട് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി; ശല്യം രൂക്ഷമെന്ന് നാട്ടുകാർ

പാലക്കാട്: കഞ്ചിക്കോട് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു. കാട്ടാനയുടെ സാന്നിധ്യം പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Read More

വിപ്പ് ലംഘിച്ച് രണ്ട് സിപിഐ അംഗങ്ങള്‍ വോട്ടുചെയ്തു ; പാറളം പഞ്ചായത്ത് ഭരണം ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചു

തൃശൂര്‍: പാറളം പഞ്ചായത്തില്‍ സിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തില്‍. വിപ്പ് ലംഘിച്ച് സിപിഐ അംഗങ്ങള്‍ വോട്ടു ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണം പിടിക്കുകയും റോസ്‌മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു.

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 24/10/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,…

Read More

മാസപ്പടിക്കേസ്: ഇഡി ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല; മറുപടി നൽകി പിണറായി വിജയൻ

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ലെന്ന് വ്യക്തമാക്കി പിണറായി വിജയന്‍ മറുപടി നല്‍കി. നിയമസഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇഡിക്ക് മറുപടി നൽകിയത്. നിയമോപദേശം തേടിയ ശേഷം തുടര്‍ നടപടിയെന്നാണ് ഇ ഡിയുടെ നിലപാട്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ ഡി നോട്ടീസ് നല്‍കിയത്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ഇ ഡി സംഘം പിണറായി വീട്ടില്‍ ഇല്ലാത്തതിനാല്‍…

Read More

തൃശ്ശൂര്‍പൂരം അട്ടിമറി: ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ; പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അട്ടിമറിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി സര്‍ക്കാരിന് കൈമാറും. തിരുവമ്പാടി ദേവസ്വം പുനരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനിരിക്കെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിക്കുമോ, തുടരന്വേഷണം പ്രഖ്യാപിക്കുമോ എന്ന കാര്യം ഉടന്‍ അറിയാം. തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അടക്കം പ്രതിചേര്‍ക്കപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറുന്നതിന് മുമ്പ് സമര്‍പ്പിച്ചിരുന്നു.

Read More

“ഞാൻ ഒരു ട്രാവൽ ഏജന്റല്ല”; രാഹുൽ ഗാന്ധിയുടെ വിദേശപര്യടനത്തിൽ ശശി തരൂരിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിദേശയാത്രയെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ "ട്രാവൽ ഏജന്റല്ല" എന്ന് പറഞ്ഞ് കോൺഗ്രസ് എം പി ശശി തരൂർ. തരൂർ തന്റെ വാക്ചാതുരിക്ക് പേരു കേട്ടയാളാണെങ്കിലും, ഇത്തവണ രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രൂക്ഷമായ മറുപടിയാണ് നൽകിയത്.

Read More