റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും; ട്രെയിൻ അട്ടിമറി ശ്രമമോ? ഷൊർണൂരില്‍ ഒരാൾ കസ്റ്റഡിയിൽ

ഷൊർണൂർ: ഒറ്റപ്പാലം-ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും കയറ്റിവെച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ- കോയമ്പത്തൂർ എക്‌സ്പ്രസ് ട്രെയിൻ പോകുന്ന സമയത്താണ് സംഭവം.

Read More

വിഎസ് രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തി; ഉത്തരവാദിത്വവും പ്രതിബദ്ധതയും മറക്കാനാവില്ല: വിഎം സുധീരൻ

ആലപ്പുഴ: വിഎസ് അച്യുതാനന്ദൻ രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തിയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. വിഎസിന്റെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് പറവൂരിലെ അദ്ദേഹത്തിന്റെ വസതിയായ വേലിക്കകത്ത് നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുധീരൻ.

Read More

കിഫ്ബി പിരിച്ചുവിട്ടാൽ നിർമാണങ്ങൾ പ്രതിസന്ധിയിലാകും; എ.സി. റോഡ് ആരോപണത്തിൽ അന്വേഷണം വേണമെന്ന് ജി സുധാകരൻ

ആലപ്പുഴ: മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. കഴിഞ്ഞ ദിവസവും പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു. പാലം നിർമാണത്തിന് തുടക്കമിട്ട തനിക്ക് ചടങ്ങിലേക്ക് ഒരു ക്ഷണക്കത്തെങ്കിലും അയയ്ക്കാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വികസന പദ്ധതികളുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും സങ്കുചിത സമീപനമാണ് സ്വീകരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. അതേസമയം കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതോ അതിന്റെ സംവിധാനത്തിൽ മാറ്റം വരുത്തുന്നതോ നിർമാണ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന് സുധാകരൻ…

Read More

പത്തനംതിട്ടയിൽ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ, കാമുകനായി തിരച്ചിൽ

പത്തനംതിട്ടയിൽ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ, കാമുകനായി തിരച്ചിൽ

Read More

കേരളത്തിൽ അന്തരീക്ഷം മാറുന്നു; ഏഴ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം, ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30-40 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അടുത്ത നാലുദിവസവും ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന്…

Read More

വീടിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കവെ അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു, കുട്ടിയുടെ ദേഹമാസകലം പൊള്ളല്‍; സംഭവം കൊല്ലത്ത്

കൊല്ലം: നെടുമ്പ ഉഗ്രാംകുന്ന് അജിത് ഭവനില്‍ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകന്‍ ആദിദേവ് (5) എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പൊള്ളലേറ്റത്. തിങ്കളാഴ്ച്ച ഉച്ചക്ക് വീട്ടില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കേയാണ് സംഭവം. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഒരുദിവസം എത്തിയത് പതിനഞ്ചോളം പേർ, വഴങ്ങാൻ വിസമ്മതിച്ചാൽ പൊള്ളലേൽപ്പിക്കും; കോവളത്തെ സ്പായിൽ 16കാരി നേരിട്ടത് ക്രൂരപീഡനം

തിരുവനന്തപുരം: പതിനാറുകാരിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് പൊലീസ്. ഒരു ദിവസം പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. വഴങ്ങാൻ വിസമ്മതിച്ചാൽ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. തുടർച്ചയായ പീഡനത്തെത്തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും വിവരമുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിന് ആളെ നിയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ബംഗളൂരുവിലുള്ള ഒരു യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്തെത്തിച്ചതെന്നാണ് അന്വേഷണ…

Read More

കായിക അസോസിയേഷനുകളിൽ വ്യാപക ക്രമക്കേട്; വിജിലൻസ് പരിശോധനയിൽ ഗുരുതര കണ്ടെത്തലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക അസോസിയേഷനുകളിലും സ്പോർട്സ് കൗൺസിലുകളിലും വ്യാപക ക്രമക്കേടുകൾ നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തൽ. ടെൻഡർ, ക്വട്ടേഷൻ നടപടികളിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അർഹതയില്ലാത്ത കായികതാരങ്ങളെ ചാമ്പ്യൻഷിപ്പുകളിൽ ഉൾപ്പെടുത്താൻ ശ്രമിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

സ്വർണ വില പിടിവിട്ട് താഴോട്ട് ; ഉച്ചക്ക് ശേഷം വാങ്ങുന്നവർക്ക് ലാഭം! കുറഞ്ഞത് 1440 രൂപ, നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചക്ക് ശേഷം വീണ്ടും വിലയിടിവ്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായി സ്വർണ വില.

Read More

കിഫ്‌ബി കടമെടുപ്പിൽ ധനവകുപ്പിന്റെ എതിർപ്പ് മറികടന്നു; കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: മുൻസർക്കാരിന്റെ കാലത്തെ കിഫ്‌ബി കടമെടുപ്പിനെ അന്നത്തെ ധനവകുപ്പ് എതിർത്തതിൽ കൂടുതൽ തെളിവുകൾ പുറത്ത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിധിയെ കടമെടുപ്പ് ബാധിക്കുമെന്നും വലിയ പലിശ ബാദ്ധ്യയുണ്ടാക്കുമെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ മുന്നറിയിപ്പ് നൽകിയിരുന്നു. 2023 ജൂൺ ആറിന് നടന്ന യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. കിഫ്‌ബിക്ക് അധിക ഗ്യാരണ്ടി നൽകുന്നതുമായി ബന്ധപ്പെട്ട യോഗത്തിലാണ് ബിശ്വനാഥ് സിൻഹ ധനകാര്യ വകുപ്പിന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ഇതുമറികടന്ന് അടുത്ത മൂന്നുവർഷത്തേക്ക് കിഫ്‌ബിക്ക് അധിക…

Read More