പി.പി. ദിവ്യയ്ക്ക് എതിരേ വിജിലന്‍സ് അന്വേഷണം ; ബിനാമി കമ്പനി വഴി അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആക്ഷേപം

കണ്ണൂര്‍: മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സിപിഐഎമ്മിന്റെ വനിതാനേതാവുമായ പി.പി. ദിവ്യയ്ക്ക് എതിരേ വിജിലന്‍സ് അന്വേഷണം. ഔദ്യോഗിക പദവിയിലിരിക്കെ ബിനാമി ഇടപാട് വഴി സ്വത്ത് സമ്പാദനവും അഴിമതിയും നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. മുന്‍ കെ.എസ്.യു. അദ്ധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. ദിവ്യയുടേയും ഭര്‍ത്താവിന്റെയും സ്വത്തുക്കളില്‍ അന്വേഷണം വന്നേക്കും.

Read More

സ്വർണവില കൂപ്പുകുത്തുന്നു; രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 2,640 രൂപ, ആഭരണം വാങ്ങാൻ ഇതാണോ അവസരം?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയും പവന് 1400 രൂപ കുറഞ്ഞ് വില 1,04,480 രൂപയുമായി. ഇന്നലെ പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞ് 1,05,880 രൂപയിൽ എത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് 2,640 രൂപയാണ് പവന് കുറഞ്ഞത്. ഈ മാസം പത്തിന് പവന്റെ വില 1,11,040 രൂപയായിരുന്നു. ഉയ‌ർന്ന നിരക്കിൽ നിന്ന് സ്വർണവില താഴേക്ക് എത്തുന്നത് ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അന്താരാഷ്ട്ര…

Read More

അതിക്രമങ്ങളും ലൈംഗികാതിക്രമ പരാതികളും അന്വേഷിക്കാന്‍ ഐസിസിയുമായി സിപിഐഎം

തിരുവനന്തപുരം: പാർട്ടിയിലെ അതിക്രമങ്ങളും ലൈംഗികാതിക്രമ പരാതികളും അന്വേഷിച്ച് തീർപ്പുകൽപ്പിക്കുന്നതിനായി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി) രൂപീകരിക്കാൻ സിപിഐഎം തീരുമാനം. കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പാർട്ടി ഘട്ടങ്ങളിൽ ഈ സമിതി നിലവിൽ വരുന്നത്. ഐസിസിയുടെ തീരുമാനം അന്തിമമായിരിക്കും. പാർട്ടി കമ്മിറ്റികൾക്ക് മാറ്റം വരുത്താനാകില്ല.

Read More

ഒരു കോടിയൊന്നും പറ്റില്ല,​ കലൂര്‍ സ്റ്റേഡിയത്തിൽ കളിക്കാൻ വാടക ഇളവ് വേണമെന്ന് ബ്ലാസ്റ്റേഴ്സ്

കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് അനുവദിക്കാനുള്ള വാടകവ്യവസ്ഥകൾ, നിശ്ചയിച്ച വാടക കുറയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ എന്നിവയിൽ അഭിപ്രായം തേടി മന്ത്രി കെ.എം.ഷാജി ജിസിഡിഎയ്ക്കു (വിശാല കൊച്ചി വികസന അതോറിറ്റി) കത്തെഴുതി. ഇന്നു ജിസിഡിഎയിൽനിന്നു മറുപടി ലഭിക്കുന്നതോടെ ഐഎസ്എൽ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപനയുമായി മുന്നോട്ടുപോകാമെന്നാണു പ്രതീക്ഷ.ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ ഇന്നലെ തിരുവനന്തപുരത്തു മന്ത്രിയെ കണ്ട് വാടക കുറയ്ക്കണമെന്ന് അഭ്യർഥിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരം 25നാണ്. ജിസിഡിഎയുടെ കഴിഞ്ഞ എക്സിക്യുട്ടീവ് കമ്മിറ്റി…

Read More

പാമ്പാടിയിൽ വിദ്യാർഥിനികൾ മരിച്ച അപകടം: റോഡിൽനിന്ന് സംസാരിച്ച 2 പേർക്ക് എതിരെയും അന്വേഷണം

പാമ്പാടി∙ പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അതേസമയം, റോഡിൽ അപകടകരമായ രീതിയിൽ സംസാരിച്ചുനിന്ന രണ്ടു പേർക്കെതിരെയും അന്വേഷണം ആരംഭിച്ചു. ഇവർ റോഡിലേക്കു കയറിനിന്നു സംസാരിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പൊലീസും മോട്ടർ വാഹന വകുപ്പും രണ്ട് ദിവസമായി അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനാപകടത്തിൽ പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡവലപ്മെന്റ് സെന്റർ ഡയറക്ടറും കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളി വികാരിയുമായ ഫാ….

Read More

മാസപ്പടി: പിണറായിയുടെ അപ്പീൽ നാളെ വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടിൽ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് നാളെ വീണ്ടും പരിഗണിക്കും. അപ്പീൽ അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അപ്പീൽ കേൾക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കി. മറ്റൊരു ഡിവിഷൻ ബെഞ്ച് പരിഗണിക്കാനാണു സാദ്ധ്യത. തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഇ.ഡിയുടെ…

Read More

കാക്കനാട് ലഹരിക്കേസ്: ആറുമാസത്തോളം ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതി പിടിയിൽ

കൊച്ചി: കാക്കനാട് ലഹരിമരുന്ന് കടത്ത് കേസിൽ ആറുമാസത്തോളം ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതി നീതു (38) അറസ്റ്റിലായി. പത്തനംതിട്ട മുത്തൂർ മുളക്കൽ വീട്ടിൽ നീതുവിനെ തൃക്കാക്കര പൊലീസ് തിരുവല്ലയിൽനിന്നാണ് പിടികൂടിയത്. 181 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്ത കേസിലാണ് നടപടി. ഒന്നാം പ്രതിയുടെ അറസ്റ്റിന് പിന്നാലെ ഒളിവിൽ കേസിലെ ഒന്നാം പ്രതിയായ കെവിൻ ബി. മാത്യുവിനെ ഏപ്രിൽ 18നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ നീതുവും മൂന്നാം പ്രതിയായ വിഷ്ണുവും ഒളിവിൽ…

Read More

ഒരേക്കർ നെൽപ്പാടത്ത് ഏഴ് മിനിറ്റിൽ വിത; തൃശൂരിൽ ഡ്രോൺ കൃഷിവിപ്ലവം

തൃശൂർ: കൂടുതൽ തൊഴിലാളികളുടെ അധ്വാനമില്ലാതെ, ചെളിയിൽ ഇറങ്ങാതെ, വെറും ഏഴ് മിനിറ്റിനുള്ളിൽ ഒരേക്കർ പാടത്ത് നെൽവിത്ത് വിതയ്ക്കാം. ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ വേഗത്തിലുള്ള വിത തൃശൂർ പുല്ലഴി കോൾപ്പാടത്താണ് ശ്രദ്ധ നേടുന്നത്.  വാടാനപ്പിള്ളി സ്വദേശി റഹീദ് ഉസ്മാൻ എത്തിച്ച കാർഷിക ഡ്രോണാണ് കൃഷിയിടത്തിൽ പുതിയ സാധ്യത തുറക്കുന്നത്. പുല്ലഴി കോൾപ്പാടത്ത് ഡ്രോണിന്റെ വേഗപ്പറക്കൽ കോയമ്പത്തൂരിൽനിന്ന് എത്തിച്ച ഡ്രോൺ ഉപയോഗിച്ചാണ് പുല്ലഴി കോൾപ്പാടത്ത് നെൽവിത്ത് വിതച്ചത്. 20 കിലോ ശേഷിയുള്ള ടാങ്കിൽ രണ്ടുതവണ നെൽവിത്ത് നിറച്ചാണ് ഒരേക്കറിലെ…

Read More

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒൻപത് ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. നാല് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് നിന്ന് മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നി‍ർദേശമുണ്ട്.കാലാവസ്ഥ കാരണം ഉണ്ടായ സാങ്കേതിക തടസ്സങ്ങളാൽ കാലിക്കറ്റ്‌ സർവകലാശാല ഇന്ന് നടത്താൻ…

Read More

പ്രിയദർശിനി ,​ ഇതുവരെ യാത്ര ചെയ്തത് 16 കോടിയിലേറെ വനിതാ യാത്രക്കാർ

കോഴിക്കോട്: പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സി. ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 101 ശതമാനം വർദ്ധനവ്. പദ്ധതി ആരംഭിച്ച് 115 ദിവസം പിന്നിട്ടപ്പോൾ 15.99 കോടിയിലേറെ വനിതാ, ട്രാൻസ്ജെൻഡർ യാത്രക്കാരാണ് സംസ്ഥാനത്തുടനീളം യാത്ര ചെയ്തത്. കോഴിക്കോട് ജില്ലയിൽ 81,44,631 പേർ യാത്രചെയ്തു. ഇതിലൂടെ 21,69,39,341 കോടി രൂപ വരുമാനമുണ്ടായി. മൂന്ന് പുതിയ ബസുകൾ യാത്രയ്ക്കായി ജില്ലയിൽ അനുവദിക്കുകയും ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളിലും വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. കോഴിക്കോട്…

Read More