മുട്ടിൽ മരംമുറി കേസ്; ആവശ്യമായ രേഖകളില്ല, വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി കോടതി

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം കോടതി മടക്കി. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സെപ്തംബർ 17നാണ് വനംവകുപ്പ് ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ ഏഴുപേരാണ് കുറ്റപത്രത്തിൽ പ്രതികളായി ഉണ്ടായിരുന്നത്. കേസെടുത്ത് അഞ്ചുവർഷം കഴിഞ്ഞായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 37 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വനത്തിൽ നിന്നാണോ മരങ്ങൾ മുറിച്ചതെന്നും കുറ്റപത്രത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ വൈകിയെന്നതിൽ വ്യക്തതയില്ല….

Read More

തൃശൂരില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് കവർന്നത് , 13 പവനും കൂളിംഗ് ഗ്ലാസും ; പ്രതി അറസ്റ്റില്‍ ​

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് സ്വദേശിയായ അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് ആറിനും രാത്രി 8.30നും ഇടയിലാണ് സംഭവം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെയും അലമാരയുടെയും പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്….

Read More

പുതിയ വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി; ചിലയിനങ്ങളിൽ മൂന്നിരട്ടി വരെ വർധന

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ചില വിഭാഗങ്ങളിൽ മൂന്നിരട്ടി വരെയാണ് വർധന. പുതിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽ വരും. ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റ് ഉപകരണങ്ങളും ആവശ്യമുള്ളതും ഇല്ലാത്തതുമായ കണക്ഷനുകൾക്ക് ഏകീകൃത നിരക്കാണ് ഇനി ഈടാക്കുക. കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്ക് ഏകീകരിച്ചതോടെ അപേക്ഷയ്ക്കൊപ്പം തന്നെ ഫീസ് അടയ്ക്കാനാകും. 200 മീറ്ററിന് അപ്പുറം കൂടുതൽ പോസ്റ്റുകളും ഉപകരണങ്ങളും ആവശ്യമായ കണക്ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും….

Read More

വീട് പോക്കുവരവ് ചെയ്യാൻ കൈക്കൂലി: പുത്തൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കൊല്ലം∙ കൈക്കൂലി കേസിൽ പുത്തൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. കരീപ്ര സ്വദേശി അഭിലാഷ് ആനന്ദ് (47) ആണ് പിടിയിലായത്. വെണ്ടാർ സ്വദേശി ഷാബുവിന്റെ പക്കൽ നിന്ന് ഇയാൾ 5000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വീട് പോക്കുവരവ് ചെയ്യാൻ ഷാബു വില്ലേജിൽ അപേക്ഷ കൊടുത്തിരുന്നു. പലതവണ ഇക്കാര്യത്തിനായി കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. 5000 രൂപ നൽകിയാൽ കാര്യം നടത്താമെന്ന് അഭിലാഷ് ആനന്ദ് പറഞ്ഞതായി ഷാബു വെളിപ്പെടുത്തി. ഇന്ന് പുത്തൂർ മണ്ഡപം ജംക്‌ഷനു സമീപത്തുവച്ച് ഷാബുവിൽ നിന്നും പണം…

Read More

ജയിച്ചയാളെ തോൽപ്പിച്ച് ഫലപ്രഖ്യാപനം; ബോക്സിങ് മത്സരം സംഘർഷത്തിൽ

ആറ്റിങ്ങൽ: ജയിച്ച ആളിനെ തോൽപിച്ച് ഫലപ്രഖ്യാപനം. ജില്ലതല സ്കൂൾ ഗെയിംസിൽ ബോക്സിങ് മത്സരം സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന ജില്ലതല സ്കൂൾ ഗെയിംസിന്റെ ഭാഗമായ ബോക്സിങ് ചാമ്പ്യൻഷിപ്പ് ആണ് സംഘർഷത്തിൽ കലാശിച്ചത്. ജൂനിയർ വിഭാഗം സെമി ഫൈനലിൽ തിരുവനന്തപുരത്ത് നിന്നുള്ള ജയരാജും ആറ്റിങ്ങലിൽ നിന്നുള്ള നിമിത്തും തമ്മിലുള്ള മത്സരം കഴിഞ്ഞപ്പോൾ നിമിത്തിനെ വിജയിയായി പ്രഖ്യാപിച്ചു. എന്നാൽ, ജയരാജ് ആണ് വിജയിച്ചതെന്നും ഫലം തെറ്റാണെന്നും ആരോപിച്ചാണ് ബഹളവും തുടർന്ന് സംഘർഷവും ഉണ്ടായത്….

Read More

റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് പൊക്കി ആക്രിക്ക് വിറ്റു; മൂന്നുപേർ അറസ്റ്റിൽ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് കവർന്ന് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ മൂന്നുപേരെ ചന്തേര പോലിസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പുഞ്ചക്കാട് തസ്‌മീറ മൻസിലിൽ പി.വി. മുഹമ്മദ് സാബിത്ത് (21), തൃക്കരിപ്പൂർ തങ്കയത്തെ ഷൻസാ വില്ലയിലെ എം. ഷഹർബാസ് (22), പയ്യന്നൂർ പുഞ്ചക്കാട്ടെ റഹ്മത്ത് മഹലിലെ എ.ടി. ഫവാസ് (21)എന്നിവരെയാണ് എസ്.ഐ വിഷ്‌ണു എസ്. നായരും സംഘവും പിടികൂടിയത്. ഇളമ്പച്ചി തലിച്ചാലത്തെ അധ്യാപകൻ പി.വി.പ്രശോഭിൻ്റെ ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. 21- ന് രാവിലെ സ്റ്റേഷനിൽ…

Read More

സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ വ്യാപക മിന്നൽ പരിശോധന. ‘ഓപ്പറേഷൻ കളിക്കളം’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ ഒരേസമയമാണ് വിജിലൻസ് പരിശോധന നടത്തിയത്. കായികതാരങ്ങൾക്ക് വിതരണം ചെയ്യാനായി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിവെച്ചതടക്കം കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കെതിരെ ഉയർന്ന ഗുരുതരമായ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പരിശോധനക്കിറങ്ങിയത്. . കായികതാരങ്ങളുടെ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ, കായിക ഉപകരണങ്ങൾ വാങ്ങിയതിലെ തട്ടിപ്പ്, ഫണ്ട്…

Read More

അന്ധവിശ്വാസവും മന്ത്രവാദവും തടയാൻ നിയമം വരും

തിരുവനന്തപുരം: മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും ഹാനികരമായ പ്രവൃത്തികളും തടയുന്നതിനുള്ള നിയമനിര്‍മാണത്തിനായി വിദഗ്ധ സമിതി അന്തിമ റിപ്പോര്‍ട്ടും കരട് ബില്ലും സര്‍ക്കാരിന് സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുന്‍ ജില്ലാ ജഡ്ജി കെ. ശശിധരന്‍ നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. സാമൂഹിക, നിയമ, ഭരണഘടനാ മേഖലകള്‍ വിശദമായി പരിശോധിച്ച സമിതി നിലവിലുള്ള നിയമങ്ങളുടെ പരിമിതികളും മറ്റ് സംസ്ഥാനങ്ങളിലെ സമാന നിയമങ്ങളും പഠിച്ച ശേഷമാണ് കരട് തയ്യാറാക്കിയത്. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ…

Read More

ശബരിമലയിലെ 57 പവന്റെ സ്വര്‍ണ്ണക്കിരീടം വീണ്ടും കാണാതായി

തിരുവനന്തപുരം : വീണ്ടും ശബരിമലയിൽ നിന്നും കാണാതായ കോടികൾ വിലവരുന്ന സ്വർണത്തട്ടിപ്പ് പുറത്ത്. അയ്യപ്പസന്നിധിയില്‍ ഭക്തര്‍ സമര്‍പ്പിച്ച വിലപിടിപ്പുള്ള തിരുവാഭരണങ്ങളിലും വഴിപാട് വസ്തുക്കളിലും വന്‍ ക്രമക്കേടും തട്ടിപ്പും നടന്നതായി കണ്ടെത്തി. 2012-ല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍ (സി.എ.) ഭഗവാന് നടയ്ക്കുവെച്ച 57 പവന്റെ തങ്കക്കിരീടം കാണാനില്ലെന്നാണ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക പരിശോധനാ സമിതി കണ്ടെത്തിയിരിക്കുന്നത്. ഇതിനുപകരം ആറന്മമുളയിലെ ദേവസ്വം സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്നത് കേവലം മുക്കുപണ്ട കിരീടമാണെന്ന വിവരവും പുറത്തുവന്നു. ഇത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് എത്തുന്നതോടെ…

Read More

സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: കലാകേരളത്തിൻ്റെ നിറസാന്നിദ്ധ്യമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകനും സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായിരുന്നു. 75 വയസായിരുന്നു. മൂന്ന് പതിറ്റാണ്ട് മുൻപ് ശബ്‌‌ദവും വെളിച്ചവും ചേർത്തുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ജനകീയമാക്കിയ മഹാനായ കലാകാരനാണ് വിടവാങ്ങിയത്. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി വഴി ഏഷ്യയിൽ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്‌മ രൂപീകരിച്ചതോടെയാണ് നടരാജ കൃഷ്‌ണമൂർത്തി സൂര്യ കൃഷ്‌ണമൂർത്തിയായി അറിയപ്പെട്ടത്. തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ കരൾരോഗബാധയെ…

Read More