സെപ്‌തംബർ 28ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവ‌ർത്തിക്കില്ല; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ

തിരുവനന്തപുരം: ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ സെപ്‌തംബർ 28ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്‌ടർ അനു കുമാരി പ്രദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിതരണ – സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സെപ്‌തംബബർ 27, 28 തീയതികളിലും, വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്‌തംബർ 29നും അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. പോളിംഗ് ബൂത്തുകളുള്ള…

Read More

ചിന്നക്കനാലിൽ അനധികൃത വൈദ്യുത വേലികൾ പൊളിച്ചുനീക്കി; ആനത്താരകൾ പുനഃസ്ഥാപിച്ചു

ഇടുക്കി: ചിന്നക്കനാൽ പന്തടിക്കളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ജനവാസ മേഖലകളോട് ചേർന്നുള്ള അനധികൃത കയ്യേറ്റങ്ങൾക്കും തടസ്സങ്ങൾക്കുമെതിരെ വനംവകുപ്പ് നടപടി ശക്തമാക്കി. പന്തടിക്കളം ഉന്നതിക്ക് സമീപം സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച അനധികൃത വൈദ്യുത വേലികൾ പൊളിച്ചുനീക്കിയ ഉദ്യോഗസ്ഥർ പരമ്പരാഗത ആനത്താരകൾ പുനഃസ്ഥാപിച്ചു. ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ സ്ഥാപിച്ചിരുന്ന നിരവധി അനധികൃത സോളാർ വേലികളും നീക്കം ചെയ്തു. സ്വകാര്യ എസ്റ്റേറ്റുകൾ ആനത്താരകൾ കയ്യേറി അടച്ചതും അപകടകരമായ രീതിയിൽ വൈദ്യുത വേലികൾ സ്ഥാപിച്ചതുമാണ് വന്യജീവി സംഘർഷം…

Read More

രാഷ്ട്രീയ കേരളത്തില്‍ പുതിയ നീക്കം; എന്‍സിപി എസും കോണ്‍ഗ്രസ് എസും ലയിച്ചു; ‘സി.എസ്.പി’ പിറന്നു

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ പുതിയൊരു സമവായത്തിന് കളമൊരുക്കിക്കൊണ്ട് എന്‍സിപി എസും കോണ്‍ഗ്രസ് എസും ഔദ്യോഗികമായി ലയിച്ചു. കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി അല്ലെങ്കില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ പേരുകളില്‍ ഏതെങ്കിലുമൊന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഇരുപാര്‍ട്ടികളും സംയുക്തമായി അപേക്ഷ നല്‍കിയിട്ടുണ്ട്. ലയനത്തോടെ ഇന്നുമുതല്‍ തങ്ങള്‍ ഒറ്റ പാര്‍ടിയായി പ്രവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ശശീന്ദ്രന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ.കെ. ശശീന്ദ്രനാണ് സി.എസ്.പി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍. ഒക്ടോബര്‍ 24, 25 തീയതികളില്‍ എറണാകുളത്ത്…

Read More

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ; ഇടപെട്ട് ആരോഗ്യമന്ത്രി, പുതിയ ഫ്രീസറുകൾ വാങ്ങാൻ നിർദേശം

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇടപെട്ടു. ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകൾ ഉടൻ എത്തിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി. പറവൂർ പരുവതുരുത്ത് സ്വദേശിനി ജെസ്സി പൈലിയുടെ മൃതദേഹമാണ് മോർച്ചറിയിൽ 16 മണിക്കൂർ സൂക്ഷിച്ച ശേഷം അഴുകിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തപ്പോഴാണ് അഴുകിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജെസ്സിയുടെ മകൻ പരാതിയുമായി രംഗത്തെത്തി. സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് തേടിയിട്ടുണ്ട്….

Read More

തെരുവ് നായ ശല്യത്തിൽ വലഞ്ഞ് ‌ജനം; കണ്ണൂരിൽ ഏഴും പാലക്കാട് നാലുപേർക്കും കടിയേറ്റു

കണ്ണൂർ: കണ്ണൂർ പാനൂരിൽ തെരുവ് നായ ആക്രമണത്തിൽ ഏഴുപേർക്ക് കടിയേറ്റു. കുന്നോത്ത് പറമ്പിലാണ് സംഭവം നടന്നത്. കോട്ടയത്തും പാലക്കാടും തെരുവ് നായയുടെ ആക്രമണമുണ്ടായി. പാലക്കാട് മണ്ണാർക്കാട് നാട്ടുകലിലുണ്ടായ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർക്ക് കടിയേറ്റു. രാവിലെ സ്‌കൂളിൽ പോകുന്നതിനായി ബസ് കാത്തുനിന്ന കുട്ടികൾക്കുനേരെ തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു. എംഎൽഎൽപി സ്‌കൂൾ വിദ്യാർത്ഥികളായ റിയ ഫാത്തിമ,​ മുത്തഷീർ,​ കൊടകാട് സ്വദേശികളായ സെബീല,​ അബൂബക്കർ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്കയിലാണ്…

Read More

തിരുവോണം ബംപർ; ലോട്ടറി അടിച്ചത് സർക്കാരിന്, റെക്കോർ‌ഡ് വില്പന, അടിച്ച മുഴുവൻ ടിക്കറ്റും വിറ്റുതീർന്നു

തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിൽ റെക്കോർഡ് വില്പന. അടിച്ച മുഴുവൻ ടിക്കറ്റും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന റോക്കോർഡ് ഈ വർഷത്തെ ഓണം ബംപർ സ്വന്തമാക്കി. 90 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി ഓണം ബംപറിനായി അച്ചടിച്ചത്. നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെയാണ് കണക്ക് പുറത്തുവന്നിരിക്കുന്നത്. ഇത്തവണത്തെ ഓണം ബംപറിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. ഏറ്റവും ഉയർന്ന സമ്മാനത്തുക, ഏറ്റവും കൂടുതൽ ടിക്കറ്റുകൾ അച്ചടിച്ചത് തുടങ്ങിയ കാര്യങ്ങളിൽ ഈ വർഷത്തെ ഓണം ബംപറാണ് മുന്നിൽ. ഇപ്പോഴിതാ അച്ചടിച്ച എല്ലാ…

Read More

തൃശൂർ മെഡിക്കൽ കോളജിൽ വൈദ്യുതി മുടങ്ങി; അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവച്ചു

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ മുതൽ വൈദ്യുതി മുടങ്ങി. ആശുപത്രിക്കുള്ളിലെ വയറിങ് തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. വൈദ്യുതി തടസപ്പെട്ടതോടെ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവച്ചു. രാവിലെ 7.30 മുതലാണ് ആശുപത്രിയിൽ വൈദ്യുതി പൂർണമായും നിലച്ചത്. കെഎസ്ഇബിയിൽ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ആശുപത്രിക്കുള്ളിലെ തകരാർ കാരണം വൈദ്യുതി വിതരണം തടസപ്പെടുകയായിരുന്നു. ഒപി സേവനങ്ങൾ, കേൾവി പരിശോധന എന്നിവയും താൽക്കാലികമായി മാറ്റിവച്ചു. സ്വിച്ചിന്റെ തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജെ. ലിജോയുടെ…

Read More

ജനങ്ങളില്‍ നിന്ന് അകലുന്നു; കടുത്ത ആത്മപരിശോധന വേണമെന്ന് ഇ.പി. ജയരാജന്‍

കണ്ണൂർ: പാര്‍ട്ടി ഘടനയിലുള്ള പോരായ്മകള്‍ തുറന്നുസമ്മതിച്ച് സിപിഐഎം കേന്ദ്രക്കമ്മറ്റിയംഗം ഇ.പി. ജയരാജന്‍. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ക്രമേണ അകന്നുപോകുന്നതായും, വെറും പണപ്പിരിവ് നടത്തുന്ന ഒരു പ്രസ്ഥാനം മാത്രമായി പാര്‍ട്ടി മുദ്രകുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം കണ്ണൂരില്‍ വിമര്‍ശിച്ചു. കണ്ണൂരില്‍ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണയോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നേതാക്കളാണ് പ്രസ്ഥാനത്തിന്റെ മുഖം. അത് ജനങ്ങള്‍ക്ക് സ്വീകാര്യമായ രീതിയിലായിരിക്കണം അല്ലാതെ വികൃതമായ ഒന്നായി മാറരുത്. ചില വ്യക്തികളുടെ തെറ്റായ ശീലങ്ങള്‍ പ്രസ്ഥാനത്തിന് മുഴുവന്‍ കളങ്കമുണ്ടാക്കുന്നുണ്ട്. ബ്രാഞ്ച്…

Read More

ഗുരുവായൂർ ക്ഷേത്ര ദർശനം: ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദിവസം 2,400 പേർക്കാണ് സൗജന്യമായി വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ അവസരം. ഒറ്റത്തവണ ബുക്ക് ചെയ്യുമ്പോൾ പരമാവധി ആറ് പേരുടെ വിവരങ്ങൾ ചേർക്കാം. ഒരു സ്ലോട്ടിൽ 300 പേർ വീതം എട്ട് സ്ലോട്ടുകളിലായാണ് ഭക്തരെ പ്രവേശിപ്പിക്കുക. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ ആറ് സ്ലോട്ടുകളും വൈകിട്ട് 4നും…

Read More