അടിച്ചു ഭാനു ശോഭനിക്ക് ഒരു മില്യൺ ഡോളർ
അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസിക്ക് ഒരു മില്യൺ ഡോളറിന്റെ (ഏകദേശം ഒൻപത് കോടി രൂപ) ജാക്ക്‌പോട്ട്. ഭാനു ശോഭനിയെന്ന 40കാരനാണ് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോട്ടറിയടിച്ചത്. സെപ്തംബർ രണ്ടിന് പോളണ്ടിലേക്കുള്ള ബിസിനസ് യാത്രക്കിടെയാണ് ഭാനു നറുക്കെടുപ്പിന്റെ രണ്ട് ടിക്കറ്റ് വാങ്ങിയത്. ഒന്ന് മില്ലേനിയം മില്യണർ ഡ്രോയിന്റെയും ഒന്ന് റേഞ്ച് റോവറിന്റേയുമായിരുന്നു. ഇതിൽ മില്യണർ ഡ്രോയിന്റെ ഭാഗ്യമാണ് ഭാനുവിനെ തേടിയെത്തിയത്. സമ്മാനനേട്ടം ആദ്യം വിശ്വസിക്കാനായില്ലെന്നും ലോട്ടറിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് പരിശോധിച്ചപ്പോഴാണ് വിശ്വാസമായതെന്നും ഭാനു പറഞ്ഞു….