സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: കലാകേരളത്തിൻ്റെ നിറസാന്നിദ്ധ്യമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകനും സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായിരുന്നു. 75 വയസായിരുന്നു. മൂന്ന് പതിറ്റാണ്ട് മുൻപ് ശബ്‌‌ദവും വെളിച്ചവും ചേർത്തുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ജനകീയമാക്കിയ മഹാനായ കലാകാരനാണ് വിടവാങ്ങിയത്. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി വഴി ഏഷ്യയിൽ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്‌മ രൂപീകരിച്ചതോടെയാണ് നടരാജ കൃഷ്‌ണമൂർത്തി സൂര്യ കൃഷ്‌ണമൂർത്തിയായി അറിയപ്പെട്ടത്. തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ കരൾരോഗബാധയെ…

Read More

വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് 58 ദിവസത്തിന്ശേഷം ​ ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമാണ് കാവ്യ ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. 58 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്നും കാവ്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എംപി പ്രിയേഷ് കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു.കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീര്‍ത്തനയ്ക്കും നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ലഹരിക്കേസില്‍ വടകര…

Read More

മറ്റൊരു പുരുഷനുമായി സൗഹൃദം സ്ഥാപിച്ചതിന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ അധ്യാപകൻ കൊലപ്പെടുത്തി

ഹൈദരാബാദ്: മറ്റൊരു പുരുഷനുമായി സൗഹൃദം സ്ഥാപിച്ചതിന് അധ്യാപകൻ വിദ്യാത്ഥിനിയെ വിഷം നൽകി കൊന്നു. തന്ത്രപരമായ നീക്കത്തിൽ, സൗഹൃദം സ്ഥാപിച്ച സുഹൃത്തിനെ കുടുക്കാനായി ബലമായി പീഡന പരാതിയും എഴുതിവാങ്ങിയിരുന്നു. തന്ദ്ര അക്ഷിതറാണി എന്ന 20 കാരിയായ തെലങ്കാനയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ആത്മഹത്യാ കുറിപ്പും പൊലീസിനു ലഭിച്ചു. ചികിത്സയിലിരിക്കെ യുവതി മരിച്ചു. പൊലീസ് ആത്മഹത്യാ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ യുവതിയെ നിർബന്ധിച്ച് കീടനാശിനി കഴിപ്പിച്ചതാണെന്നും അതിനുശേഷം നടന്നതെല്ലാം ഒരു പദ്ധതിയുടെ ഭാഗമാണെന്നും…

Read More

ഇന്ത്യയെ തൊടാൻ ശത്രുക്കളുടെ മുട്ടുവിറയ്ക്കും; 1000 കിലോമീറ്റർ സഞ്ചരിച്ച് തകർക്കും, എന്താണ് വൺവേ ആറ്റാക്ക് ഡ്രോൺ?

ജയ്സാൽമർ: ദീർഘദൂര ആളില്ലാ ആക്രമണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ നിർണായക ചുവടുവയ്പ്പുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച കെഎഎൽ-വൺ വേ അറ്റാക്ക് ഡ്രോണിന്റെ പരീക്ഷണം രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ വിജയകരമായി നടത്തി. നോയി‌ഡ ആസ്ഥാനമായ പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ ഐജി ഡിഫൻസാണ് ഡ്രോൺ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത്. വാഹനത്തിൽ ഘടിപ്പിച്ച ലോഞ്ച് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ഡ്രോൺ പരീക്ഷണത്തിന് വിക്ഷേപിച്ചത്. ഡ്രോണിന്റെ എയർഫ്രെയിം, പ്രൊപ്പൽഷൻ, ഏവിയോണിക്സ്, നാവിഗേഷൻ, മിഷൻ സംവിധാനങ്ങൾ എന്നിവയുടെ ഏകീകരണം പരീക്ഷണത്തിലൂടെ വിജയകരമായി പരിശോധിച്ചതായി കമ്പനി…

Read More

മീരാഭായ് ചാനു കന്നി ഏഷ്യൻ ഗെയിംസ് മെഡൽ സ്വന്തമാക്കി; 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളിത്തിളക്കം

ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റാർ വെയിറ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു ബുധനാഴ്ച തന്റെ കന്നി ഏഷ്യൻ ഗെയിംസ് മെഡൽ കരസ്ഥമാക്കി. ഐചിയിലെയും നഗോയയിലെയും നഗോയ സിറ്റി ട്രേഡ് ആൻഡ് ഇൻഡസ്ട്രി സെന്ററിൽ നടന്ന വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് അവർ വെള്ളി മെഡൽ സ്വന്തമാക്കിയത്. ഈ മത്സരത്തിൽ മീരാഭായ് ആകെ 198 കിലോഗ്രാം ഉയർത്തി. സ്നാച്ചിൽ 87 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോഗ്രാമും ഉയർത്തിയാണ് അവർ വെള്ളി മെഡൽ നേടിയത്. ആകെ 215 കിലോഗ്രാം ഭാരം ഉയർത്തി…

Read More

കെഎസ്‌ആർടിസിയിൽ പുത്തൻ മാറ്റങ്ങൾ; ടിക്കറ്റ് റിസർവേഷനിൽ ഇനി മുതൽ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം

തിരുവനന്തപുരം: കെഎസ്‌ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുന്നുവെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്‌ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആർടിസി ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ് ഉദ്‌ഘാടനം ചെയ്‌തശേഷം സംസാരിക്കുകയായിരുന്നു സി പി ജോൺ. ബഡ്‌ജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്‌റ്റ്‌വെയർ, വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഔദ്യോഗിക ഉദ്‌ഘാടനവും തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. സോഫ്‌റ്റ്‌വെയർ…

Read More

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് വീണ്ടും മെഡൽ തിളക്കം; വെയിറ്റ് ‌ലിഫ്‌റ്റിംഗിൽ മീരാബായി ചാനുവിന് വെള്ളി

ന്യൂഡൽഹി: ഇന്ത്യയു‌ടെ മുൻനിര വെയ്‌റ്റ്‌ ലിഫ്‌റ്റിംഗ് താരം മീരാബായി ചാനുവിന് ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ. ഐച്ചിയിലെ നഗോയ സിറ്റി ട്രേഡ്‌ ആന്റ്‌ ഇൻഡസ്‌ട്രി സെന്ററിൽ നടന്ന വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായി വെള്ളിമെഡൽ സ്വന്തമാക്കി. 198 കിലോഗ്രാം ഭാരം ഉയർത്തിയാണ് അവർ രണ്ടാം സ്ഥാനത്തെത്തിയത്. 215 കിലോഗ്രാം ഭാരമുയർത്തി ഉത്തരകൊറിയയുടെ റി സോംഗ് ഗം ആണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്തോനേഷ്യയുടെ വിജയാന ലുലുക് ദിയാന ട്രി വെങ്കല മെഡലും സ്വന്തമാക്കി. 2023 ലെ ഹാങ്‌ചോ…

Read More

ബുള്ളറ്റ് ട്രെയിൻ 320 കിലോമീറ്റർ വേഗത്തിൽ കുതിക്കും; യാത്രയ്ക്കിടെ ആ വലിയ മാറ്റം യാത്രക്കാർ അറിയില്ല, വമ്പൻ സാങ്കേതികവിദ്യ

ന്യൂഡൽഹി: മണിക്കൂറിൽ 320 കിലോ മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. മുംബയ്-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിയിൽ ഇതിനായി നിരവധി നൂതന സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അതിവേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ മറ്റൊരു ട്രാക്കിലേക്ക് മാറുമ്പോൾ യാത്രക്കാർക്ക് പെട്ടെന്നുള്ള കുലുക്കമോ ആഘാതമോ അനുഭവപ്പെടാതിരിക്കാൻ സഹായിക്കുന്ന പ്രത്യേക സംവിധാനമായ ‘കാന്റഡ് ടേൺഔട്ട്’. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി നിർമിക്കുന്നത് നാഷണൽ ഹൈസ്പീഡ് റെയിൽ…

Read More

ലോക്കപ്പ് പൂട്ടാൻ മറന്നു; കൊല്ലത്ത് കഞ്ചാവ് കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

കൊല്ലം: കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നതിനെ തുടർന്ന് കഞ്ചാവ് കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം (37) ആണ് രക്ഷപ്പെട്ടത്. മോഷണം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അബ്ദുൽ സലാമിനെ ഞായറാഴ്ചയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ഓടെ ലോക്കപ്പിന്റെ വാതിലിലെ…

Read More

നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു ; സുഡാനിയിലെ ജമീല ഉമ്മ വിടപറഞ്ഞു

കോഴിക്കോട്: ചലച്ചിത്ര- നാടക നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. പുലര്‍ച്ചെ നാലോടെ തിരുവള്ളൂരിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്. അസുഖ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ നാടക വേദികളില്‍ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിന്നു സാവിത്രി വെള്ളിത്തിരയില്‍ വളരെ വൈകിയാണ് എത്തിയതെങ്കിലും ദേശീയപുരസ്ക്കാരം ഉള്‍പ്പെടെയുള്ളവ അവരെ തേടി വന്നിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുളള അരങ്ങേറ്റം. ഇതേ ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള…

Read More