ബ്രസീലിലെ ചൂരയില്‍ വിരകള്‍; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സിഎംഎഫ്ആര്‍ഐ

കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി. ഇന്ത്യന്‍ തീരങ്ങളിലെ ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യര്‍ക്ക് ഹാനികരമായ പരാദജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങളും മറ്റ് ജീവികളുടെ സാന്നിധ്യവും അനുസരിച്ചാണ് മത്സ്യങ്ങളില്‍ പരാദജീവികളുടെ സാന്നിധ്യം കാണപ്പെടുന്നത്. മത്സ്യം ശരിയായ രീതിയില്‍ വൃത്തിയാക്കി നന്നായി വേവിച്ച് ഉപയോഗിച്ചാല്‍…

Read More

പുതുതായി വയോജന വകുപ്പ് രൂപീകരിക്കും. പ്രളയത്തിൽ മരിച്ചവർക്ക് 8 ലക്ഷം ധനസഹായം

തിരുവനന്തപുരം കേരളപ്പിറവിയുടെ 70 വ‌‌ർഷം ആഘോഷിക്കാൻ ഫെസ്റ്റിവെൽ കേരള രാജ്യാത്താകമാനം നടപ്പാക്കും. മുഖ്യമന്ത്രിയായിരിക്കും ചെയർമാൻ.ആരോഗ്യമന്ത്രി,​ ആഭ്യന്തര മന്ത്രി,​സാംസ്കാരിക വകുപ്പ് മന്ത്രി എന്നിവരും നേതൃത്വ നിരയിൽ ഉണ്ടാകും. വയോജന വകുപ്പ് രൂപീകരിക്കും.  അതേ പോലെ കഴിഞ്ഞ ദുരന്തത്തിൽ മരിച്ച 9 പേ‌ർക്ക് 8 ലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് രാവിലെ 11 മണിക്ക മുഖ്യമന്ത്രി വിളിച്ചു ചേ‌ർത്ത വാ‌ർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് . പ്രതിപക്ഷ നേതാവിനെതിരെയുള്ള അഴിമതി കേസ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം…

Read More

പുലർച്ചെ സാഹചര്യം മാറിമറിഞ്ഞു, പ്രവാസികൾ സൂക്ഷിക്കണം; റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

അബുദാബി: നീണ്ട വേനൽക്കാലത്തിന് ശേഷം യുഎഇയിൽ ശരത്‌കാലമെത്തിയിരിക്കുകയാണ്. ഇന്ന് രാജ്യത്ത് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് പുല‌ർച്ചെ 4.05ന് ശരത്‌കാലം ആരംഭിക്കുമെന്നായിരുന്നു ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ. ഈ സമയത്ത് മിഥുനം (Gemini), ഇടവം (Taurus), ചിങ്ങം (Leo) എന്നീ രാശികളും സിറിയസ്, കനോപസ്, പ്ലിയാഡസ് തുടങ്ങിയ നക്ഷത്രസമൂഹങ്ങളും കിഴക്കൻ ആകാശത്ത് ദൃശ്യമാകും. ഉച്ചകഴിഞ്ഞ് കിഴക്ക്, തെക്ക് ഭാഗങ്ങളിൽ സംവഹന മേഘങ്ങൾ (convective clouds) രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇന്ന്…

Read More

ഭാര്യയെയും രണ്ട് പുരോഹിതരെയും വെടിവച്ച് കൊന്നു, മക്കളെ ബന്ദികളാക്കി; പൊലീസ് ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു

ലക്‌നൗ: ഭാര്യയെയും രണ്ട് പുരോഹിതരെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം മക്കളെ ബന്ദിയാക്കിയ യുവാവ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ അസംഗഢിലാണ് സംഭവം. ശംഭുഗഞ്ച് ഗ്രാമവാസിയായ അരവിന്ദ് സിംഗാണ് (40) പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച വൈകിട്ട് അരവിന്ദിന്റെ വീട്ടിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യ ബബിത (32), പുരോഹിതരായ മഹേന്ദ്ര പാഠക് (60), അഖിലേഷ് മിശ്ര (50) എന്നിവരെയാണ് യുവാവ്‌ കൊലപ്പെടുത്തിയത്. ചടങ്ങിൽ പങ്കെടുത്തിരുന്ന മറ്റ് രണ്ട് പുരോഹിതർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 2019-ൽ കൊല്ലപ്പെട്ട അരവിന്ദിന്റെ…

Read More

ഹാരിസൺ ഓഫീസ് ഡിവൈഎഫ്ഐ പ്രവ‌ർത്തക‌ർ അടിച്ചു തകർത്തു

തൃശ്ശൂർ പാലപ്പിള്ളി കുണ്ടായി ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചർ മഞ്ജുഷ (41) ജീവനൊടുക്കിയ സംഭവത്തെത്തുടർന്ന് ഡിവൈഎഫ് ഐ പ്രവ‌ർത്തക‌ർ അടിച്ചു തകർത്തു. പ്രദേശത്ത് ശക്തമായ തൊഴിലാളി പ്രതിഷേധവും ജനരോഷവും ഉണ്ടായിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന മഞ്ജുഷയെ എസ്റ്റേറ്റ് അധികൃതർ ക്രൂരമായി പീഡിപ്പിച്ചതായും, വന്യമൃഗശല്യമുള്ള ഉൾക്കാടുകളിൽ തനിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ചതായും ആരോപണമുണ്ട്. ഫാക്ടറിക്ക് സമീപമുള്ള ഒരു ഇലക്ട്രിക് ടവറിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ്: മരണത്തിന് കാരണം എസ്റ്റേറ്റ് ഓഫീസിലെ മൂന്ന് മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക…

Read More

ഭാവിയിലെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കണം ; ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വീണ്ടും ആലോചനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ വലച്ച് പവര്‍കട്ട് തുടരുന്ന സാഹചര്യത്തില്‍ ഭാവിയിലെ ഊര്‍ജ്ജ പ്രതിസന്ധി മുന്നില്‍ വെച്ച് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വീണ്ടും പരിഗണനയില്‍. മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ആവശ്യത്തിന്റെ 70 ശതമാനത്തിലേറെ വൈദ്യുതിയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. പദ്ധതി നടപ്പാക്കാനുള്ള പുനരാലോചന റിപ്പോര്‍ട്ട് പഠിച്ചശേഷമായിരിക്കും തീരുമാനം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ആലോചനകള്‍ നടത്തുമെന്ന് വൈദ്യുതമന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ക്ഷാമമുണ്ടെന്നും സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍…

Read More

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത; പത്ത് മാസത്തിനിടെ രണ്ട് കമ്മീഷണ‌ർമാർ വിയോജിപ്പറിയിച്ചത് 14 തവണ

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളിൽ കടുത്ത എതിർപ്പുമായി കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ. വോട്ടർപട്ടിക പരിഷ്‌കരണം, പുതിയ വോട്ടർമാരെ ചേർക്കൽ, പേരുകൾ നീക്കം ചെയ്യൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കമ്മീഷൻ കൈക്കൊണ്ട നടപടികൾ തങ്ങളെ അറിയിക്കാതെയും നിയമവിരുദ്ധവുമായാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം പരാതി നൽകി. കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. ദി ഇന്ത്യൻ…

Read More

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി : ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അടുത്ത മാസം 4 മുതൽ 10 വരെയാണ് ഇടക്കാല ജാമ്യം. ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ 30-ന് ഡൽഹി ഹൈക്കോടതി വാദം കേൾക്കും.2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പോലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ്…

Read More

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്ക് കർശന നിർദേശം

ഡൽഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും നിർദേശം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ. സാധാരണ പനിക്കും അണുബാധകൾക്കും സ്വന്തം നിലയിൽ ആന്റിബയോട്ടിക്കുകൾ കഴിക്കരുതെന്നും നിർദേശം. അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ മുന്നറിയിപ്പ് നൽകി. ​വൃക്കരോഗമുള്ളവർ വേദനസംഹാരികൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറെ വിവരം അറിയിക്കണം. ​ഫാർമസിസ്റ്റുകൾ സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുതെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം. അശാസ്ത്രീയ മരുന്ന് ഉപയോഗം…

Read More

ഇനി പവർ കട്ട് ഒഴിവാക്കണമെങ്കിൽ മലയാളി ഉപഭോഗം കുറയ്‌ക്കണം, കൂടുതൽ വൈദ്യുതി തരില്ലെന്ന് അറിയിച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കമ്മി പരിഹരിക്കാൻ കൂടുതൽ വൈദ്യുതി നൽകാനാവില്ലെന്ന് കേന്ദ്രം. ഗ്രിഡിൽ നിന്ന് നിലവിൽ 1,600 മെഗാവാട്ടോളം കിട്ടുന്നുണ്ട്. അതിൽ കൂടുതൽ തരപ്പെടുത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേന്ദ്രം 50 മെഗാവാട്ട് അധികം നൽകി. ഇനിയും കൂടുതൽ ചോദിക്കരുതെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ കമ്മി നേരിടുന്നുണ്ട്. പുറമെ വിൻഡ് എനർജി ഉത്പാദനത്തിൽ 5,000 മെഗാവാട്ടിന്റെ കുറവുണ്ടായി. കൽക്കരിയുടെ കടുത്ത ക്ഷാമം മൂലം താപനിലയങ്ങൾ ഉത്പാദന പ്രതിസന്ധിയിലാണ്. വൈദ്യുതിയുടെ തത്സമയ ലഭ്യതാ ആശ്രയമായ ഓപ്പൺ എക്സ്‌ചേഞ്ചിലും വൈദ്യുതി…

Read More