റീൽസ് കാണുന്നതിനിടെ ഇന്റർനെറ്റ് കട്ടായി; കീടനാശിനി കഴിച്ച ഭാര്യക്ക് ചാണകവെള്ളം നൽകി ഭർത്താവ്, ദാരുണാന്ത്യം

റായ്പുർ: മൊബൈൽ ഇന്റർനെറ്റ് നിരന്തരം തടസ്സപ്പെട്ടതിനെ തുടർന്ന് കീടനാശിനി കഴിച്ച സ്ത്രീക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. കീടനാശിനി കഴിച്ച സ്ത്രീയെ രക്ഷിക്കുന്നതിനായി ഭർത്താവ് ചാണ​കവെള്ളം നൽകിയെന്ന റിപ്പോർട്ടും പുറത്തുവന്നു. മംഗ്ലോ ഭായ് എന്ന സ്ത്രീയാണ് മരിച്ചത്. ഫോണിൽ റീൽസ് കണ്ടുകൊണ്ട് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു അവർ. റീൽസ് കാണുന്നതിനിടെ തുടർച്ചയായി നെറ്റ്‍വർക്ക് തടസ്സപ്പെട്ടു. ഇത് സ്ത്രീയെ പ്രകോപിതയാക്കി. തുടർന്ന് മംഗ്ലോ ഭായ് തന്റെ ഫോൺ നിലത്ത് ഇടിച്ച് പൊട്ടിച്ചു കളഞ്ഞു. തുടർന്ന് മുറിയിൽ കയറി വാതിൽ…

Read More

സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത് -പിണറായി വിജയൻ

ആലപ്പുഴ: ഇഡിയുടെ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും എന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിൽ എന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാൽ അതിന് തക്കതായ ഒന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. സിപിഎം മാന്നാർ…

Read More

പുറത്ത് നില്‍ക്കടോ അങ്ങോട്ട്, മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പിണറായി വിജയന്‍. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത പിണറായി പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോയെന്നും ചോദിച്ചു. ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സംഭവം.സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരമായ പരിശോധനകള്‍ നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ല. തെളിവുകള്‍ വ്യക്തമായി പരിശോധിച്ച് നിയമപരമായ…

Read More

തൂഫാൻ തൂഫാൻ’ എപദ്ധതി വമ്പൻ വിജയം- രമേശ് ചെന്നിത്തല

ലഹരിക്കെതിരെയുള്ള കേരള പൊലീസിന്റെ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ഇന്ന് 100 ദിനം പൂർത്തിയാക്കുന്നു. തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഇതിനകം 10256 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 11085 പേര്‍ അറസ്റ്റിലായി. ഇതുവരെ 23527.153 ഗ്രാം എംഡിഎംഎയും 1223.838 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രാജ്യാന്തര തലത്തിലുള്ള ലഹരിക്കടത്തു സംഘങ്ങളെ പിടികൂടാൻ തൂഫാന്റെ ഭാഗമായി സാധിച്ചിട്ടുണ്ടെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ കർശന നടപടികൾ സ്വീകരിച്ചുകഴിഞ്ഞെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ലഹരിയുടെ വേരറുക്കാൻ കേന്ദ്രവുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥ…

Read More

സ്ത്രീ വിരുദ്ധപ്രസ്താവനയ്ക്കെതിരെ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീ വിരുദ്ധപ്രസ്താവനയ്ക്കെതിരെ സ്വീകരിച്ച നിലപാടിൽത്തന്നെ താൻ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തന്നെ വിമർശിക്കാനും തനിക്കെതിരെ ലേഖനങ്ങളെഴുതാനും അവർക്കും അവകാശമുണ്ട്. ഇത് ജനാധിപത്യമാണ്. മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല. തനെ വിമർശിക്കുന്നവർ തൻ്റെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. .വിമർശിക്കാനുള്ല മറ്റുള്ലവരുടെ അവകാശത്തേയോ അവർ ഉപയോഗിച്ച ഭാഷയേയോ തയ ചോദ്യംചെയ്യുന്നില്ല. താൻ എന്തെങ്കിലും നിലപാട് മാറ്റിയിട്ടുണ്ടെങ്കിൽ മാദ്ധ്യമങ്ങളെ വിളിച്ചറിയിക്കും. കാര്യങ്ങൾ പൊതുസമൂഹം വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞ സമൂഹമാദ്ധ്യമത്തിൽ നിന്നും…

Read More

സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി; ടിവികെ നേതൃത്വം നൽകുന്ന മുന്നണിയുടെ പേരു ഇനി ഇതാണ്

ചെന്നൈ∙ ടിവികെ നേതൃത്വം നൽകുന്ന മുന്നണിയുടെ പേരു തീരുമാനിച്ചു. സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി (വെട്രി) അലയൻസ് എന്നാണ് പേര്. കോൺഗ്രസ്, മുസ്‌ലിം ലീഗ്, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), എംഡിഎംകെ എന്നീ പാർട്ടികളാണ് മുന്നണിയിലുള്ളത്. ചെന്നൈയിലെ ടിവികെ ആസ്ഥാനത്ത് വച്ച് നടന്ന യോഗത്തിന് ശേഷമാണ് മുന്നണിയുടെ പേര് പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ വിജയ്‌യും പുതുച്ചേരിയിയിൽ കോൺഗ്രസ് നേതാവ് മാണിക്കം ടഗോറുമാകും മുന്നണിയെ നയിക്കുക.ഇടതു പാർട്ടികൾ യോഗത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സിപിഎമ്മും സിപിഐയും യോഗം ബഹിഷ്കരിച്ചു. ഇത്…

Read More

നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം; ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കൊച്ചി∙ നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശിയായ വിഷ്ണു (32) ആണ് മരിച്ചത്. ചിത്രീകരണത്തിനായി വൈദ്യുതി ക്രമീകരണം നടത്തുമ്പോഴായിരുന്നു വൈദ്യുതാഘാതമേറ്റത്. ഇന്ന് ആലുവയ്ക്കടുത്ത് ഇടയാറിൽ ആരംഭിച്ച പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ആദ്യദിന ചിത്രീകരണമായിരുന്നു ഇന്ന്. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്തായിരുന്നു അപകടം. ഉയർന്ന സ്ഥലത്ത് വച്ച് ലൈറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനിടയിലാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്തതോടെ വിഷ്ണു താഴേക്ക് വീഴുകയായിരുന്നു….

Read More

ഇറാൻ യുദ്ധം: അമേരിക്കൻ സേനക്ക് കനത്ത നഷ്ടം

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ 30 അമേരിക്കൻ സൈനികർക്ക് കൂടി പരിക്കേറ്റതായി പെന്റഗണിന്റെ കാഷ്വാലിറ്റി ഡാറ്റാബേസ് വെളിപ്പെടുത്തി. ഇതോടെ ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിൽ പരിക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണം 820 ആയി. യുദ്ധത്തിനിടെ ഇതുവരെ 18 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മാസങ്ങളായി തുടരുന്നതിനിടെ മേഖലയിൽ സൈനിക ഏറ്റുമുട്ടലുകൾ വീണ്ടും ശക്തമായിട്ടുണ്ട്. സെപ്റ്റംബർ 8ന് ഇറാൻ ജോർഡനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഭൂരിഭാഗം മിസൈലുകളും ജോർഡൻ പ്രതിരോധ…

Read More

ഉച്ചഭക്ഷണം പ്ലസ് ടു വരെയാക്കും; പ്രഭാതഭക്ഷണം ഉൾപ്പെടുത്താൻ നടപടി

തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും പ്രഭാതഭക്ഷണംകൂടി ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർമാരുടെയും പ്രോഗ്രാം ഓഫീസർമാരുടെയും സംസ്ഥാനതല ഓറിയന്റേഷൻ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പി.എം പോഷൺ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഹയർ സെക്കൻഡറി തലത്തിലേക്ക് വിപുലീകരിക്കുന്നതിലൂടെ മുഴുവൻ സ്കൂൾ കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.ടെറ്റ് സംബന്ധിച്ച…

Read More

സൗദിക്കുനേരെയുള്ള ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: സൗദി അറേബ്യയിലെ ഊർജ ഉൽപാദക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെ അലപിച്ച് ഇന്ത്യ. ഇത്തരം ആക്രമണങ്ങൾ മേഖലയുടെ സുരക്ഷ ദുർബലപ്പെടുത്തുമെന്നും ബാബുൽ മന്ദബ് കടലിടുക്കിലെ സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ‘പരമാധികാര രാജ്യമായ സൗദിക്കുനേരെയുള്ള, പ്രത്യേകിച്ച് സിവിലിയൻ കേന്ദ്രങ്ങളെയും സാമ്പത്തിക സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തെ അപലപിക്കുന്നു. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുകയും ബാബുൽ മന്ദബ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുകയും ചെയ്തത്…

Read More