മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തു; വ്യാപാരിയെ മർദിച്ചുകൊന്നു
കാൺപൂർ: മാർക്കറ്റിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത വ്യാപാരിയെ നാലംഗസംഘം മർദിച്ചുകൊന്നു. അമിത് ഗുപ്തയെന്ന ഓട്ടോ വ്യാപാരിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് അമിത് ഗുപ്ത മരണപ്പെട്ടത്. മാർക്കറ്റിന് സമീപം നാലംഗ സംഘം മൂത്രമൊഴിക്കുന്നതുകണ്ട യുവാവ് അവരെ ചോദ്യം ചെയ്തു. പരിസരത്ത് വീടുകളുള്ളതിനാൽ അവിടെ മൂത്രമൊഴിക്കുന്നത് ശരിയല്ലെന്ന് അയാൾ പറഞ്ഞു. ഇതിൽ പ്രകോപിതരായ സംഘം നടുറോഡിലിട്ട് യുവാവിനെ മർദിക്കുകയായിരുന്നു. ആക്രമികൾ മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുപ്ത നിമിഷങ്ങൾക്കകം ബോധരഹിതനായി…