നടൻ മോഹൻലാലിന്റെ പേരിനൊപ്പമുള്ള ലഫ്. കേണൽ, ഡോക്ടർ പദവി നീക്കി; വാഹന രേഖകളിൽ ഇനി പേര് മാത്രം
കൊച്ചി: സൂപ്പർ താരം മോഹൻലാലിന്റെ വാഹന രജിസ്ട്രേഷൻ രേഖകളിൽ പേരിനൊപ്പമുണ്ടായിരുന്ന ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ എന്നീ പദവികൾ ഒഴിവാക്കി. ആധാർ കാർഡിലെ അതേ പേരുതന്നെ ആർ.സി രേഖകളിലും വേണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ തിരുത്തൽ. KL 07 CU 2020 എന്ന ലിങ്കൺ കാറിന്റെ ആർ.സി ബുക്കിലാണ് മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയത്. വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി മോഹൻലാലിന്റെ ഏജന്റ് ആർ.ടി ഓഫിസിലെത്തിയപ്പോഴാണ് ആധാറിലെ പേരും ആർ.സി ബുക്കിലെ പേരും…