യുപിയിലും ഉത്തരേന്ത്യയിലും ജാതിവിവേചനം ; ആര്‍എസ്എസിനും ബിജെപിയ്ക്കും എതിരേ രാഹുല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ ജാതി വിവേചനത്തിനും അയിത്തത്തിനും ഇടയായ സംഭവത്തില്‍ ബിജെപിയ്ക്ക് എതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തി രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രത്യശാസ്ത്രത്തിന്റെ പ്രതിഫലനമാണിതെന്നും സദാ പിന്നോക്കക്കാരനെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തതെന്ന് രാഹുല്‍ ചോദിച്ചു. ഇന്ത്യയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കില്‍ ബാക്കി ഉള്ളവരുടെ അവസ്ഥ എന്താകുമെന്നും രാഹുല്‍ ചോദിച്ചു. ഈ കേസില്‍ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എത്തിയ മൈതാനം ശുദ്ധികലശം…