നേപ്പാൾ പ്രളയം: തുരങ്ക രക്ഷാപ്രവർത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും; 60 ടൺ സഹായസാമഗ്രികൾ എത്തിച്ചു
നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് തുരങ്കങ്ങളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനത്തിന് ഇന്ത്യ പ്രത്യേക വിദഗ്ധ സംഘത്തെ അയക്കും. തിരച്ചിലിന് പരിശീലനം ലഭിച്ച സംഘത്തെയും ആവശ്യമായ യന്ത്രസാമഗ്രികളെയും ഉടൻ നേപ്പാളിലേക്ക് അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. നിലവിൽ സാമ്പത്തിക സഹായത്തിന് പകരം എൻഡിആർഎഫ് ഉൾപ്പെടെയുള്ള സഹായമാണ് നൽകുക. മെഡിക്കൽ സംഘത്തെയും നേപ്പാളിലേക്ക് അയക്കും. ജനറേറ്റർ, മരുന്നുകൾ തുടങ്ങിയവ ഉൾപ്പെടെ 60 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇതിനകം ഇന്ത്യ എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും സ്ഥിരീകരണത്തിന്…