മന്ത്രി പോലും അറിയാതെ ബാര്‍ലൈസന്‍സ് ; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ എക്‌സൈസ് വകുപ്പ്. മന്ത്രിയുടെ അറിവോ അനുവാദമോ ഇല്ലാതെ മൂവാറ്റുപുഴയില്‍ പുതിയ ബാര്‍ ലൈസന്‍സ് നല്‍കിയ സംഭവത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നടപടിയില്‍ മന്ത്രിക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. മന്ത്രിയുടെ ഓഫീസ് അറിയാതെ തുടര്‍ച്ചയായി നയപരമായ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കുന്നതില്‍ മന്ത്രി വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വകുപ്പിനെ പ്രതിരോധത്തിലും രാഷ്ട്രീയമായി വിമര്‍ശനത്തിനും ഇടയാക്കുന്ന തീരുമാനങ്ങള്‍…

Read More

ജനശതാബ്ദി യാത്രക്കാർ ശ്രദ്ധിക്കുക, ജനുവരി ഒന്നുമുതൽ ടിക്കറ്റ് നിരക്കിൽ മാറ്റം; സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കി റെയിൽവേ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ട്രെയിൻ സർവീസുകളിലൊന്നായ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളുടെ സൂപ്പർഫാസ്റ്ര് പദവി ഒഴിവാക്കാൻ റെയിൽവെ തീരുമാനിച്ചു. തിരുവനന്തപുരം–കോഴിക്കോട്, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളെയാണ് സൂപ്പർഫാസ്റ്റ് വിഭാഗത്തിൽനിന്ന് സാധാരണ എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നത്. 2027 ജനുവരി ഒന്നുമുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നതോടെ ടിക്കറ്റ് നിരക്കിലും മാറ്റം വരും. നിലവിൽ സൂപ്പർഫാസ്റ്റിന്റെ ടാർജാണ് ഈാടാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നോൺ എസി ടിക്കറ്റുകൾക്ക് 15 രൂപയും എസി ടിക്കറ്റുകൾക്ക് 45 രൂപയും വരെ…

Read More

കെഎസ്ആർടിസി പെൻഷൻകാർക്ക് വിസ്മയത്തിന് പകരം പട്ടിണി: പെൻഷൻ പരിഷ്കരിക്കില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ കൂട്ടാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പെൻഷൻ കൂട്ടിയാൽ പ്രതിമാസം 12 കോടിയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഈ നിർദ്ദേശം തള്ളുകയും ചെയ്തു. പെൻഷൻ കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സർക്കാർ ഇറക്കി. നിലവിൽ കോർപ്പറേഷൻ വരുമാനനഷ്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിത്യച്ചെലവുതന്നെ പ്രതിസന്ധിയിലാണെന്നുമാണ് സർക്കാർ പറയുന്നത്. അവശ്യസാധനങ്ങളുടെ ഉൾപ്പെടെ വിലവർദ്ധനവ് ചൂണ്ടിക്കാട്ടി പെൻഷൻ കൂട്ടണമെന്ന് വർഷങ്ങളായി പെൻഷൻകാർ ആവശ്യപ്പെടുകയാണ്. ഈ ആവശ്യമാണ് അവഗണിക്കപ്പെടുന്നത്. നിലവിൽ കോർപ്പറേഷനിൽ 43,000ത്തോളം…

Read More

ചെയര്‍മാന്‍ അടക്കം പ്രതിപ്പട്ടികയില്‍ ; നിര്‍ണ്ണായക യോഗം ചേരാന്‍ പി.എസ്.സി.

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കേസുമായി മുമ്പോട്ട് പോകുമ്പോള്‍ ആസ്ഥാനത്ത് നിര്‍ണ്ണായക യോഗം ചേരാന്‍ പി.എസ്.സി. ഇന്ന് നിര്‍ണ്ണായക യോഗം ചേരും. പി.എസ്.സി. പിരിച്ചുവിടാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യുകയും പരീക്ഷാക്രമക്കേടില്‍ കേസുകള്‍ ഉയരുകയും ചെയര്‍മാന്‍ അടക്കമുള്ളവര്‍ പ്രതിപ്പട്ടികയില്‍ എത്തുകയും പുതിയ കേസുകളും പരാതികളും ഉയരുകകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യോഗം. ആസൂത്രണബോര്‍ഡുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരീക്ഷാക്രമക്കേടില്‍ മൂന്ന് കേസുകളാണ് പ്രത്യേക അന്വേഷണസംഘം ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടു പിഎസ്.സി. ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുകയും…

Read More

‘മിനിറ്റില്‍ 20,000 അടി വേഗതയില്‍ താഴേയ്ക്ക് പോകുന്നു ; ഞങ്ങള്‍ നിലത്തേക്ക് ഇടിച്ചിറങ്ങാന്‍ പോവുകയാണ്’ ; ഫ്‌ളോറിഡയില്‍ തകര്‍ന്ന വിമാനത്തിന്റെ പൈലറ്റിന്റെ അവസാന സന്ദേശം

താല്‍ഹിസെ: ജനത്തിരക്കേറിയ ഇടത്തേക്ക് ചെറുവിമാനം തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരണമടഞ്ഞു. ഞായറാഴ്ച ദക്ഷിണ ഫ്‌ലോറിഡയിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് ബിസിനസ് ജെറ്റ് കൂപ്പുകുത്തി വീഴുകയും അതിലുണ്ടായിരുന്ന ആളുകള്‍ മുഴുവനും മരണമടയുകയും ആയിരുന്നു. തിരക്കേറിയ പാതയ്ക്ക് സമീപമുള്ള വീടുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടും വിധം വലിയൊരു അഗ്‌നിഗോളമായി മാറുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ ഗതാഗത സെക്രട്ടറി അറിയിച്ചു. ബഹാമാസിലേക്ക് പോകുകയായിരുന്ന വിമാനം ആകാശത്തുനിന്ന് താഴേക്ക് പതിക്കുന്ന ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍ കാറിലുണ്ടായിരുന്ന ആളുകള്‍ തങ്ങളുടെ ക്യാമറയില്‍ പകര്‍ത്തി….

Read More

സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ് : യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ കുറ്റപത്രം; കേസില്‍ നിയമനടപടി ശക്തം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മാജിസ്‌ട്രേറ്റ് കോടതിയില്‍ റൂറല്‍ സൈബര്‍ പോലീസാണ് കുറ്റപത്രം ഫയല്‍ ചെയ്തത്. ഐ.ടി നിയമം അനുസരിച്ചുള്ള വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തന്നെ ചതിച്ചതാണെന്നും അവരാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നുമാണ് നിഹാദ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കേസില്‍ തൊപ്പിക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസിനാസ്പദമായ ദൃശ്യങ്ങള്‍ കോടതി നേരിട്ട്…

Read More

സ്കൂളിലെ അറക്കവാൾ ആക്രമണം; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ പ്രതിക്ക് പൊലീസ് എൻകൗണ്ടറിൽ ഗുരുതര പരിക്ക്

അനന്തപുർ: റാപ്താഡു ഗവൺമെന്റ് ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനികളെ അറക്കവാൾ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് പൊലീസ് വെടിവയ്പിൽ ഗുരുതര പരിക്ക്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. റാപ്താഡു സ്‌കൂൾ ആക്രമണക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടുന്നതിനിടെയാണ് സംഭവം. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് നേരെ ഉദ്യോഗസ്ഥർ ആറ് റൗണ്ട് വെടിയുതിർത്തു. പരിക്കേറ്റ പ്രതിയെ ഉടൻ അനന്തപുർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ ചികിത്സയിലാണ്. സ്‌കൂൾ വളപ്പിൽവച്ച്…

Read More

വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ച വിധിക്കെതിരെ പ്രതികാര നടപടിയുമായി കാലടി വി സി; കോടതിയിൽ അപ്പീൽ നൽകും

മലപ്പുറം: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിസി സിസ തോമസിനെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടി. സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് വിസിയുടെ തീരുമാനം. ബുധനാഴ്ചയാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ തുടങ്ങുന്നത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാതിരിക്കാന്‍ ചരിത്രത്തിലാദ്യമായാണ് സര്‍വകലാശാല കോടതി കയറുന്നത്. കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്ത സര്‍വകലാശാല നടപടിക്കെതിരെ വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അതേസമയം, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ്…

Read More

ഹൈവേയ്‌ക്ക് സമീപത്തേക്ക് സ്വകാര്യ ജെറ്റ് വിമാനം വീണ് പൊട്ടിത്തെറിച്ചു, ഒൻപത് മരണം

ഫ്‌ളോറിഡ: സ്വകാര്യ ജെറ്റ് വിമാനം ഹൈവേയ്‌ക്ക് സമീപം തകർന്നുവീണ് പൊട്ടിത്തെറിച്ച് ഒൻപത് മരണം. അമേരിക്കയിലെ തെക്കൻ ഫ്ളോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.ഞായറാഴ്‌ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12.50ഓടെ പാം ബീച്ച് കൺട്രിയിലാണ് സംഭവം. അപകടസ്ഥലത്തുവച്ചുതന്നെ വിമാനത്തിലുണ്ടായിരുന്ന ഒൻപതുപേരും മരിച്ചു. ടെ‌ക്‌സാസിലെ ഓസ്റ്റിൻ ബെർഗ്‌സ്‌ട്രോം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ബഹാമാസിലേക്ക് പോകുകയായിരുന്ന ലിയർജെറ്റ് 60 മാതൃകയിലുള്ള വിമാനമാണ് തകർന്നത്. ജനവാസമേഖലയിൽ തൊട്ടടുത്തായി വീടുകളും വാഹനങ്ങളുമുണ്ടായിരുന്ന ഭാഗത്തേക്കാണ് വിമാനം തകർന്നുവീണത്. തൊട്ടടുത്തുണ്ടായിരുന്ന വാഹനത്തിലിരുന്നവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ അപകടം നടന്നതെങ്ങനെയെന്ന് വ്യക്തമാണ്….

Read More

ചേരാനല്ലൂർ വാഹനാപകടം : തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു,​ ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിൽ കാർ ഓടിച്ച 17കാരന്റെ പിതാവായ അഡിഷണൽ ജഡ്ജിയ്ക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്ന് പരാതി. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയാണ് പൊലീസിൽ പരാതി നൽകിയത്. അപകട സ്ഥലത്തെത്തിയ ജഡ്‌ജി അവിടെ 20 മിനിട്ടോളം ചെലവഴിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. അപകടത്തിൽപ്പെട്ട വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. കൂടാതെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന ജഡ്‌ജി എന്ന ഔദ്യോഗിക ബോർഡ് അഴിച്ചുമാറ്റിയതായും വിവരങ്ങളുണ്ട്. സംഭവം നടന്ന സമയം മുതലുള്ള കാര്യങ്ങളിൽ…

Read More