ഇക്കുറിയും ഓണം ബമ്പർ; ഹാട്രിക് നിവിൻ, സർവ്വം മായയ്ക്ക് മുൻപ് കരിയറിൽ നേട്ടങ്ങളില്ലാതെ ആറു വർഷം
ഹാട്രിക് നേടിയതിന്റെ ആവേശത്തിലാണ് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളി. ബെത്ലഹേം കുടുംബ യൂണിറ്റിലൂടെയാണ് ഹാട്രിക്. നിവിൻ പോളി ഹാട്രിക് അടിക്കുമോ എന്നു കേരളകൗമുദി ആഗസ്റ്റ് 15ന് വാർത്ത നൽകിയിരുന്നു. ഓണം ബമ്പർ താരം ആണ് നിവിൻപോളി എന്ന് ആരാധകർ വിശേഷിപ്പിക്കുന്നു. ഓണചിത്രങ്ങളിലൂടെയാണ് നിവിൻപോളി ഹാട്രിക് നേടുന്നത്. മൂന്നു ഓണം ക്ലാഷിലും പൃഥ്വിരാജ് ചിത്രങ്ങളുമായാണ് ഏറ്റുമുട്ടിയത്. 2017ൽ പൃഥ്വിരാജിന്റെ ആദം ജോണും നിവിൻപോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും തമ്മിൽ മത്സരിച്ചു. 2019ൽ പൃഥ്വിരാജിന്റെ ബ്രദേഴ്സ് ഡേയും നിവിൻപോളിയുടെ ലൗ…