നായകനും നായികയുമായി ജയറാമും സിമ്രാനും

ജയറാമും സിമ്രാനും ആദ്യമായി നായകനും നായികയുമാകുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രം എസ്.വൈ. ഗൗതമരാജ് സംവിധാനം ചെയ്യുന്നു.ചെന്നൈയിൽ ചിത്രത്തിന്റെ പൂജയോടെ തുടക്കം കുറിച്ചു. തൊണ്ണൂറുകളിലെയും ടു കെയിലെയും ജെൻസികളെയും ഒന്നിപ്പിക്കുന്ന ചിത്രം വൈറ്റ് കാർപെറ്റ് ഫിലിംസും റെഡാക്ടഡ് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. നടൻ ആര്യയുടെ ദ ഷോ പീപ്പിൾ ആണ് ചിത്രം അവതരിപ്പിക്കുന്നത്. കമൽഹാസൻ ചിത്രം പഞ്ചതന്ത്രത്തിൽ ജയറാമും സിമ്രാനും ഒരുമിച്ചതാണ്. എന്നാൽ ചിത്രത്തിൽ ജയറാമിന്റെ നായിക ഉർവശിയും കമൽഹാസിന്റെ നായിക സി മ്രാനും…

Read More

ചായകുടിച്ചു നിന്നവരുടെ മേൽ ടാങ്കർ ലോറി പാഞ്ഞുകയറി; രണ്ടു മരണം

തൃശൂ‍ർ: ചേലക്കോട് നിയന്ത്രണംവിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചേലക്കോട്ടിൽ വണ്ടി നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്. ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ഇരുവരെയും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ…

Read More

സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും ഉത്സവം: ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് മോദി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ ആശംസ. ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു. നേരത്തെ, രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മുവും ഓണാശംസകൾ നേർന്നിരുന്നു. ഓ​ണം പ്ര​കൃ​തി​യോ​ടു​ള്ള ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വ​മാ​ണ്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക്…

Read More

ആർ.എസ്.എസ് റാലിക്കെതിരെ സൊഹ്റാൻ മംദാനി; ‘ന്യൂയോർക്കിൽ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയെ പിന്തുണക്കില്ല

വാഷിങ്ടൺ: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ന്യൂയോർക്കിൽ പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ മേയർ സൊഹ്റാൻ മംദാനി. ഈ റാലിയെ താൻ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ സ്വകാര്യ സ്വഭാവമുള്ള ഇത്തരം പരിപാടികൾ റദ്ദാക്കാൻ നഗരഭരണകൂടത്തിന് അധികാരമുണ്ടോ എന്ന് സംശയമാണെന്നും വ്യക്തമാക്കി. ആഗസ്റ്റ് 29ന് മാൻഹട്ടനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദു അമേരിക്കൻ സമൂഹത്തെ ഒരുമിപ്പിച്ച് നിർത്തുന്നതിനായി ‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘യൂനിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക പൈതൃകവും അന്തർമത ഐക്യവും പ്രോത്സാഹിപ്പിക്കുകയാണ്…

Read More

പയ്യന്നൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്ത് വിദ്യാർത്ഥികളായ ഇരുവരും അവധിക്ക് നാട്ടിൽ വന്നതായിരുന്നു.റോഡിലൂടെ നടന്ന് പോകുമ്പോൾ കാറിടിക്കുകയായിരുന്നു. അപകടശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

മുതിർന്ന നേതാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവ നേതാവ്

മൂന്നാർ: കോൺഗ്രസ് യുവ നേതാവ് കൈത്തോക്കുമായി ഐഎൻടിയുസി ഓഫീസിലെത്തി മുതിർന്ന നേതാവിനെതിരെ കൊലവിളി നടത്തിയെന്ന് ആരോപണം. മൂന്നാർ ജി എസ് റാേഡിലുള്ള ഐഎൻടിയുസി ഓഫീസിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം എന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോട്ടം മേഖലയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടയാളാണ് യുവ നേതാവ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തേ എസ്റ്റേറ്റ് തൊഴിലാളികളുടെ വരിസംഖ്യ പിരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മുതിർന്ന നേതാക്കൾ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഒരാൾ കല്ലുമായി ജില്ലാ നേതാവിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു….

Read More

പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; 15നവജാതശിശുക്കൾ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 15 നവജാതശിശുക്കൾ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെ മൂന്നാം നിലയിലെ ഗൈനക്കോളജി വാർഡിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 6.15നാണ് അപകടം ഉണ്ടായത്. വാർഡിലുണ്ടായിരുന്ന 16 കുട്ടികളിൽ 15പേരും മരിച്ചു. ഒരു കുഞ്ഞിനെ മാത്രമാണ് രക്ഷിക്കാനായതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതതെന്നാണ് വിവരം. തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. കെട്ടിടത്തിലെ ചില്ലുകൾപൊട്ടിച്ചാണ് അഗ്നിശമനസേന അകത്തുകടന്ന് രക്ഷാപ്രവർത്തനം നടത്തിയത്. നിലവിൽ തീ…

Read More

തിരുവോണം,സമത്വത്തിന്റെയും സമൃദ്ധിയുടെയും പൂക്കാലം

ചിങ്ങമാസത്തിലെ തിരുവോണപ്പുലരി പിറക്കുമ്പോൾ കേരളത്തിന്റെ മണ്ണിനും മനസ്സിനും ഒരുപോലെ ഉണർവാണ്. പൂക്കളാൽ അലങ്കരിച്ച മുറ്റങ്ങൾ, പുതുവസ്ത്രങ്ങളുടെ നിറം, അടുക്കളയിൽ നിന്നുയരുന്ന വിഭവങ്ങളുടെ മണം, ബന്ധുക്കളുടെ ഒത്തുചേരൽ, കുട്ടികളുടെ കളിചിരികൾ—ഇവയെല്ലാം ചേർന്നാണ് മലയാളിയുടെ ഓണം പൂർണമാകുന്നത്. പത്ത് ദിവസത്തെ ഓണാഘോഷങ്ങളുടെ പരമപ്രധാന ദിനമാണ് തിരുവോണം. 2026-ലെ തിരുവോണം ഓഗസ്റ്റ് 26-നാണ്. കേരള ടൂറിസം തിരുവോണത്തെ ഓണാഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി വിശേഷിപ്പിക്കുന്നു. മഹാബലിയുടെ വരവിനെ വരവേൽക്കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഐക്യവും സന്തോഷവും ആഘോഷിക്കുന്ന ദിനം കൂടിയാണിത്. മഹാബലി…

Read More

പോഷകങ്ങളുടെ കലവറയാണ് ബീറ്റ്‌റൂട്ട്; പക്ഷേ, പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധവേണം

ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യവർധനവിലും ബീറ്റ്‌റൂട്ടിനുള്ള പങ്ക് ചെറുതൊന്നുമല്ല. രക്തയോട്ടം വർധിപ്പിക്കാനും, ബിപി കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ ചുവന്ന കിഴങ്ങ്. വീടുകളിൽ സലാഡായും ജ്യൂസായും പച്ചയ്ക്ക് ബീറ്റ്‌റൂട്ട് കഴിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, ഈ ശീലം എല്ലാവർക്കും ഒരുപോലെ സുരക്ഷിതമാണോ? ഹോളിസ്റ്റിക് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റായ ഖുഷി ഛബ്ര അടുത്തിടെ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ബീറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിക്കുന്നത് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലതാകണമെന്നില്ല. പ്രത്യേകിച്ച് വൃക്കസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഇത് ചില ആരോഗ്യപ്രശ്നങ്ങൾ…

Read More

പ്രേമലുവിലൂടെ സൌന്ദര്യവലുവായി മാറി മമിത

പ്രേമലു എന്ന ഒരൊറ്റ സിനിമ കൊണ്ട് തലവര മാറിയ നടിയാണ് മമിത ബൈജുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. തമിഴ് സിനിമയിൽ മലയാളത്തിലെ യുവനടിമാരിൽ ആർക്കും കിട്ടാത്ത സ്വീകാര്യതയാണ് മമിത ബൈജുവിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂപ്പ‌ർതാരങ്ങളായ വിജയ്, സൂര്യ, ധനുഷ് എന്നിവരോടൊപ്പം അഭിനയിക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണെന്നും അത് മമിതയ്ക്ക് സാധിച്ചുവെന്നത് വലിയ നേട്ടമാണെന്നും അയാളുടെ യൂട്യൂബ് ചാനലിൽ ആലപ്പി അഷ്റഫ് പറഞ്ഞു.     ആലപ്പി ആഷ്റഫ് പറ‌‌ഞ്ഞത്: ‘മലയാളത്തിലെ പല…

Read More