തിരുവോണ നാളിൽ സംസ്ഥാനത്ത് കനത്ത മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് തിരുവോണ ദിവസമായ ഇന്ന് കനത്ത മഴ. ഇക്കാര്യം നേരത്തേ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ കണ്ണൂർ,​ കാസ‌കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ തിരുവോണ നാളിൽ പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവോണ നാളിൽ വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ…

Read More

ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കും,​ വരുന്നത് 400 അംഗ സംഘം

ന്യൂഡൽഹി: ഏഴു വർഷത്തിനു ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കും. സെപ്‌തംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ ബീജിംഗിൽ നടന്ന 25ാം വട്ട പ്രത്യേക പ്രതിനിധി ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. 400 ഉദ്യോഗസ്ഥരടങ്ങുന്ന വൻ സംഘത്തോടൊപ്പമാകും ഷി എത്തുക. ഷിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ചൈനീസ് ഉദ്യോഗസ്ഥർ ഡൽഹിയിലെ…

Read More

കണ്ണന് മുന്നിൽ കൂമ്പാരമായി സ്വർണ വർണ കുലകൾ

ഗുരുവായൂർ : ക്ഷേത്രത്തിലെ ഉത്രാടക്കാഴ്‌ച കുല സമർപ്പണം ഭക്തിസാന്ദ്രമായി. മന്ത്രി കെ.മുരളീധരൻ ഉൾപ്പെടെ ഭക്തർ നിരവധി ഭക്തരാണ് കാഴ്‌ചക്കുല സമർപ്പിച്ചത്. രാവിലെ ശീവേലിക്കു ശേഷം ഏഴു മണിയോടെ സ്വർണക്കൊടിമരത്തിന് സമീപമായിരുന്നു ചടങ്ങ്. അരിമാവണിഞ്ഞതിന് മുകളിലെ നാക്കിലയിൽ മേൽശാന്തി തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി ആദ്യ കുല സമർപ്പിച്ചു.പട്ടിൽ പൊതിഞ്ഞ ലക്ഷണമൊത്ത നേത്രക്കുലയാണ് മേൽശാന്തി സമർപ്പിച്ചത്. ടർന്ന് ശാന്തിയേറ്റ കീഴ്‌ശാന്തിമാരായ കൊടക്കാട് കൃഷ്‌ണൻ നമ്പൂതിരി, കീഴേടം വാസുദേവൻ നമ്പൂതിരി, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ കുലകൾ…

Read More

സഹാനുഭൂതി, സുഭരണം; ലക്ഷ്യം പുതുയുഗ കേരളം

യു.ഡി.എഫ് സർക്കാർ 100 ദിനം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് മുഖ്യമന്ത്രി എഴുതുന്നു പുതുയുഗ കേരളം’ എന്ന മൂന്നരക്കോടി ആശയവും ജനങ്ങൾ പൂർണ്ണ മനസ്സോടെ സ്വീകരിച്ചതിന്റെ പരിണതിയായിരുന്നു 102 സീറ്റുകളുള്ള യു.ഡി.എഫിന്റെ ചരിത്ര വിജയം. യു.ഡി.എഫ് സർക്കാർ 100 ദിവസം പിന്നിടുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴും പ്രകടനപത്രികയിൽ പറഞ്ഞ ബാധ്യതകളും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും കൃത്യമായി പാലിക്കാനുള്ളതാണെന്ന ഉത്തമ ബോധ്യം സർക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ തീരുമാനവും ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ,…

Read More

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതായി രാഷ്ട്രപതി പറഞ്ഞു. പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ് ഓണമെന്നും അവർ പറഞ്ഞു.   ഓണം സമ്പന്നമായ കേരളീയ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വൈവിധ്യത്തിലെ ഐക്യം ശക്തിപ്പെടുത്തുന്നതിലും ഓണം പ്രധാന പങ്കുവഹിക്കുന്നു. വള്ളംകളി, നാടോടിനൃത്തങ്ങൾ, സംഗീതം, കായിക വിനോദങ്ങൾ എന്നിവ ഓണവുമായി ബന്ധപ്പെട്ട പ്രധാന പാരമ്പര്യങ്ങളാണെന്നും ഇവ കേരളത്തിന്റെ സംസ്കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

Read More

30 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമം; മുൻ എയർ ഹോസ്റ്റസും സഹായിയും അറസ്റ്റിൽ

ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ നിന്ന് മുംബയിലേക്ക് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ എയർ ഹോസ്റ്റസും സഹായിയും അറസ്റ്റിൽ. മലേഷ്യൻ എയർലൈൻസ് മുൻ എയർ ഹോസ്റ്റസായ മാൻസി സയ്യിദ് (41), ഇവരുടെ സഹായി സൊഹൈൽ സുലൈമാൻ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. കാറിൽ വൻതോതിൽ മെഫെഡ്രോൺ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൂറത്ത് ക്രൈംബ്രാഞ്ചാണ് അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.   കാറിൽ നിന്ന് 977 ഗ്രാം മയക്കുമരുന്ന്, മൊബൈൽ ഫോൺ, മയക്കുമരുന്ന് പാക്ക്…

Read More

ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​റ്റ​ക്കെ​ട്ടാ​കാം; ഓ​ണാ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണാ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും അ​ഭി​മാ​ന​ക​ര​മാ​യ ആ​ഘോ​ഷ​മാ​ണ് ഓ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. അ​തി​ജീ​വ​ന​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കു​ക​യും പ്ര​തി​സ​ന്ധി​ക​ളി​ൽ ന​മ്മ​ൾ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന തി​രി​ച്ച​റി​വ് ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഓ​രോ ഓ​ണാ​ഘോ​ഷ​ങ്ങ​ളെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. സ​ങ്ക​ട​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും മാ​റ്റി​വെ​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം എ​ല്ലാ​വ​ർ​ക്കും ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച പ്ര​യാ​സ​ങ്ങ​ൾ ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി മാ​റി​യി​ട്ടി​ല്ല. അ​തി​ജീ​വ​ന​ത്തി​നു​ള്ള ക​രു​ത്തും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് ഓ​രോ ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ​യും നാം ​കൈ​വ​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു….

Read More

കുട്ടികളിലെ തലവേദന സ്കൂളിൽ പോകാനുള്ള മടി കാരണമാവില്ല; മൈഗ്രേനാവാം, ചില ലക്ഷണങ്ങൾ അവഗണിക്കരുത്

കുട്ടികൾ കടുത്ത തലവേദനയെന്ന് പരാതിപ്പെടുമ്പോൾ അത് സ്കൂളിൽ പോകാതിരിക്കാനോ ഹോംവർക്ക് മാറ്റിവെക്കാനോ ഉള്ള ഒരു ഒഴിവുകഴിവായിട്ടാണ് ബഹുഭൂരിഭാഗം രക്ഷിതാക്കളും കാണാറുള്ളത്. എന്നാൽ ആ സംശയങ്ങളെ തിരുത്തുന്നതാണ് ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ എക്സിൽ പങ്കുവെച്ച കുറിപ്പ്. ഏകദേശം 10 ശതമാനം കുട്ടികളെ മൈഗ്രേൻ ബാധിക്കുന്നുണ്ടെന്നും അതിൽ പകുതിയോളം പേർക്കും 12 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ ആദ്യ ആക്രമണം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രായത്തിനനുസരിച്ച് ഇതിന്റെ വ്യാപനം വർദ്ധിക്കുന്നതായും ഡോ. സുധീർ കുമാർ…

Read More

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, നാലംഗ കുടുംബം രക്ഷപ്പെട്ടു

ആലപ്പുഴ : തട്ടാരമ്പലം – മാന്നാർ സംസ്ഥാന പാതയിൽ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.   തിങ്കളാഴ്ച രാത്രി 10.45ന് ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്കിന് സമീപമാണ് അപകടമുണ്ടായത്. മാന്നാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. കാറിനുള്ളിൽ ചെറിയ തീപ്പൊരിയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ പെട്ടെന്ന് വാഹനം നിറുത്തി പുറത്തിറങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കാറിൽ തീ…

Read More