നേപ്പാളിലെ മിന്നൽ പ്രളയം; മരണം 157 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി. 145 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. നേപ്പാൾ പൊലീസ് 157 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചെളിയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിതപ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.   ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് നേപ്പാൾ ഭരണകൂടം പറയുന്നത്. ഇന്നലെ രാവിലെ പ്രാദേശിക സമയം എട്ടരയോടെ ആണ് റസുവ…

Read More

പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ സിപിഐ നീക്കം

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ സിപിഐ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എൻ. മോഹനന്റെ രൂക്ഷവിമർശനം.നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃപദവി വേണമെന്ന സിപിഐയുടെ അവകാശവാദത്തെയും അദ്ദേഹം വിമർശിച്ചു. ഇന്നുവരെയില്ലാത്ത കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് പ്രതിപക്ഷ ഉപനേതൃപദവിക്കായി സിപിഐ അവകാശവാദം ഉന്നയിക്കുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം എല്ലാം സഹിച്ചുകൊള്ളണം എന്ന നിലപാടാണ് സിപിഐക്ക് ഉള്ളത്. എന്നാൽ ഇത്തരം സമ്മർദ്ദ തന്ത്രങ്ങളിലൂടെ  അർഹതയില്ലാത്ത ആനുകൂല്യങ്ങളാണ് അവർ നേടിയെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ‘പി.എം….

Read More

വീട്ടിൽ അതിക്രമിച്ച് കടന്ന് കൊലപ്പെുത്താൻ ശ്രമം: അഞ്ചുവർഷം തടവും 40,000 രൂപ പിഴയും

ഇടുക്കി: വെള്ളത്തൂവൽ സ്വദേശിനിയെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക് അഞ്ചുവർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. കൊന്നത്തടി, മങ്കുവ, ഒലിക്കാസിറ്റി ഭാഗത്ത് ഒഴുകയിൽ വീട്ടിൽ ഷെയിസ് (44), അടിമാലി, മന്നാംങ്കണ്ടം, മുനിതണ്ടു ഭാഗത്തു പ്ലാച്ചേരിൽ വീട്ടിൽ ചന്തു എന്ന് അറിയപ്പെടുന്ന ജയേഷ് (38) എന്നിവരെകുറ്റക്കാരെന്ന് കണ്ടെത്തി ഇടുക്കി തേർഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി. എസ് എസ് സീന 5 വർഷം തടവിനും 40,000/ രൂപ വീതം പിഴയ്ക്കും ശിക്ഷ വിധിച്ചു….

Read More

ഫ്യൂസ് ഊരും കള്ളൻ

പീരുമേട്: വാളാടിയിൽ ദേശീയ പാതയ്ക്ക് അരികിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി നിയന്ത്രിത ഫ്യൂസുകൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി. കൊട്ടാരക്കര- ഡിണ്ഡുക്കൽ ദേശീയ പാതയോരത്തെ കെഎസ്ഇബിയുടെ ഫ്യൂസുകൾ മോഷ്ടിക്കാൻ ശ്രമം നടത്തിയ ആളെയാണ് പീരുമേട് താലൂക്ക് സപ്ലെ ഓഫീസർ ഗണേശനും യാത്രികരും ചേർന്നാണ് കൈയോടെ പിടികൂടിയത്. ഇതു വഴിയാത്ര ചെയ്തിരുന്ന ഗണേശൻ ട്രാൻസ്‌ഫോർമറിന് സമീപം നിന്ന് ഇയാൾ ഫ്യൂസുകൾ ഊരി ചാക്കിലാക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാരുടെയും സഹയാത്രികരുടെയും സഹായത്തോടെ കൈയോടെ പിടികൂടുകയായിരുന്നു. വിവരമന്വേഷിക്കുകയും മറുപടി പറയാതിരുന്നതിനെ തുടർന്ന് മോഷ്ടാവാണെന്ന…

Read More

വീരസ്മരണകളുണർത്തി പല്ലശ്ശനയിൽ ഓണത്തല്ല്

കൊല്ലങ്കോട്: നാടുവാഴി ഭരണകാലത്തെ വീരപോരാട്ടങ്ങളുടെയും ഐക്യത്തിന്റെയും ഓർമ്മ പുതുക്കി പല്ലശ്ശന ദേശത്ത് ഇത്തവണയും പരമ്പരാഗത ഓണത്തല്ല് നടക്കും. തിരുവോണം, അവിട്ടം നാളുകളിലാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ ആചാരപരമായ തല്ല് അരങ്ങേറുന്നത്. സാമൂതിരിയുടെ സാമന്തനായിരുന്ന പല്ലശ്ശന നാടുവാഴി കുറൂർ നമ്പിടിയെ അയൽ നാടുവാഴിയായ കുതിരവട്ടത്തു നായർ ചതിയിൽ കൊലപ്പെടുത്തിയതിനെതിരെ പല്ലശ്ശനക്കാർ ജാതിമതഭേദമന്യേ നടത്തിയ ചെറുത്തുനിൽപ്പിന്റെ സ്മരണയാണ് ഓണത്തല്ലിന് പിന്നിലുള്ള ഐതീഹ്യം. തുടർന്ന് സാമൂതിരി നേരിട്ടിടപെട്ട് പ്രശ്നം പരിഹരിക്കുകയും ദേശവാസികൾക്ക് ആരാധിക്കാനായി വേട്ടയ്‌ക്കൊരുമകന്റെ വിഗ്രഹം നൽകുകയും ചെയ്തു എന്നാണ് വിശ്വാസം….

Read More

ആട്ടിൻപാൽ കൊണ്ട് സോപ്പ് ഉണ്ടാക്കാം

കണ്ണൂർ: ആയിരത്തോളം മലബാറി ആടുകളെ ക‌‌ർഷകർക്ക് നൽകി പാൽ തിരികെവാങ്ങി മലയാളി സംരംഭകൻ സോപ്പുണ്ടാക്കി; ഇൻഡോ-യൂറോപ്യൻ സ്റ്റൈൽ ആട്ടിൻപാൽ സോപ്പ് !   സിംഗപ്പൂർ, കംബോഡിയ, വിയറ്റ്നാം, ഹോങ്കോംഗ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓർഡറുകൾ. സിംഗപ്പൂർ, ഒമാൻ, ദുബായ്, ഖത്തർ എന്നിവിടങ്ങളിലേക്ക് കയറ്റുമതി. കണ്ണൂർ കാപ്പാട് ആറ്റടപ്പയിലെ നിധിൻ പാടിച്ചാലിൻ്റെ ഇൻഡോ-യൂറോപ്യൻ സംരംഭം അങ്ങനെ കൊച്ചുധവളവിപ്ളവമായി. ആറായിരത്തോളം സാമ്പിളുകളുടെ പരിശോധനയും വിദേശങ്ങളിൽ പഠനങ്ങളും നടത്തിയ ശേഷം സ്പെയിൻ, പാരിസ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് നിർമ്മാണരീതി പഠിച്ചത്….

Read More

ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ പനിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജപ്പൂര ജില്ലാ ജയിലിലായിരുന്നു പ്രശാന്ത് റിമാൻഡിൽ കഴിഞ്ഞിരുന്നത്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് മെഡിക്കൽകോളേജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റിയത്. മറ്റ് പരിശോധനങ്ങൾ നടത്തിവരികയാണ്. ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിലാണ് പ്രത്യേക അന്വേഷണ സംഘം പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് കേസിലെ പതിനേഴാം പ്രതിയാണ്. 2019ൽ ദ്വാരപാലക ശിൽപ്പത്തിൽ നിന്ന്…

Read More

തൃശൂരിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കോട് നിയന്ത്രണംവിട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പ്ലാഴി – വാഴക്കാട് സംസ്ഥാന പാതയിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ (42), പാലക്കാട് മണ്ണാർക്കാട് സ്വദേശി ജോസഫ് (53) എന്നിവരാണ് മരിച്ചത്. കടയുടമ നെയ്ത്തുകുളങ്ങര വീട്ടിൽ ശശിധരൻ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേലക്കോട് സെന്റിന് സമീപത്തെ വളവിൽ വച്ച് മിൽമ പാൽ കയറ്റിവന്ന ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെ തുടർന്ന്…

Read More

അതിമനോഹരം’ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ചിത്രത്തിന്റെ ഓണം സ്‌പെഷ്യൽ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ പൊലീസ് യൂണിഫോമിൽ ബുള്ളറ്റിൽ ഇരിക്കുന്ന മാസ് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ‘എല്ലാവർക്കും അതിമനോഹരമായ ഓണാശംസകൾ’- എന്ന അടിക്കുറിപ്പോടെയാണ് നടൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഡിസംബർ 24ന് ചിത്രം റിലീസ് ചെയ്യുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടരും എന്ന മെഗാ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും…

Read More

നേപ്പാളിലെ മിന്നൽ പ്രളയം: കാണാതായ 384 പേരിൽ 105 ഇന്ത്യക്കാരും,​ മരണസംഖ്യ 16 ആയി

കാഠ്‌മണ്ഡു : നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 16 ആയി ഉയർന്നു. പ്രളയത്തിൽ 384 പേരെ കാണാതായി. ഇതിൽ 105 പേർ ഇന്ത്യക്കാരാണ്. കാണാതായവരിൽ 32 പൊലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ഇന്ത്യക്കാരുടെ സഹായത്തിനായി നേപ്പാളിലെ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്. (+977 985 131 6807, +977 970 910 7500). അതേസമയം ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം കനത്ത നാശം വിതച്ചത്. ഗ്രാമങ്ങളും…

Read More