കേന്ദ്രസർക്കാർ വാക്ക് പാലിച്ചില്ല; വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഇന്ത്യാ ഗേറ്റിൽ നിന്ന് സെപ്‌തംബർ അഞ്ചിന് മാർച്ച് നടത്താനാണ് തീരുമാനം. ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച് നടത്തുന്നത്. ഇന്നുച്ചക്ക് ചേർന്ന സിജെപി യോഗത്തിന് പിന്നാലെയാണ് തീരുമാനം. ജന്തർ മന്ദറിലെ സിജെപി പ്രതിഷേധം അവസാനിപ്പിക്കാനായി കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും പ്രതിഷേധസമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ എഫ്‌ഐആറുകൾ റദ്ദാക്കുക, നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത…

Read More

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളുടെ ഓണാഘോഷം,​ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ

തിരുവനന്തപുരം : ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് നടപടി. ഒന്നാം പ്രതി നിതിൻരാജ്,​ 16ാം പ്രതി ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാറാണ് കോടതിയിൽ അപേക്ഷ നൽകിയത്. പ്രതികൾ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും അധികാര പരിധി ലംഘിച്ച് പൊലീസ് സ്റ്റേഷനുകളുടെ ഭാഗമായ സ്ഥലങ്ങളിൽ എത്തിയെന്നും സാക്ഷികളെയോ സാക്ഷികളെ സ്വാധീനീക്കാൻ പറ്റുന്നവരുമായോ അടുത്ത…

Read More

എക്‌സ്‌പ്രസ് ബസിലും സ്ത്രീകൾക്ക് സൗജന്യയാത്ര, ഒരു വർഷം മൂന്ന് ഗ്യാസ് സിലിണ്ടർ ഫ്രീ; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്

ചെന്നൈ: നിയമസഭയിൽ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘അന്നപൂർണി സൂപ്പ‌ർ സിക്സ്’ എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. 2027 പൊങ്കൽ മുതൽ ഇത് നടപ്പിലാക്കുമെന്നാണ് വാഗ്ദാനം. ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രകാരം യോഗ്യരായ ഗുണഭോക്താക്കൾ വാങ്ങുന്ന മൂന്ന് എൽപിജി…

Read More

ഉപനേതാവ് പദവി’യിൽ കക്ഷി ചേർന്ന് രാജയും

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ നിലപാട് കടുപ്പിക്കാൻ സി പി ഐ. ഘടകക്ഷികളെ ഉൾക്കൊള്ളാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ തുറന്നടിച്ചു. ഊഭയകക്ഷി ചർച്ചയിലിരിക്കുന്ന പ്രശ്നത്തിൽ പിണറായിയുടടെ പരസ്യ നിലപാടിനെതിരെ മുന്നണി നേതൃത്വത്തിനെ പരാതി അറിയിക്കാനിരിക്കുകയാണ് സി പി ഐ. സർക്കാർ നൂറ് ദിവസം പിന്നിടുമ്പോൾ പ്രതിപക്ഷ പ്രവർത്തനത്തിലെ ഏകോപനക്കുറവ് ആക്ഷേപത്തിന് കാരണം പോലും ഉപനേതൃപദവിയിലെ ഭിന്നതയാണ്. തീരാത്ത തർക്കത്തിൽ മറ്റ് ഘടകക്ഷികളും കടുത്ത…

Read More

ജനസംഖ്യ നോക്കി എല്ലാ ജില്ലകളും പുനക്രമീകരിക്കണം’; മലപ്പുറത്ത് മൂന്ന് ജില്ല വരെ ആക്കേണ്ട സ്ഥിതിയെന്ന് പി എം എ സലാം

കോഴിക്കോട്: സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണ്. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു. മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു….

Read More

ഇന്റർനെറ്റില്ലാതെ തൊഴിൽ ഉറപ്പില്ല : അന്നംമുട്ടി ഇടമലക്കുടി

കൊച്ചി: ഇന്റ‌ർനെറ്റില്ലാത്തതിനാൽ ഓൺലെെൻ മസ്റ്ററിംഗ് നടത്താനാകാതെ തൊഴിലുറപ്പ് പണി മുടങ്ങി. ഓണം അടുക്കുമ്പോഴും അന്നത്തിന് വക കണ്ടെത്താനാവാതെ, സംസ്ഥാനത്തെ ഒരേയൊരു ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ തൊഴിലാളികൾ. രാവി​ലെ പണിസ്ഥലത്ത് നിന്ന് നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ (എൻ.എം.എം.എസ്) മുഖചിത്രം ഉൾപ്പെടെ നൽകി ഹാജർ കാണിച്ചാലേ ജോലി ചെയ്യാനാകൂ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് വി.ബി.ജി റാംജി (വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)​ )​ ആയപ്പോൾ തൊഴിലാളികളുടെ മസ്റ്ററിംഗ്…

Read More

ഫുട്‌ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരത്തിന് ദാരുണാന്ത്യം

ലിസ്‌ബൺ: പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ കാസ്‌ട്രോ (25) മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്‌ച പോർച്ചുഗലിൽ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിനിടെയാണ് കെവിൻ കുഴഞ്ഞുവീണത്. ടോപ് ഡിവിഷൻ ടീമായ എസ്‌ട്രെല ദ ഡ അമദോറയും മൂന്നാം ഡിവിഷൻ ക്ലബ്ബായ റയൽ സ്‌പോർടും തമ്മിസായിരുന്നു മത്സരം. റയൽ സ്‌പോർടിന്റെ താരമായിരുന്നു കെവിൻ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കുഴഞ്ഞുവീണ കെവിന് ഗ്രൗണ്ടിൽ വൈദ്യസഹായം നൽകി. ഡിഫ്രിബിലേറ്റർ ഉപയോഗിച്ച് ജീവൻ വീണ്ടെടുക്കാൻ മെഡിക്കൽ സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രിയിൽ…

Read More

ബംഗ്‌ളാദേശിൽ നാലംഗ ഹിന്ദു കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ വീട്ടിൽ തുടർന്നു, കുളിച്ചശേഷം ഈന്തപ്പഴം കഴിച്ചു

ധാക്ക: ബം‌ഗ്ളാദേശിലെ നാലംഗ ഹിന്ദു കുടുംബത്തിന്റെ ദാരുണമായ കൊലപാതകം സംബന്ധിച്ച കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബംഗ്‌ളാദേശിലെ റംഗ്‌പൂർ നഗരത്തിലുണ്ടായ കൊലപാതകത്തിന് ശേഷം പ്രതികൾ ഏറെനേരം വീട്ടിൽതന്നെ തുടരുകയും വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്‌തെന്ന് വിവരം. പ്രതികൾ കൊലയ്‌ക്ക് പിന്നാലെ വീട്ടിൽ വച്ച് കുളിച്ചു, ശേഷം ഫ്രിഡ്‌ജിലിരുന്ന വെള്ളരിക്കയും ഈന്തപ്പഴവും കഴിച്ചു. ഇതിനുപിന്നാലെ ലഹരിവസ്‌തുക്കളും ഉപയോഗിച്ച ശേഷമാണ് പോയത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌തത്. റംഗ്‌പൂർ ജില്ലാ സ്‌കൂളിലെ റിട്ടയേർ‌ഡ് അദ്ധ്യാപകൻ ഗണപതി ചക്രബൊർത്തി (65),…

Read More

ജമന്തിക്ക് വില 600 രൂപ വരെ,​ ബന്തിക്ക് 200; ഓണത്തിന് പൂക്കളം തീർക്കാൻ ചെലവേറും

പത്തനംതിട്ട : ഓണാഘോഷം തുടങ്ങിയതോടെ പൂക്കൾക്ക് തീവിലയാണ് വിപണിയിൽ. ബന്തിയുടെ വില കിലോയ്ക്ക് 180 രൂപ മുതൽ 200 വരെയാണ്. ജമന്തി 500 രൂപ മുതൽ 600 വരെയായി. മുൻ വർഷങ്ങളേക്കാൾ ഇരട്ടിയായി പൂക്കളുടെ വില. ഇത്തവണത്തെ മഴക്കെടുതിയും പൂക്കളുടെ വില കൂടാൻ കാരണമായിട്ടുണ്ടെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. മൈസൂർ, തെങ്കാശി, ബംഗളൂരു, ഹോസൂർ, ശങ്കരൻ കോവിൽ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്. ജില്ലയിൽ നിരവധി പേർ ഓണം വിപണി ലക്ഷ്യമിട്ട് പൂക്കൃഷി ചെയ്തിരുന്നു. എന്നാൽ…

Read More

സംസ്ഥാനത്ത് വ്യാപകമായി മഴ, ഒപ്പം ശക്തമായ കാറ്റും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനവ്യാപകമായി മഴ ശക്തമായി. തലസ്ഥാന ജില്ലയിലടക്കം പലയിടത്തും രാവിലെ കനത്ത മഴയാണ് ലഭിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

Read More