ചരിത്രനേട്ടം സ്വന്തമാക്കി മലയാളി; പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ
നഗോയ: അഞ്ചാമത് ഏഷ്യൻ പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റണിൽ ചരിത്ര മെഡൽ നേടി മലയാളി താരം ആൽഫിയ ജെയിംസ്. വെങ്കല മെഡൽ നേടിയാണ് ആൽഫിയ ചരിത്രം കുറിച്ചിരിക്കുന്നത്. വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ പല്ലവി കലുവെഹള്ളിക്കൊപ്പമാണ് മെഡൽ സ്വന്തമാക്കിയത്. ഇന്ത്യൻ വീൽചെയർ ബാഡ്മിന്റണിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ലഭിക്കുന്ന മെഡലാണിത്. സെമിഫൈനലിൽ ചൈനയുടെ സ്കു ടിങ്റ്റിങ്, യാങ് ഫാൻ സഖ്യത്തോട് 3-21, 9-21 എന്ന സ്കോറിന് പരാജയപ്പെട്ടെങ്കിലും സെമിയിലെത്തിയതോടെ തന്നെ ഇന്ത്യ വെങ്കല മെഡൽ ഉറപ്പിച്ചിരുന്നു. ചരിത്ര മെഡലിന്റെ…