ഗൂഗിൾപേ വഴി കൈക്കൂലി; വൈക്കം സിഐ ഷമീർഖാനെ സസ്പെൻഡ് ചെയ്തു
കോട്ടയം: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സി.ഐ പി.എ.ഷമീർഖാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അസാം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഒരു മാസത്തിനിടെ 2.28 ലക്ഷം രൂപ ഷമീർഖാൻ കൈക്കൂലി വാങ്ങിയത് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഡി.ഐ.ജിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കൈക്കൂലി വാങ്ങുന്നതിനായി ഷമീർഖാൻ കോഴിഫാമിൽ ജോലി ചെയ്തിരുന്ന അസാം സ്വദേശിയെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയായിരുന്നു. വൈക്കം സ്വദേശിയുടെ…