ഫിനാൻസ് ഇൻഫ്ലുവൻസർ ജീവനൊടുക്കി; കാരണം ടെക് സിഇ‌ഒയുടെ സൈബർ ആക്രമണമെന്ന് പിതാവിന്റെ പരാതി

ചെന്നൈ: ഇൻസ്റ്റാഗ്രാമിൽ 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഫിനാൻസ് ഇൻഫ്ലുവൻസർ ചെന്നൈയിലെ വാടക വില്ലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തങ്ങളെ സൈബർ ആക്രമണത്തിന് ഇരയാക്കിയതാണെന്നും ഇതിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹത്തിന്റെ പിതാവ് ആരോപിച്ചു.

Read More

സര്‍ക്കാര്‍ ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

റാഞ്ചി: സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ആണ് സംഭവം. സെനട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് ജീവനക്കാരനായ മാംഗ്ലേഷ് പാല്‍ എന്ന ഹാപ്പിയാണ് കൊല്ലപ്പെട്ടത്.

Read More

സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചു, കോട്ടയത്ത് രണ്ട് യുവതികൾ മരിച്ചു

കോട്ടയം: സ്കൂട്ടർ സ്വകാര്യ ബസിൽ ഇടിച്ച് രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവ്വുങ്കൽ താേമസിന്റെ മകൾ ആഷ്‌ലി(25), പാമ്പാടി മീനടം കടവുംഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപ(24) എന്നിവരാണ് മരിച്ചത്. കെകെ റോഡിൽ പാമ്പാടി പതിമൂന്നാം മൈലിൽ ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്നു യുവതികൾ. കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ബസ്. സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിൽ ഇടിക്കുകയായിരുന്നു.ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിതവേഗതയിലായിരുന്നു എന്നും…

Read More

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഡൽഹി വിമാനത്താവളത്തിൽ ‘3 മണിക്കൂർ തടഞ്ഞുവെച്ചു’, 50,000 രൂപ പിഴയും!

ചണ്ഡീഗഢ്: പാരീസിലെ ഫുഡ് ട്രേഡ് ഫെയറിൽ പങ്കെടുത്തു മടങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഒക്ടോബർ 19ന് രാത്രി ഡൽഹി വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ തടഞ്ഞുവെക്കുകയും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ആം ആദ്മി പാർട്ടി (എഎപി) ആരോപിച്ചു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ബോധപൂർവ്വമായ അപമാനിക്കലും പഞ്ചാബിന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്താനുള്ള ശ്രമവുമാണ് ഈ സംഭവമെന്ന് എഎപി സംസ്ഥാന മീഡിയ ഇൻചാർജ് കാബിനറ്റ് ബൽതേജ് പന്നു പറഞ്ഞു.

Read More

ചൈനയെ പൂട്ടാൻ നാല് വമ്പൻ യുദ്ധക്കപ്പലുകൾ: 50,000 കോടിയുടെ പദ്ധതിയുമായി ഇന്ത്യൻ നാവിക സേന

ന്യൂഡൽഹി: സമുദ്രത്തിൽ കരുത്ത് വർദ്ധിപ്പിക്കാനും സുരക്ഷ ശക്തമാക്കാനും പുതിയ പദ്ധതിയുമായി ഇന്ത്യൻ നാവിക സേന. ഇതിന്റെ ഭാഗമായി പുതിയ നാല് ലാൻഡിംഗ് പ്ലാറ്റ്ഫോം ഡോക്ക് (എൽപിഡി) യുദ്ധക്കപ്പലുകൾ നിർമിക്കുന്നതിന് ആഭ്യന്തര കപ്പൽ നിർമാണ ശാലകളിൽ നിന്ന് നാവിക സേന അപേക്ഷ ക്ഷണിച്ചു. ഐഎൻഎസ് വിക്രാന്തിന് ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ തദ്ദേശീയ യുദ്ധക്കപ്പൽ നിർമാണ പദ്ധതിയാണിതെന്നാണ് റിപ്പോർട്ട്. ഏകദേശം 50,000 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സമുദ്രത്തിൽ ഇന്ത്യയുടെ കരുത്ത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതിപ്രകാരം നിർമിക്കുന്ന…

Read More

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം സുഗമമാക്കുന്നതിന് പുതിയ തീരുമാനങ്ങളുമായി ദേവസ്വം ബോർഡ്. നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം നൽകിയിരുന്നത്. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഒരോ ബുക്കിംഗിനും 25 രൂപ ഫീസ് ഈടാക്കാനും ഭരണസമിതി നിശ്ചയിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന പലരും ദർശനത്തിന് എത്താതിരിക്കുകയും ഇത് മറ്റ് ഭക്തരുടെ…

Read More

തമിഴ്നാട്ടിൽ പേമാരി; അഞ്ച് ജില്ലകളിൽ ബുധനാഴ്ച അവധി; ഒക്ടോബർ 26 വരെ മഴ തുടരും

ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ രാത്രിയോടെ ഉണ്ടായ കനത്ത മഴയെത്തുടർന്ന് ബുധനാഴ്ച അഞ്ച് ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പട്ട്, കാഞ്ചീപുരം, റാണിപെട്ട് എന്നീ ജില്ലകളിലാണ് ഒക്ടോബർ 21-ന് ജില്ലാ കളക്ടർമാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. വെള്ളക്കെട്ടുകൾ ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതൽ നടപടി.

Read More

കുപ്രസിദ്ധ ഗുണ്ട കടകംപളളി ബിജു കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കടകംപളളി ബിജുവിനെ ( 43) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സുഹൃത്തുക്കളായ രണ്ടുപേരാണ് കടയ്ക്കാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായത്.

Read More

വഖഫ് ബോർഡ് പുനഃസംഘടനാ തർക്കം: കാന്തപുരവുമായി ചർച്ച; പ്രതിഷേധ മാർച്ച് മാറ്റിവെച്ചു

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദീൻ. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മറ്റന്നാൾ നടത്താനിരുന്ന പ്രതിഷേധ മാർച്ച് കാന്തപുരം വിഭാഗം മാറ്റിവെച്ചു.

Read More

കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത ! പ്രിയദര്‍ശിനിക്ക് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ‘ വിജ്ഞാന ദര്‍ശിനി’ യുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് 'വിജ്ഞാന ദര്‍ശിനി' എന്ന പേരില്‍ പുതിയ വിനോദയാത്രാ പദ്ധതി നടപ്പിലാക്കുന്നത്.

Read More